പ്രത്യുല്‍പ്പാദന നിരക്കില്‍ ഇടിവ്; രാജ്യത്ത് സ്ത്രീകളുടെ എണ്ണം കൂടുന്നു

ഡല്‍ഹി: രാജ്യത്താദ്യമായി പുരുഷന്മാരുടെ എണ്ണത്തെ മറികടന്ന് സ്ത്രീകളുടെ എണ്ണം. 1000 പുരുഷന്മാര്‍ക്ക് 1020 സ്ത്രീകള്‍ എന്നതാണ് ഇപ്പോഴത്തെ സ്ത്രീ പുരുഷ അനുപാതം. ദേശീയ കുടുംബാരോഗ്യ സര്‍വ്വേയുടെ റിപ്പോര്‍ട്ടിലാണ് രാജ്യത്ത് പുരുഷന്മാരേക്കാള്‍ സ്ത്രീകളാണ് കൂടുതലെന്ന കണക്കുളളത്. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് സര്‍വ്വേ റിപ്പോര്‍ട്ട് പുറത്തുവിട്ടത്.  എന്‍ എഫ് എച്ച് എസ് നടത്തിയത് സാമ്പിള്‍ സര്‍വ്വേയാണ്. ദേശീയ സെന്‍സസിനുശേഷം മാത്രമെ വലിയ ജനസംഖ്യയ്ക്ക് ഇക്കാര്യം ബാധകമാണോ എന്ന് ഉറപ്പിക്കാനാവുകയുളളു. 

ദേശീയ കുടുംബാരോഗ്യ സര്‍വ്വേ പതിനാല് സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമാണ് സര്‍വ്വേ സംഘടിപ്പിച്ചത്. ഇതുപ്രകാരം രാജ്യത്ത് ഒരു സ്ത്രീക്ക് ജനിക്കുന്ന കുട്ടികളുടെ എണ്ണം രണ്ടായി കുറഞ്ഞു. 2.2 ശതമാനമായിരുന്നു 2015-16 വര്‍ഷത്തെ പ്രത്യുല്‍പ്പാദന നിരക്ക്. ബിഹാര്‍ (3), മേഘാലയ (2.9), ഉത്തര്‍പ്രദേശ് (2.4), ജാര്‍ഖണ്ഡ് (2.3), മണിപ്പൂര്‍ (2.2) എന്നീ സംസ്ഥാനങ്ങളിലാണ് പ്രത്യുല്‍പ്പാദന നിരക്ക് രണ്ട് ശതമാനത്തിനു മുകളിലുളളത്.

മധ്യപ്രദേശിലും രാജസ്ഥാനിലും പ്രത്യുല്‍പ്പാദന നിരക്ക് രണ്ടാണ്. ബംഗാള്‍, മഹാരാഷ്ട്ര (1.6), കര്‍ണാടക, ആന്ധ്രാ ഹിമാചല്‍ പ്രദേശ്, നാഗാലാന്റ, ത്രിപുര (1.7), കേരളം, തമിഴ്‌നാട്, ഒഡീഷ, തെലങ്കാന, അരുണാചല്‍ പ്രദേശ്, ചത്തീസ്ഗഡ് (1.8), ഹരിയാന, ഗുജറാത്ത്, അസം മിസോറാം (1.9) എന്നിങ്ങനെയാണ് സംസ്ഥാനങ്ങളിലെ പ്രത്യുല്‍പ്പാദന നിരക്ക്. 

Contact the author

National Desk

Recent Posts

Web Desk 7 hours ago
National

'മഴയാണ് കാരണമെങ്കില്‍ ചിറാപ്പുഞ്ചിയില്‍ റോഡുകളേ കാണില്ല'; മന്ത്രി മുഹമ്മദ് റിയാസിനെ വിമര്‍ശിച്ച് നടന്‍ ജയസൂര്യ

More
More
National Desk 1 day ago
National

ഡല്‍ഹിയിലെ വായുമലിനീകരണത്തിന് കാരണം പാക്കിസ്ഥാന്‍; വിചിത്രവാദവുമായി യുപി സര്‍ക്കാര്‍

More
More
Web Desk 1 day ago
National

'ഇത് സഹിക്കാനാവില്ല'; മകള്‍ക്കെതിരായ ട്രോളുകള്‍ അതിരുകള്‍ ലംഘിക്കുന്നതാണെന്ന് അഭിഷേക് ബച്ചന്‍

More
More
National Desk 1 day ago
National

രാജ്യത്തെ പ്രധാന ഡാമുകളെല്ലാം ഇനി കേന്ദ്രസര്‍ക്കാരിന്‍റെ നിയന്ത്രണത്തില്‍; ഡാം സുരക്ഷാ ബില്‍ പാസായി

More
More
National Desk 1 day ago
National

തീസ്ത സെതൽവാദിനെതിരെ ഗുജറാത്ത് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍; തീസ്തയെ അറസ്റ്റ് ചെയ്യാത്തതെന്തെന്ന് സോളിസിറ്റർ ജനറലിന്‍റെ ചോദ്യം

More
More
National Desk 1 day ago
National

കര്‍ണാടകയില്‍ ഒമൈക്രോണ്‍ സ്ഥിരീകരിച്ചത് ഡോക്ടര്‍ക്ക്; സമ്പര്‍ക്കത്തിലുള്ള 5 പേര്‍ക്ക് രോഗം

More
More