വെസ്റ്റ് നൈൽ പനി : കേസുകളുടെ എണ്ണം കൂടുന്നു

സംസ്ഥാനത്ത് ഇതുവരെ 10 പേര്‍ക്ക് വെസ്റ്റ് നൈല്‍ പനി സ്ഥിരീകരിച്ചു. കോഴിക്കോട്, മലപ്പുറം ജില്ലകളിലുള്ളവർക്കാണ് രോഗം സ്ഥിരീകരിച്ചത്. വെസ്റ്റ് നൈല്‍ വൈറസ്‌ മൂലമുണ്ടാകുന്ന ഒരു പകര്‍ച്ചവ്യാധിയാണ്‌ ഈ പനി. ക്യൂലക്സ് എന്ന ഇനം കൊതുകുകളാണ് ഇവ മനുഷ്യരിലേക്കെത്തിക്കുന്നത്. കേരളത്തില്‍ ഇതിനു മുന്‍പ് 2011ല്‍ ആലപ്പുഴയില്‍ വെസ്റ്റ് നൈല്‍ പനി റിപ്പോര്‍ട്ട് ചെയ്തിരുന്നു. 

പക്ഷികളില്‍ നിന്ന് കൊതുകുകളിലേക്കും കൊതുകിൽ നിന്നു മനുഷ്യരിലേക്കെത്തുന്ന ഇവ മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് നേരിട്ട് പകരില്ല. എന്നാല്‍ രക്തത്തിലൂടെ, അവയവദാനത്തിലൂടെ, മുലപ്പാലിലൂടെ, ഗര്‍ഭിണിയില്‍ നിന്ന് ഗർഭസ്ഥശിശുവിന് ഇത്തരം സാഹചര്യങ്ങളില്‍ അപൂര്‍വ്വമായി രോഗബാധയുണ്ടാകാം. പ്രായമായവരിലും പ്രഷര്‍, ഷുഗര്‍, കാന്‍സര്‍, കിഡ്‌നി സംബന്ധമായ രോഗമുള്ളവരിലും വൈറസ് ബാധയുണ്ടായാല്‍ ഗുരുതരമായി, ചില സാഹചര്യങ്ങളില്‍ രോഗി മരണപ്പെടാനും സാധ്യതയുണ്ട്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

തലവേദന, ഓര്‍മ കുറവ്, പേശിവേദന, തലചുറ്റല്‍ എന്നിവയാണ് വെസ്റ്റ് നൈല്‍ പനിയുടെ പ്രധാന ലക്ഷണങ്ങള്‍. പക്ഷേ വളരെ ചുരുക്കം പേരിലെ ഈ ലക്ഷണങ്ങള്‍ പ്രകടമായി കാണാറുള്ളത്. വൈറസ് ബാധയുണ്ടായി രണ്ട് മുതല്‍ ആറു ദിവസങ്ങളില്‍ ശരീരം ലക്ഷണങ്ങള്‍ പുറത്ത് കാണിച്ച് തുടങ്ങും. വാക്സിനുകളില്ലാത്തതിനാല്‍ രോഗലക്ഷണങ്ങള്‍ക്കാണ് വെസ്റ്റ് നൈല്‍ പനിയ്ക്ക് ചികിത്സ നല്‍കാറുള്ളത്. രണ്ട് മൂന്ന് ആഴ്ച കൊണ്ട് രോഗം ഭേദമാകുമെങ്കിലും മാസങ്ങളോളം ശരീരത്തിന് ക്ഷീണമുണ്ടാകാന്‍ സാധ്യതയുണ്ട്. രോഗ പ്രതിരോധത്തിന്റെ ഏക മാര്‍ഗം കൊതുക് നശീകരണമാണ്. മറ്റ് പകര്‍ച്ചവ്യാധികളെ അപേക്ഷിച്ച് വെസ്റ്റ് നൈല്‍ പനി ബാധിച്ചവരില്‍ മരണനിരക്ക് കുറവാണ്.

Contact the author

Web Desk

Recent Posts

Web Desk 1 day ago
Keralam

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വീണ്ടും ശസ്ത്രക്രിയ പിഴവ്

More
More
Web Desk 1 day ago
Keralam

നിരണത്ത് പക്ഷിപ്പനി: ആറായിരത്തോളം താറാവുകളെ കൊന്നൊടുക്കും

More
More
Web Desk 3 days ago
Keralam

14 വര്‍ഷത്തോളം വേര്‍പിരിഞ്ഞുകഴിഞ്ഞ ദമ്പതികള്‍ വീണ്ടും ഒന്നിക്കുന്നു

More
More
Web Desk 3 days ago
Keralam

വിരലിന് പകരം നാവിന് ശസ്ത്രക്രിയ; ആരോഗ്യമന്ത്രി അടിയന്തര റിപ്പോര്‍ട്ട് തേടി

More
More
Web Desk 4 days ago
Keralam

ജോസ് കെ മാണി സിപിഎമ്മിന്റെ അരക്കില്ലത്തില്‍ വെന്തുരുകാതെ യുഡിഎഫിലേക്ക് മടങ്ങണം- കോണ്‍ഗ്രസ് മുഖപത്രം

More
More
Web Desk 5 days ago
Keralam

നവവധുവിന് ക്രൂരമര്‍ദ്ദനം; കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

More
More