സന്തോഷ് പണ്ഡിറ്റ് ഇല്ലായിരുന്നെങ്കില്‍ ആരും എന്നെ അറിയാതെ പോകുമായിരുന്നു- ഗ്രേസ് ആന്റണി

ഹാപ്പി വെഡ്ഡിംഗ് എന്ന ചിത്രത്തിലൂടെ മലയാള സിനിമാ ലോകത്തെത്തിയ ഗ്രേസ് ആന്റണി ചിത്രത്തില്‍ സന്തോഷ് പണ്ഡിറ്റിന്റെ ഗാനമായ രാത്രി ശുഭരാത്രി പാടിയാണ് പ്രേക്ഷക ശ്രദ്ധനേടിയത്. സന്തോഷ് പണ്ഡിറ്റും രാത്രി ശുഭരാത്രി എന്ന ഗാനവുമില്ലായിരുന്നെങ്കില്‍ തന്നെ ആരുമറിയാതെ പോകുമായിരുന്നെന്ന് ഗ്രേസ് ആന്റണി പറയുന്നു. റിപ്പോര്‍ട്ടര്‍ ടിവിയുടെ മീറ്റ് ദ എഡിറ്റേഴ്‌സ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അവര്‍.

'സന്തോഷ് പണ്ഡിറ്റും ആ പാട്ടുമില്ലായിരുന്നെങ്കില്‍ എന്നെ ആരും ശ്രദ്ധിക്കാതെ പോയെനെ, ഹാപ്പി വെഡ്ഡിംഗില്‍ ആ പാട്ടുതന്നെ പാടാമെന്ന് ഞാനാണ് തീരുമാനിച്ചത്. ആദ്യം ഹരിമുരളീരവം പാടാനായിരുന്നു ഡയറക്ടര്‍ പറഞ്ഞത്. പക്ഷേ എനിക്ക് ആ പാട്ട് പാടാന്‍ കഴിയുമെന്ന് തോന്നിയില്ല. ഞാനത് ഡയക്ടറോട് തുറന്നുപറഞ്ഞു. ഏത് പാട്ട് പാടാന്‍ കഴിയുമെന്ന് ചോദിച്ചപ്പോള്‍ ഞാന്‍ പുതിയൊരു ചിത്രം പുറത്തിറങ്ങിയിട്ടുണ്ടെന്നും അതിലെ ഗാനമാണെന്ന് പറഞ്ഞ് രാത്രി ശുഭരാത്രി പാടിക്കേള്‍പ്പിക്കുകയും ചെയ്തു. അവരാരും ആ പാട്ട് നേരത്തേ കേട്ടിരുന്നില്ല. അങ്ങനെ ഹാപ്പി വെഡ്ഡിംഗില്‍ രാത്രി ശുഭരാത്രി പാടി'- ഗ്രേസ് പറയുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സിജു വില്‍സണ്‍, ഷറഫുദ്ദീന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒമര്‍ ലുലു സംവിധാനം ചെയ്ത ചിത്രമാണ് ഹാപ്പി വെഡ്ഡിംഗ്. ചിത്രത്തില്‍ ടീന എന്ന വിദ്യാര്‍ത്ഥിയുടെ വേഷമാണ് ഗ്രേയ് ചെയ്തത്. പിന്നീട് കുമ്പളങ്ങി നൈറ്റ്‌സ്, തമാശ, ഹലാല്‍ ലവ് സ്റ്റോറി തുടങ്ങി നിരവധി ചിത്രങ്ങളില്‍ ഗ്രേസ് ആന്റണി വേഷമിട്ടു. നിവിന്‍ പോളി നായകനായ കനകം കാമിനി കലഹം എന്ന ചിത്രമാണ് ഗ്രേസിന്റേതായി അവസാനമായി പുറത്തിറങ്ങിയ ചിത്രം. മജുവിന്റെ സംവിധാനത്തില്‍ സണ്ണിവെയ്ന്‍ നായകനാകുന്ന അപ്പന്‍ ആണ് ഗ്രേസ് ആന്റണിയുടെ വരാനിരിക്കുന്ന ചിത്രം.

Contact the author

Web Desk

Recent Posts

Movies

"42 വര്‍ഷമായി പ്രേക്ഷകര്‍ കൂടെയുള്ള ധൈര്യത്തിലാണ് ഇവിടെ നില്‍ക്കുന്നത്"- മമ്മൂട്ടി

More
More
Web Desk 21 hours ago
Movies

ഇത് മലയാള സിനിമയുടെ സുവര്‍ണ കാലം; നാഗവല്ലിയും ചന്തുവുമെല്ലാം വീണ്ടും തിയറ്ററുകളിലേക്ക്‌

More
More
National Desk 1 day ago
Movies

'പേരോ വിളിപ്പേരോ ശബ്ദമോ അനുവാദമില്ലാതെ ഉപയോഗിക്കുന്നത് വിലക്കണം'- ജാക്കി ഷ്രോഫ് കോടതിയില്‍

More
More
Movies

തബു ഹോളിവുഡിലേക്ക് ; 'ഡ്യൂണ്‍: പ്രൊഫെസി' എന്ന സീരീസില്‍ അഭിനയിക്കും

More
More
Web Desk 3 days ago
Movies

'സംവിധായകനുവേണ്ടി എല്ലാം ചെയ്തിട്ട് അവസാനം വില്ലനായി മാറുന്നതില്‍ സങ്കടമുണ്ട്'- ടൊവിനോ തോമസ്

More
More
Movies

'കട്ടിട്ടോ മോഷ്ടിച്ചിട്ടോ അല്ല സിനിമ ചെയ്തത്'; മലയാളി ഫ്രം ഇന്ത്യ വിവാദത്തില്‍ ഡിജോ ജോസ് ആന്റണി

More
More