'യോഗിയും ബിജെപിയും ആം ആദ്മിയെ കോപ്പി അടിക്കാന്‍ തുടങ്ങിയോ' ; പരിഹാസവുമായി അരവിന്ദ് കെജ്രിവാള്‍

ഡല്‍ഹി: ഉത്തര്‍പ്രദേശിലെ സ്‌കൂളുകളില്‍ സന്തോഷ പാഠ്യപദ്ധതി നടപ്പിലാക്കാനുളള യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ നീക്കത്തെ പരിഹസിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. യോഗി സര്‍ക്കാരും ബിജെപിയും ആം ആദ്മിയെ കോപ്പിയടിക്കുകയാണോ എന്നാണ് അരവിന്ദ് കെജ്രിവാള്‍ ചോദിച്ചത്. യുപിയിലെ സ്‌കൂളുകളില്‍ 'ഹാപ്പിനെസ് കരിക്കുലം' അവതരിപ്പിക്കാന്‍ പോകുന്നു എന്ന പത്രക്കട്ടിംഗ് പങ്കുവെച്ചുകൊണ്ടായിരുന്നു അരവിന്ദ് കെജ്രിവാളിന്റെ പരിഹാസം.

ഉത്തര്‍പ്രദേശില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വന്‍ പ്രചാരണ പരിപാടികളാണ് യോഗി ആദിത്യനാഥ് യുപിയില്‍ നടത്തുന്നത്. ആം ആദ്മി പാര്‍ട്ടി അഖിലേഷ് യാദവിന്റെ സമാജ് വാദി പാര്‍ട്ടിയുമായി സഖ്യംചേര്‍ന്നാണ് ബിജെപിക്കെതിരെ പ്രചരണം നടത്തുന്നത്. വിദ്യാര്‍ത്ഥികളെ രാജ്യത്തോടും പ്രകൃതിയോടും സമൂഹത്തോടും കൂടുതല്‍ സംവദനക്ഷമതയുളളവരാക്കുകയാണ് ഹാപ്പിനെസ് കരിക്കുലത്തിന്റെ ലക്ഷ്യം. ഒന്നുമുതല്‍ എട്ട് വരെ ക്ലാസുകളിലെ പാഠ്യപദ്ധതിയിലാണ് ഹാപ്പിനെസ് കരിക്കുലം ഉള്‍പ്പെടുത്തിയിരിക്കുന്നത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

2018-ല്‍ സംസ്ഥാനത്തെ സ്‌കൂളുകളിലെ കുട്ടികളുടെ മാനസികാരോഗ്യം മുന്‍നിര്‍ത്തി ഡല്‍ഹി സര്‍ക്കാര്‍ ആരംഭിച്ച പദ്ധതിയാണ് ഹാപ്പിനെസ് കരിക്കുലം. എല്ലാ ദിവസവും 45 മിനിറ്റ് കുട്ടികളുടെ സന്തോഷത്തിനായി മാറ്റിവെക്കും. ആ സമയത്ത് അധ്യാപകരും വിദ്യാര്‍ത്ഥികളും പരസ്പരം സംസാരിക്കുകയും പാട്ടുപാടുകയും അവരവരുടെ കഴിവുകള്‍ പ്രകടിപ്പിക്കുകയുമെല്ലാം ചെയ്യാം. 

Contact the author

Web Desk

Recent Posts

Web Desk 1 week ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 2 weeks ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 2 weeks ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 2 weeks ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 2 weeks ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More