ഹരിയാനയില്‍ മുസ്ലീം, കൃസ്ത്യന്‍ വിഭാഗത്തിനെതിരെ ആക്രമണം; തുറസായ സ്ഥലങ്ങളില്‍ തത്കാലം നിസ്കാരം വേണ്ടെന്ന് മുഖ്യമന്ത്രി

ഡല്‍ഹി: പൊതുയിടങ്ങളില്‍ നിസ്കാരം നടത്തുന്നതിനെതിരെ ഹിന്ദുത്വ സംഘടനകള്‍ രംഗത്തുവന്നതിനെ തുടര്‍ന്ന് സംഘര്‍ഷമുണ്ടായ ഗുഡ്ഗാവില്‍ ചര്‍ച്ച നടത്താനും പ്രശ്ന പരിഹാരമുണ്ടാക്കാനും സര്‍ക്കാര്‍ ശ്രമിക്കുകയാണെന്നും ആരുടേയും അവകാശങ്ങള്‍ ധ്വംസിക്കപ്പെടാത്ത രീതിയില്‍ ഒത്തുതീര്‍പ്പ് ഉണ്ടാക്കി പ്രശ്ന പരിഹാരമുണ്ടാക്കുമെന്നും ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ പറഞ്ഞു. ഇതിനിടയില്‍ പൊതുസ്ഥലത്ത് നിസ്കരിക്കുന്നത് അനുവദിക്കാനാവില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ഗുഡ്ഗാവ് ഭരണകൂടമാണ് എല്ലാ കക്ഷികളുമായും ചര്‍ച്ചകള്‍ നടത്തുന്നത്. സൗഹാര്‍ദ്ദപരമായി പ്രശ്നപരിഹാരം’ ഉണ്ടാക്കും. ഇപ്പോള്‍ അവരവരുടെ വീടുകളിലും ആരാധനാലയങ്ങളിലും വെച്ച്പ്രാര്‍ത്ഥന നിര്‍വഹിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. 

നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നമസ്‌കരിക്കുന്നത് തടഞ്ഞ് തീവ്രഹിന്ദു സംഘടനകളാണ് രംഗത്തുവന്നത്. ഇതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളും സംഘര്‍ഷങ്ങളും തുടരുകയാണ്. അനുവദിക്കപ്പെട്ട സ്ഥലങ്ങളിലും ആരാധാനാലയങ്ങളിലും നിസ്കാരം നിര്‍വ്വഹിക്കുന്നതിന് തടസ്സമില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. അതേസമയം അനുവദിക്കപ്പെട്ട സ്ഥലങ്ങളില്‍പോലും തങ്ങളുടെ പ്രാര്‍ത്ഥന നടത്താന്‍ തീവ്രഹിന്ദുത്വ സംഘടനകള്‍ അനുവദിക്കുന്നില്ല എന്നാണ് വിശ്വാസികളുടെ പരാതി.  

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഇതിനിടെ കഴിഞ്ഞ ദിവസം ഹരിയാനയിലെ രോഹ്തക്കില്‍ തീവ്രഹിന്ദുത്വ സംഘടനകളുടെ നേതൃത്വത്തില്‍ കൃസ്ത്യന്‍ പള്ളികള്‍ക്ക് നേരെ ആക്രമണമുണ്ടായി. മതപരിവര്‍ത്തനം നടത്തുന്നു എന്നാരോപിച്ചുകൊണ്ട്, പ്രാര്‍ത്ഥന നടക്കുന്നതിടെയായിരുന്നു ആക്രമണം. എന്നാല്‍ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനു തെളിവൊന്നും ലഭിച്ചിട്ടില്ലെന്ന് രോഹ്തക്ക് പൊലീസിനെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 

Contact the author

Web Desk

Recent Posts

Web Desk 2 days ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 4 days ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More