വിമത നേതാക്കളെ തളളി ഹൈക്കമാന്റ്; സോണിയ അധ്യക്ഷയായി തുടരും

ഡല്‍ഹി: സോണിയാ ഗാന്ധി കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷയായി തുടരും. നേതൃമാറ്റം വേണമെന്ന ജി 23 നേതാക്കളുടെ ആവശ്യം തല്‍ക്കാലം അംഗീകരിക്കേണ്ടെന്നാണ് ഹൈക്കമാന്റിന്റെ തീരുമാനം. ഉത്തര്‍പ്രദേശില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ നേതൃമാറ്റമുണ്ടാവുന്നത് കോണ്‍ഗ്രസിന് ഗുണകരമായിരിക്കില്ലെന്നും വിമതനേതാക്കളുടെ ആവശ്യത്തിനു വഴങ്ങേണ്ടെന്നുമാണ് കോണ്‍ഗ്രസിന്റെ തീരുമാനം. കോണ്‍ഗ്രസ് അധ്യക്ഷനെ തെരഞ്ഞെടുക്കുന്നതു സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കാന്‍ പ്രവര്‍ത്തക സമിതി യോഗം ശനിയാഴ്ച്ച ചേരും.

കോണ്‍ഗ്രസിന് ഒരു മുഴുവന്‍ സമയ പ്രസിഡന്റിനെ വേണമെന്നാണ് ജി 23 നേതാക്കളുടെ ആവശ്യം. ഇക്കാര്യമാവശ്യപ്പെട്ട് ജി 23 നേതാക്കളിലൊരാളായ ഗുലാം നബി ആസാദ് സോണിയാ ഗാന്ധിക്ക് കത്തയച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം വിളിച്ചിരിക്കുന്നത്. സംഘടനാ തെരഞ്ഞെടുപ്പ് നടത്താനുളള ഏകദേശ തിയതിയും യോഗത്തില്‍ തീരുമാനിച്ചേക്കും.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യു

കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലെ തോല്‍വിയെത്തുടര്‍ന്ന് രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാജി വെച്ചിരുന്നു. അതിനെത്തുടര്‍ന്നാണ് സോണിയാ ഗാന്ധി ഇടക്കാല അധ്യക്ഷയായി ചുമതലയേറ്റത്. പിന്നീട് രാഹുല്‍ ഗാന്ധിയെ തിരികെ കൊണ്ടുവരണമെന്ന തരത്തില്‍ ആവശ്യങ്ങളുയര്‍ന്നുവന്നിരുന്നുവെങ്കിലും നിലവില്‍ രാഹുലിന് സ്വീകാര്യത കുറഞ്ഞു. പകരം പ്രിയങ്കയെ അധ്യക്ഷയാക്കണമെന്നാണ് ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കളുടെ ആവശ്യം.

Contact the author

National Desk

Recent Posts

National Desk 2 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 2 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 2 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 3 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 3 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 3 days ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More