പി ജയരാജന്‍ വധശ്രമക്കേസില്‍ പ്രതികളെ കോടതി വെറുതെവിട്ടു

കണ്ണൂര്‍ : അരിയില്‍ ഷുക്കൂര്‍ വധത്തിന് മുന്നോടിയായി നടന്ന പി ജയരാജന്‍ വധശ്രമക്കേസിലെ പ്രതികളെ കോടതി വെറുതെ വിട്ടു. കണ്ണൂര്‍ അഡിഷണല്‍ സെഷന്‍സ് കോടതിയുടെതാണ് വിധി. വിട്ടയച്ച 12 പ്രതികളില്‍ എല്ലാവരും മുസ്ലീം ലീഗ് പ്രവര്‍ത്തകരാണ്. ഹനീഫ, അന്‍സാര്‍, അഷ്റഫ്, സുഹൈല്‍, റൗഫ്, അനസ്,  സക്കരിയ്യ, യഹിയ, ഷംനാദ് , യഹിയ, നൗഷാദ്, സജീര്‍ എന്നിവരെയാണ് കോടതി വിറുതെവിട്ടത്.

കണ്ണൂരിലെ തളിപ്പറമ്പ് അരിയില്‍ പ്രദേശത്ത് വച്ച് പി ജയരാജന്‍, കെ കെ രാകേഷ് തുടങ്ങിയ സിപിഎം നേതാക്കള്‍ സഞ്ചരിച്ച വാഹനം തടഞ്ഞുനിര്‍ത്തി, അവരെ ആക്രമിക്കുകയും വധിക്കാന്‍  ശ്രമിക്കുകയും ചെയ്തുവെന്നാണ് കേസ്. 2012 ഫെബ്രുവരി 20 നാണ് കേസിനാസ്പദമായ സംഭവം. ലീഗ് പ്രവര്‍ത്തകനായ അരിയില്‍ ഷുക്കൂര്‍ വധിക്കപ്പെടുന്നതിലേക്ക് നയിച്ചത് ഈ സംഭവമാണ് എന്ന് പറയപ്പെടുന്നു.

Contact the author

Web Desk

Recent Posts

Web Desk 16 hours ago
Keralam

പ്രതിദിനം 40,000 ആര്‍സിയും ലൈസന്‍സും അച്ചടിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

More
More
Keralam

സ്ത്രീവിരുദ്ധ പരാമർശം: ഹരിഹരനെ തള്ളി ഷാഫി പറമ്പില്‍

More
More
Web Desk 1 day ago
Keralam

ടൂറിലുളള മുഖ്യമന്ത്രിയെ കാത്തുനില്‍ക്കാതെ ക്രിമിനലുകള്‍ക്കെതിരെ പൊലീസ് നടപടിയെടുക്കണം- പ്രതിപക്ഷ നേതാവ്‌

More
More
Web Desk 2 days ago
Keralam

ആശ്രിത നിയമനത്തിന് പ്രായപരിധി; സര്‍ക്കാര്‍ നിര്‍ദേശത്തെ കൂട്ടത്തോടെ എതിര്‍ത്ത് സര്‍വ്വീസ് സംഘടനകള്‍

More
More
Web Desk 3 days ago
Keralam

മലപ്പുറത്ത് സീറ്റില്ലെന്ന് പറഞ്ഞാലും കോട്ടയത്ത് സീറ്റ് ബാക്കിയെന്ന് പറഞ്ഞാലും വര്‍ഗീയത ; മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ എംഎസ്എഫ്

More
More
Web Desk 4 days ago
Keralam

വെസ്റ്റ് നൈൽ പനി : കേസുകളുടെ എണ്ണം കൂടുന്നു

More
More