ആര്യനെ കാണാന്‍ ജയിലിലെത്തി ഷാരൂഖ് ഖാന്‍; ജാമ്യം തേടി ഹൈക്കോടതിയിലേക്ക്

മുംബൈ: മുംബൈ ക്രൂയിസ് മയക്കുമരുന്ന് കേസില്‍ (Drug Party Case) അറസ്റ്റിലായി ജയില്‍ കഴിയുന്ന ആര്യന്‍ ഖാനെ (Aryan Khan) കാണാന്‍ പിതാവും ബോളിവുഡ് സൂപ്പര്‍താരവുമായ ഷാരൂഖ് ഖാന്‍ ആര്‍തര്‍ റോഡ് ജയിലിലെത്തി. അറസ്റ്റിലായി മൂന്നാഴ്ചയ്ക്ക് ശേഷമാണ് ഷാരൂഖ് ഖാന്‍ മകനെ പാര്‍പ്പിച്ചിരിക്കുന്ന ജയിലിലെത്തി കാണുന്നത്. കൊവിഡിനെ തുടര്‍ന്ന് ജയിലുകളില്‍ സന്ദര്‍ശനത്തിന് നടപ്പാക്കിയിരുന്ന നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കിയതിന് പിന്നാലെയാണ് താരത്തിന്റെ ജയില്‍ സന്ദര്‍ശനം. ആര്യന്‍ ഖാന്റെ ജാമ്യാപേക്ഷ ഇന്നലെ കോടതി തള്ളിയിരുന്നു.

ഒക്ടോബര്‍ 3 നായിരുന്നു മുംബൈ ക്രൂയിസ് മയക്കുമരുന്ന് കേസില്‍ 23 കാരനായ ആര്യന്‍ ഖാനെയും മറ്റ് 7 പേരെയും നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) അറസ്റ്റ് ചെയ്യുന്നത്. അന്താരാഷ്ട്ര ലഹരിക്കടത്ത് സംഘവുമായി ആര്യന് ബന്ധമുണ്ടെന്ന് ആദ്യഘട്ടത്തില്‍ തന്നെ എന്‍സിബി വാദിച്ചിരുന്നു. എന്നാല്‍ ആര്യന്‍ മയക്കുമരുന്ന് സംഘത്തിലെ കണ്ണിയല്ലെന്നും കേസ് എന്‍ സി ബി കെട്ടിച്ചമച്ചതാണെന്നും ആര്യന് വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. കീഴ്കോടതി ജാമ്യം നിഷേധിച്ചതോടെ അഭിഭാഷകര്‍ ബോംബെ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ആര്യന്‍ ഖാനൊപ്പം കൂട്ടുപ്രതികളായ മുന്‍മുന്‍ ധമേച്ച, അര്‍ബാസ് മര്‍ച്ചന്റ് എന്നിവരുടെ ജാമ്യാപേക്ഷകളും കോടതി തള്ളിയിരുന്നു. കേസില്‍ ആര്യന്‍ ഖാന്  കുരുക്ക് മുറുകുന്ന വാദങ്ങളാണ് എന്‍സിബി കോടതിയില്‍ നടത്തിയത്. പുതുമുഖ നടിയുമായി ആര്യന്‍ ഖാന്‍ നടത്തിയ ലഹരി ചാറ്റുകള്‍ നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ആര്യന്‍ ഖാന്റെ ജാമ്യാപേക്ഷ കോടതി പരിഗണിക്കവേയായിരുന്നു എന്‍സിബിയുടെ ഈ നീക്കം. മയക്കുമരുന്ന് ഉപയോഗം, കൈവശം വെക്കല്‍ തുടങ്ങിയ കാര്യങ്ങളില്‍ തെളിവില്ലെന്നാണ് ജാമ്യഹരജിയില്‍ ആര്യന് വേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചത്. എന്നാല്‍ വര്‍ഷങ്ങളായി ആര്യന്‍ മയക്കുമരുന്ന് ഉപയോഗിച്ചു വരികയാണെന്നും അന്താരാഷ്ട്ര ലഹരിക്കടത്ത് കണ്ണികളുമായി ആര്യന് ബന്ധമുണ്ടെന്നുമായിരുന്നു എന്‍സിബിയുടെ വാദം. 

Contact the author

Web Desk

Recent Posts

Web Desk 1 week ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More