ഹൈദരാബാദ്: പ്രശസ്ത റാപ്പര്‍ റുഹാന്‍ അര്‍ഷാദ് സംഗീത ജീവിതം അവസാനിപ്പിച്ചു. ഇസ്ലാം മതത്തില്‍ സംഗീതം ഹറാമാണെന്ന് മനസിലാക്കിയതിനാലാണ് സംഗീത ജീവിതം അവസാനിപ്പിക്കുന്നതെന്ന് റുഹാന്‍ അര്‍ഷാദ് പറഞ്ഞു. തീരുമാനത്തില്‍ സന്തോഷവാനാണെന്നും ഇക്കാര്യത്തില്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നിട്ടില്ലെന്നും റുഹാന്‍ പറഞ്ഞു. തന്റെ യൂട്യൂബ് ചാനലിലൂടെയായിരുന്നു റുഹാന്‍ വിരമിക്കല്‍ പ്രഖ്യാപിച്ചത്.
'അല്ലാഹുവില്‍ നിന്നുളള ഹിദായത്ത് പ്രകാരമാണ് സംഗീത ജീവിതം ഉപേക്ഷിക്കാന്‍ തീരുമാനിച്ചത്. ഇനിമുതല്‍ മ്യൂസിക് വീഡിയോകള്‍ ചെയ്യില്ല. സംഗീതവുമായി ബന്ധപ്പെട്ട ഒന്നിലേക്കും പോവില്ല. സംഗീതം കൊണ്ടുമാത്രമാണ് താന്‍ ഈ നിലയിലെത്തിയതെന്ന് മനസിലാക്കുന്നു. എന്നാല്‍ അത് ഉപേക്ഷിക്കുന്നത് ദൈവത്തിനായാണ്. ജീവിതത്തില്‍ നല്ലതുമാത്രം സംഭവിക്കാന്‍ ദൈവം സഹായിക്കുമെന്ന് കരുതുന്നു' എന്നാണ് റുഹാന്‍ വീഡിയോയിലൂടെ പറഞ്ഞത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
സംഗീതം ജീവിതോപാധിയായിരുന്നു. അത് ഉപേക്ഷിക്കുന്നതിനാല്‍ ഇനിമുതല്‍ ചെറിയ ബിസിനസ് ചെയ്ത് ജീവിക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് റുഹാന്‍ പറഞ്ഞു. സംഗീതത്തില്‍ നിന്ന് വിട്ടുനില്‍ക്കുമെങ്കിലും യൂട്യൂബില്‍ സജീവമായിരിക്കുമെന്നും റുഹാന്‍ കൂട്ടിച്ചേര്‍ത്തു. 2019-ല്‍ പുറത്തിറങ്ങിയ മിയ ഭായ് എന്ന റാപ്പിലൂടെയാണ് റുഹാന്‍ അര്‍ഷാദ് പ്രശസ്തനാകുന്നത്. യൂട്യൂബില്‍ അഞ്ഞൂറ് മില്ല്യണ്‍ ആളുകളാണ് മിയ ഭായ് കണ്ടത്.