ലീഗ് തരം താണ നിലവാരത്തിലേക്ക് മാറുകയാണ് - എളമരം കരീം

വഖഫ് പ്രതിഷേധ സമ്മേളനത്തില്‍ ലീഗ് ഉയര്‍ത്തിയ വര്‍ഗീയ മുദ്രാവാക്യങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി സിപിഎം കേന്ദ്ര കമ്മറ്റിയഗവും  എം പിയുമായ എളമരം കരീം. പച്ചക്ക് വര്‍ഗീയത പറഞ്ഞ് രാഷ്ട്രീയ മുതലെടുപ്പിനുള്ള ശ്രമമാണ് ലീഗിന്‍റെ ഭാഗത്ത് നിന്നുമുണ്ടാകുന്നത്. ജനാധിപത്യ രാജ്യത്ത് പ്രതിഷേധിക്കാന്‍ ഒട്ടേറെ മാര്‍ഗങ്ങള്‍ ഉണ്ടായിരിക്കെ എതിരാളികളെ ഇല്ലാതാക്കാന്‍ വ്യക്തിപരമായി അധിക്ഷേപം ഉന്നയിക്കാന്‍ മാത്രമേ ഇപ്പോഴും ലീഗിന് സാധിക്കുന്നുള്ളൂ. കഴിഞ്ഞ ദിവസത്തെ സമ്മേളനത്തില്‍ വഖഫ് സംരക്ഷണമോ മുസ്ലിം സമുദായത്തിന്‍റെ ഉന്നമനമോ അല്ല ലീഗിന്റെ ലക്ഷ്യമെന്നും വ്യക്തമായിരിക്കുന്നു. അധികാരം നഷ്ടപ്പെട്ട ലീഗ് നേതാക്കളുടെ മാനസികനില തകരാറിലായോ എന്ന് സംശയം തോന്നിക്കും വിധമാണ് ലീഗിന്‍റെ ഇപ്പോഴത്തെ പ്രവര്‍ത്തനമെന്നും എളമരം കരീം ഫേസ്ബുക്കില്‍ കുറിച്ചു. 

ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം 

ഇന്നലെ കോഴിക്കോട് നടന്ന മുസ്ലീം ലീഗ് റാലിയിൽ ചില ലീഗ് നേതാക്കന്മാർ നടത്തിയ പരാമർശങ്ങൾ കേരളത്തിന്റെ പ്രബുദ്ധമായ രാഷ്ട്രീയ സംസ്കാരത്തിന് ഒട്ടും ചെരാത്തതാണ്. അധികാരം നഷ്ടപ്പെട്ട ലീഗ് നേതാക്കളുടെ മാനസികനില തകരാറിലായോ എന്ന് സംശയം തോന്നും വിധത്തിലുള്ള അത്യന്തം നിന്ദ്യമായ വാക്കുകളാണ് അവർ പൊതുയോഗത്തിൽ പ്രസംഗിക്കുമ്പോൾ ഉപയോഗിച്ചത്. രാഷ്ട്രീയമായ എതിർപ്പുകളും വിയോജിപ്പുകളും പ്രകടിപ്പിക്കാൻ ഒരു ജനാധിപത്യ സമൂഹത്തിൽ ഒട്ടേറെ മാർഗ്ഗങ്ങൾ ഉണ്ടെന്നിരിക്കെ രാഷ്ട്രീയ എതിരാളികളെ വ്യക്തിപരമായി അധിക്ഷേപിച്ചും വിഷം ചീറ്റുന്ന വർഗ്ഗീയ പ്രസംഗങ്ങൾ നടത്തിയും തീരെ തരം താണ നിലവാരത്തിലേക്ക് ലീഗ് മാറിക്കൊണ്ടിരിക്കുന്നു. ഈ അടുത്തകാലത്തായി പല മുസ്ലീം ലീഗ് നേതാക്കളും നടത്തുന്ന പരാമർശങ്ങൾ നാടിന്റെ സമാധാനത്തിനും ഒത്തൊരുമയ്ക്കും ഭൂഷണമായതല്ല. 

വഖഫ് സംരക്ഷണത്തിന് എന്ന പേരിൽ കോഴിക്കോട് കടപ്പുറത്ത് നടത്തിയ പൊതുയോഗത്തിലൂടെ സിപിഐഎം നേതാക്കളെ വ്യക്തിപരമായി അധിക്ഷേപിക്കാനും പച്ചയായി വർഗ്ഗീയത പറയാനും മാത്രമാണ് ലീഗ് ശ്രമിച്ചത്. വഖഫ് സംരക്ഷണമോ മുസ്ലിം സമുദായത്തിന്റെ ഉന്നമനമോ അല്ല ലീഗിന്റെ ലക്ഷ്യം എന്ന് ഇതിൽ നിന്നും വ്യക്തമായിരിക്കുന്നു. സമസ്ത അടക്കമുള്ള ബഹുഭൂരിപക്ഷം മുസ്ലിം സമുദായ സംഘടനകൾക്കും സർക്കാർ നടത്തിയ ചർച്ചയിൽ കാര്യങ്ങൾ ബോധ്യപ്പെടുകയും മുസ്ലിം സമുദായത്തിനുള്ള ആശങ്കകൾകൂടി പരിഗണിച്ച് എല്ലാവരുമായും കൂടിയാലോചിച്ചത്തിന് ശേഷം മാത്രമേ ഈ വിഷയത്തിൽ അന്തിമ തീരുമാനമെടുക്കൂ എന്ന മുഖ്യമന്ത്രിയുടെ നിലപാടിനെ അവർ സ്വാഗതം ചെയ്യുകയും ചെയ്തതാണ്. ഈ സാഹചര്യത്തിലും പ്രതിഷേധവുമായി മുന്നോട്ടുപോകാനുള്ള ലീഗിന്റെ ജനാധിപത്യ അവകാശത്തെ ആരും ചോദ്യം ചെയ്യുന്നില്ല. പക്ഷെ മുസ്ലിം സമുദായത്തിന്റെ ആകെ അഭിപ്രായമായി അതിനെ അവതരിപ്പിക്കുന്ന ലീഗിന്റെ നിലപാട് അംഗീകരിക്കാൻ ഒരിക്കലും കഴിയില്ല. കേരളത്തിലെ മുസ്ലിം സമുദായത്തിന്റെയാകെ വക്താക്കളാകാൻ ആരും ലീഗിനെ ചുമതലപ്പെടുത്തിയിട്ടില്ല. അങ്ങനെ സ്വയം അവരോധിക്കുന്ന ലീഗ് നേതാക്കൾ അവരുടെ രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി സമുദായ താല്പര്യങ്ങളെ ഇല്ലാതാക്കാനുള്ള ശ്രമമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. താലിബാനിസത്തിന്റെ വക്താക്കളായി ഇക്കൂട്ടർ മാറുന്നു. പച്ചയായി വർഗ്ഗീയത പറയുന്നതും മുഖ്യമന്ത്രിയെയും അദ്ദേഹത്തിന്റെ കുടുമ്പാoഗങ്ങളെയും ഹീനമായ ഭാഷയിൽ അതിക്ഷേപിക്കുന്നതും ലീഗിന് സംഭവിച്ചുകൊണ്ടിരിക്കുന്ന ഈ പരിവർത്തനത്തിന്റ ഉദാഹരണമാണ്. ജമാഅത്തെ ഇസ്‌ലാമിപോലുള്ള തീവ്രവാദ പ്രസ്ഥാനങ്ങളാണ് ഇപ്പോൾ ലീഗിനെ നിയന്ത്രിക്കുന്നത്.

ഇന്നലെ കോഴിക്കോട് നടത്തിയ റാലിയിൽ ഉയർന്ന കൊലവിളി മുദ്രാവാക്യങ്ങളും മുഖ്യമന്ത്രി സഖാവ് പിണറായി വിജയനെതിരെ നടത്തിയ ജാതി അധിക്ഷേപവും സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി സഖാവ് മുഹമ്മദ്‌ റിയാസിനെതിരെ നടത്തിയ അത്യന്തം ഹീനമായ പരാമർശങ്ങളും കേരളീയ പൊതുസമൂഹത്തെ നാണിപ്പിക്കുന്നവയാണ്. ലീഗിന്റെ ഈ പരാമർശങ്ങളിൽ കോഗ്രസും യുഡിഎഫും അവരുടെ നിലപാട് വ്യക്തമാക്കണം. ഇത്തരം പരാമർശങ്ങൾ നടത്തുന്ന പ്രവർത്തകരെയും നേതാക്കളെയും തിരുത്താനും അവയെ അപലപിക്കാനും ലീഗിന്റെ ഉന്നത നേതൃത്വം തയ്യാറാവണം. വർഗ്ഗീയവാദികളെ ഒറ്റപ്പെടുത്താനും തള്ളിപ്പറയാനുമുള്ള തന്റെടം മുസ്ലിം ലീഗ് കാണിക്കണം.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 1 day ago
Social Post

ഒരു വോട്ടര്‍ക്ക് രണ്ടുപേര്‍ക്ക് വോട്ട് ചെയ്യാം !

More
More
Web Desk 1 day ago
Social Post

ഇന്ത്യയിലാദ്യമായി ഇവിഎം പരീക്ഷിക്കാന്‍ പറവൂരിനെ തെരഞ്ഞെടുത്തത് എന്തുകൊണ്ട് ?

More
More
Web Desk 1 day ago
Social Post

വ്യാജ പ്രചാരണങ്ങളുടെ ഇന്ത്യ

More
More
Web Desk 1 day ago
Social Post

ഹിന്ദുത്വയ്ക്ക് വളമിടുന്ന ബോളിവുഡ്

More
More
Web Desk 2 days ago
Social Post

ഇറ്റലി വിളിക്കുന്നു, വരൂ ലക്ഷങ്ങൾ തരാം !

More
More
Web Desk 2 days ago
Social Post

നരേന്ദ്രമോദി അധികാരത്തില്‍ വന്നതിനുശേഷം രാജ്യത്തെ തൊഴിലില്ലായ്മ 85 ശതമാനമായി വര്‍ധിച്ചു

More
More