2021-ല്‍ ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ കഴിച്ചത് ബിരിയാണി, രണ്ടാം സ്ഥാനം സമൂസക്ക്

ഡല്‍ഹി: 2021-ല്‍ ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ കഴിച്ച ഭക്ഷണം ബിരിയാണിയാണെന്ന് കണക്ക്. ഓണ്‍ലൈന്‍ ഭക്ഷണ വിതരണ കമ്പനിയായ സ്വിഗ്വിയാണ് കണക്ക് പുറത്തുവിട്ടത്. സ്വിഗിയുടെ വർഷാന്ത കണക്ക് പ്രകാരം ഒരു മിനിറ്റില്‍ 115 ബിരിയാണി വീതം വിറ്റുപോയിട്ടുണ്ട്. പുതുതായി സ്വിഗിയിലൂടെ ഭക്ഷണം ഓര്‍ഡര്‍ ചെയ്ത 4.5 ലക്ഷം ഉഭയോക്താക്കളും ആദ്യം വാങ്ങിയത് ചിക്കന്‍ ബിരിയാണി. ഇന്ത്യയിലെ 500 നഗരങ്ങളിലെ കണക്കുകളാണ് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 

സ്വിഗിയുടെ റിപ്പോര്‍ട്ട് പ്രകാരം  2021-ല്‍ 6 കോടിയിലധികം ബിരിയാണി ഓര്‍ഡറുകള്‍ ലഭിച്ചു. 2020-ല്‍ ഒരു മിനിറ്റില്‍ 90 ബിരിയാണി ഓര്‍ഡറുകളല്‍ ലഭിച്ച സ്ഥാനത്താണ് ഇപ്പോള്‍ 115 ഓര്‍ഡറുകള്‍ ലഭിക്കുന്നത്. ബംഗളുരു, ചെന്നൈ, കൊല്‍ക്കത്ത, ലക്‌നൗ തുടങ്ങിയ നഗരങ്ങളില്‍ വെജിറ്റബിള്‍ ബിരിയാണിയേക്കാള്‍ ചിക്കന്‍ ബിരിയാണിക്കാണ് ആവശ്യക്കാര്‍ ഏറെ. ചെറുകടികളില്‍ സമൂസയാണ് ഇന്ത്യക്കാര്‍ കൂടുതല്‍ തെരഞ്ഞെടുത്തത്. ഈ വര്‍ഷം  50 ലക്ഷത്തോളം സമൂസ ഓണ്‍ലൈന്‍ ഓര്‍ഡറുകള്‍ ലഭിച്ചു. പാവ് ബാജിയാണ് ഇന്ത്യക്കാരുടെ പ്രിയ ചെറുകടികളില്‍ രണ്ടാമത്. 21 ലക്ഷം ഓര്‍ഡറുകളാണ് പാവ് ബാജിക്ക് ലഭിച്ചത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സ്വിഗിയില്‍ ഏറ്റവും കൂടുതല്‍ ഓര്‍ഡര്‍ ലഭിച്ച മധുര പലഹാരം ഗുലാബ് ജാമൂനാണ്. ഒരുലക്ഷത്തി ഇരുപത്തിയേഴായിരം പേരാണ് ഗുലാബ് ജാമൂന്‍ ഓര്‍ഡര്‍ ചെയ്തത്. ഹെല്‍ത്തി ഫുഡിനുവേണ്ടിയുളള അന്വേഷണത്തിലും വര്‍ധനവുണ്ടായിട്ടുണ്ട്. ഹെല്‍ത്തി ഫുഡ് വിഭാഗത്തില്‍ വരുന്ന ഭക്ഷണശാലകളിലെ ഓര്‍ഡറുകളുടെ എണ്ണം 200 ശതമാനം വര്‍ധിച്ചു. ബംഗളൂരുവിലും ഹൈദരാബാദിലും മുംബൈയിലുമാണ് ഹെല്‍ത്തി ഫുഡിന് ആവശ്യക്കാര്‍ ഏറെ.

Contact the author

National Desk

Recent Posts

National Desk 6 hours ago
National

'റേഷൻ നൽകിയിട്ടും ബിജെപിക്ക് വോട്ട് ചെയ്തില്ല' ; ദളിത് വാച്ച്മാന് ക്രൂരമർദ്ദനം

More
More
National Desk 1 day ago
National

ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുരകായസ്തയുടെ അറസ്റ്റ് നിയമവിരുദ്ധം; വിട്ടയക്കണമെന്ന് സുപ്രീംകോടതി

More
More
National Desk 1 day ago
National

'ഉന്ന മാതിരി ഒരു നടികറെ പാത്തതേ ഇല്ലെ' ; മോദിയെ പരിഹസിച്ച് പ്രകാശ് രാജ്

More
More
National Desk 2 days ago
National

മുംബൈയില്‍ കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നുണ്ടായ അപകടം; മരണം 14 ആയി

More
More
National Desk 2 days ago
National

ബൂത്തില്‍ സ്ത്രീകളുടെ ബുര്‍ഖ അഴിപ്പിച്ച് പരിശോധന നടത്തിയ ബിജെപി സ്ഥാനാര്‍ത്ഥിക്കെതിരെ കേസ്

More
More
National Desk 3 days ago
National

'അവര്‍ എന്റെ താടി കണ്ട് മുസ്ലീമാണെന്ന് കരുതി'; അമിത് ഷായുടെ റാലിയില്‍ മാധ്യമപ്രവര്‍ത്തകന് ക്രൂര മര്‍ദ്ദനം

More
More