യോഗിയെ വിമര്‍ശിച്ച സൈനികന്റെ മകള്‍ക്കുനേരേ സംഘപരിവാര്‍ സൈബര്‍ ആക്രമണം; അടിയന്തരപ്രമേയ നോട്ടിസ് നല്‍കി എ എം ആരിഫ് എംപി

ഡല്‍ഹി: തമിഴ്‌നാട് കൂനൂരില്‍ ഹെലിക്കോപ്റ്റര്‍ അപകടത്തില്‍ മരിച്ച ബ്രിഗേഡിയര്‍ എല്‍ എസ് ലിഡ്ഡറുടെ മകള്‍ക്കെതിരെ നടക്കുന്ന സംഘപരിവാര്‍ സൈബര്‍ കൊലവിളി ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ലോക്‌സഭയില്‍ അടിയന്തരപ്രമേയ നോട്ടീസ്. എ എം ആരിഫ് എംപിയാണ് ലിഡ്ഡറുടെ മകള്‍ ആഷ്‌ന ലിഡ്ഡര്‍ക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ നോട്ടീസ് നല്‍കിയത്.

'ഭരണഘടന അഭിപ്രായസ്വാതന്ത്ര്യം അനുവദിച്ചുനല്‍കിയ രാജ്യമാണ് ഇന്ത്യ. എന്നാല്‍ ബിജെപിയുടെ ഭരണത്തിനുകീഴില്‍ അത്തരത്തില്‍ അഭിപ്രായങ്ങള്‍ പറയുന്നവരെയെല്ലാം വൈരാഗ്യബുദ്ധിയോടെയാണ് കാണുന്നത്. എല്‍ എസ് ലിഡ്ഡറുടെ മകള്‍ എഴുത്തും വായനയുമുളള പ്രതിഭാശാലിയായ കുട്ടിയാണ്. അച്ഛന്റെ മരണത്തില്‍ കരയില്ലെന്ന് പറഞ്ഞ ബോള്‍ഡായ മകള്‍. ലഖിംപൂര്‍ ഖേരിയില്‍ മരിച്ച കര്‍ഷകരെ കാണാന്‍ പോയ പ്രിയങ്കാ ഗാന്ധിയെയും സംഘത്തെയും അറസ്റ്റ് ചെയ്യുകയും തടഞ്ഞുവയ്ക്കുകയും ചെയ്ത സന്ദര്‍ഭത്തില്‍ യോഗി ആദിത്യനാഥിനെതിരെ സ്വാഭാവികമായും ഉണ്ടാകാവുന്ന പ്രതികരണമാണ് കുട്ടിയും നടത്തിയത്. അഭിപ്രായസ്വാതന്ത്ര്യം നിഷേധിക്കുന്നത് തെറ്റാണ് എന്നുമാത്രമാണ് അവള്‍ പറഞ്ഞത്. അതിന് ഒരു ചെറിയ കുട്ടിയെ ഏതെല്ലാം തരത്തിലാണ് ആക്രമിക്കുന്നത്. പോക്‌സോ കേസ് വരെ ചുമത്താനാവുന്ന തരം കമന്റുകളാണ് സോഷ്യല്‍ മീഡിയ നിറയെ- എ എം ആരിഫ് എംപി പറഞ്ഞു.

ട്വിറ്ററില്‍ സജീവമായിരുന്ന ആഷ്ണ ലിഡ്ഡര്‍ എന്ന പതിനാറുകാരി സമൂഹത്തില്‍ നടക്കുന്ന ഓരോ വിഷയങ്ങളിലും തന്റെ നിലപാട് വ്യക്തമാക്കി ട്വിറ്ററില്‍ കുറിപ്പുകളിടുകയും വീഡിയോകള്‍ ഷെയര്‍ ചെയ്യുകയും ചെയ്തിരുന്നു. പിതാവിന്റെ വിയോഗത്തിനുപിന്നാലെ സംഘപരിവാര്‍ സൈബര്‍ ആക്രമണം ആരംഭിച്ചതോടെ ആഷ്‌ന ട്വിറ്റര്‍ അക്കൗണ്ട് ഡീ ആക്ടിവേറ്റ് ചെയ്യുകയായിരുന്നു. അതിനുപിന്നാലെ ആഷ്‌നക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നിരവധിപേരാണ് രംഗത്തെത്തുന്നത്.

Contact the author

National Desk

Recent Posts

Web Desk 1 week ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 2 weeks ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 2 weeks ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 2 weeks ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 2 weeks ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More