ഡല്‍ഹി: ഇന്ധന വില വര്‍ധനയെക്കുറിച്ച് ജനങ്ങള്‍ അവരവരുടെ സംസ്ഥാന സര്‍ക്കാരുകളോട് തന്നെ ചോദിക്കണമെന്ന് ധനമന്ത്രി നിര്‍മലാ സീതാരാമന്. കേന്ദ്രം പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ കുറച്ചിട്ടുണ്ട്. എന്നിട്ടും ഇന്ധനത്തിന്റെ മൂല്യവര്‍ധിക നികുതി(വാറ്റ്) കുറക്കാത്തതെന്തുകൊണ്ടെന്ന് അതത് സംസ്ഥാനസര്ക്കാരുകളോടാണ് ചോദിക്കേണ്ടത്. സംസ്ഥാനസര്‍ക്കാരുകളോട് വാറ്റ് നികുതി കുറയ്ക്കാന്‍ കേന്ദ്രം ആവശ്യപ്പെട്ടിരുന്നെന്നും ധനമന്ത്രി പറഞ്ഞു. സംസ്ഥാന മുഖ്യമന്ത്രിമാരും ധനമന്ത്രിമാരുമായുളള കൂടിക്കാഴ്ച്ചക്കുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍.
ജി എസ്ടി കൗണ്‍സില്‍ നിരക്ക് നിശ്ചയിക്കാത്തതിനാല്‍ പെട്രോളിനെയും ഡീസലിനെയും ജിഎസ്ടിയില്‍ ഉള്‍പ്പെടുത്താനാവില്ലെന്നും നിര്‍മലാ സീതാരാമന് പറഞ്ഞു. ഇന്ധന വില വര്‍ധനയില്‍ വ്യാപക പ്രതിഷേധങ്ങളുയര്‍ന്നതിനുപിന്നാലെ നവംബര്‍ മൂന്നിനാണ് കേന്ദ്രസര്‍ക്കാര്‍ ഇന്ധന വില കുറച്ചത്. പെട്രോളിനും ഡീസലിനുമുണ്ടായിരുന്ന എക്സൈസ് തീരുവയില്‍ ഇളവ് വരുത്തിയതോടെ പെട്രോള്‍ ലിറ്ററിന് 5 രൂപയും ഡീസലിന് പത്തുരൂപയുമാണ് കുറഞ്ഞത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഇന്ധനവിലയില്‍ റെക്കോര്‍ഡ് വര്ധനവുണ്ടായതിനുപിന്നാലെയാണ് കേന്ദ്രം വില കുറച്ചത്. ഒക്ടോബര്‍ മാസത്തില്‍ മാത്രം പെട്രോളിന് 7 രൂപ 58 പൈസ വര്‍ധിച്ചിരുന്നു. സെപ്റ്റംബറില്‍ ഡീസലിന് 1 രൂപ 11 പൈസ കുറഞ്ഞതാണ് നിരക്കിലുണ്ടായ ഏറ്റവും വലിയ കുറവ്. സെപ്റ്റംബര്‍ 24 മുതല്‍ വീണ്ടും വര്‍ധിപ്പിച്ചുതുടങ്ങി. കഴിഞ്ഞ പത്തുമാസത്തിനിടെ പെട്രോളിന് 26 രൂപയും ഡീസലിന് 25 രൂപയുമാണ് കേന്ദ്രസര്‍ക്കാര്‍ വര്‍ധിപ്പിച്ചത്.