ചെമ്പരത്തിച്ചായ നിങ്ങള്‍ക്ക് ദീര്‍ഘായുസ്സ് നല്‍കും- കെ പി സമദ്

''ചെമ്പരത്തിച്ചായ കുടിക്കൂ! പ്രായം തോല്‍ക്കട്ടെ"

''ചെമ്പരത്തി കൊണ്ട് ചായയോ?''

'' അത്ഭുതപ്പെടേണ്ട. സത്യമാണ്. മാത്രമല്ല, നല്ല ഒരു ഔഷധം കൂടിയാണ് ഈ ചായ. ചുവന്നതോ ഇളം ചുവപ്പു നിറമുള്ളതോ ആയ ചെമ്പരത്തിപ്പൂവിന്റെ ഇതളുകൾ ഇട്ട് തിളപ്പിക്കുന്ന ഔഷധച്ചായയാണ്. ഇത് ചൂടുപാനീയമായും, തണുപ്പിച്ചും ഉപയോഗിക്കുന്നു.''

ചെമ്പരത്തിച്ചായ എങ്ങിനെ ഉണ്ടാക്കാം 

ആറോ ഏഴോ പൂവിന്റെ ഇതളുകള്‍ മാത്രമെടുത്ത്‌ 100 മില്ലി ലിറ്റര്‍ വെള്ളത്തില്‍ തിളപ്പിക്കുക. നല്ല ചുവന്ന ദ്രാവകം കിട്ടും. ഇത്‌ അരിച്ചെടുത്ത്‌ 'ചെമ്പരത്തി കട്ടന്‍' ആയി ഉപയോഗിക്കാം. തുല്യയളവ്‌ പാലും കൂടി ചേര്‍ത്താല്‍ പാല്‍ ചായയായും ഉപയോഗിക്കാം.

പ്രയോജനങ്ങള്‍ 

1. വൃക്കത്തകരാറുള്ളവരില്‍ മൂത്രം നന്നായി പോകാന്‍ പഞ്ചസാര ചേര്‍ക്കാത്ത ചെമ്പരത്തിച്ചായ നല്ലതാണ്.

2. ബ്ലോക്ക് ഇല്ലാതാക്കും. അതായത് ധമനികളില്‍ കൊഴുപ്പ് അടിയുന്നത് തടയും 

3. കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും 

4. ടെന്‍ഷന്‍ കുറയ്ക്കാനും ഇത് സഹായകരമാണ്.

5. ദഹനസംബന്ധമായ പ്രശ്നങ്ങളെ പരിഹരിക്കാനും ചെമ്പരത്തിച്ചായ ഉപകരിക്കും. ചെമ്പരത്തി ഒരു         പ്രകൃതിദത്ത ദഹന സഹായിയായി പ്രവര്‍ത്തിക്കും.

6. ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും.

7. ചെമ്പരത്തി ഇലകൊണ്ടുള്ള ചായ നല്ല ദഹനം നല്‍കുകയും, അതുവഴി കൊഴുപ്പ് അമിതമായി ശരീരത്തിലടിയുന്നത് തടയുകയും ചെയ്യും.

8. ഈ ചായയിൽ ജീവകം-സി, ധാതുക്കൾ എന്നിവ അടങ്ങിയിരിക്കുന്നു. 

9. ചുമ, ജലദോഷം എന്നിവയെ തടയാന്‍ സഹായിക്കുന്ന വിറ്റാമിന്‍ സി സമൃദ്ധമായി ചെമ്പരത്തി ചായയില്‍ അടങ്ങിയിരിക്കുന്നു.

10. ആര്‍ത്തവം ക്രമമായി നടക്കുന്നതിന് സഹായിക്കും.  

പൂവ് ഉണക്കിയും അല്ലാതെയും ചായ ഉണ്ടാക്കാനുപയോഗിക്കാറുണ്ട്. പുളിരുചിയാണ് ഇതിനു പൊതുവേ ഉള്ളത്. മധുരത്തിനായി പഞ്ചസാര ചേർത്തുപയോഗിക്കുന്നു. പാരമ്പര്യമായി ശക്തികുറഞ്ഞ ഒരു ഔഷധമായി കരുതിവരുന്ന പാനീയമാണിത്. ദോഷകരമായ എല്‍.ഡി.എല്‍ കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ചെമ്പരത്തി ഇലകൊണ്ടുള്ള ചായ ഫലപ്രദമാണ്. ജലദോഷത്തിന് ശമനം കിട്ടാനും ഇവ സഹായിക്കും.

ചെമ്പരത്തി ഇല കൊണ്ടുള്ള ചായ സ്ഥിരമായി കഴിക്കുന്നത് സ്ത്രീകളുടെ ശരീരത്തിലെ ഈസ്ട്രജന്‍റെ അളവ് കുറയ്ക്കാന്‍ സഹായിക്കും. ഇതു വഴി ശരീരത്തിലെ ഹോര്‍മോണ്‍ നില സന്തുലിതമാക്കപ്പെടുകയും ആര്‍ത്തവം ക്രമമായി നടക്കുകയും ചെയ്യും.ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളമായി അടങ്ങിയതിനാല്‍ ചെമ്പരത്തി പ്രായത്തിന്‍റെ അടയാളങ്ങളെ തടയാനും നല്ലതാണ്. ശരീരത്തിലെ ദോഷകാരികളായ മൂലകങ്ങളെ പുറന്തള്ളാന്‍ ഇതിന് കഴിവുണ്ട്.

ചെമ്പരത്തി ചായയിൽ സിട്രിക്ക് ആസിഡ്, മാലിക് ആസിഡ്, ടാർട്ടാറിക് ആസിഡ് മുതലായ 15-30% ജൈവാമ്ലങ്ങൾ അടങ്ങിയിട്ടുണ്ട്. അതിൽ അമ്ലത്വമുള്ള പോളിസാക്കറൈഡ്സ്, സയാനിഡിൻ, ഡെല്ഫിനിഡിൻ, തുടങ്ങിയ flavonoid ഗ്ലൈക്കോസൈഡുകൾ അടങ്ങിയിട്ടുണ്ട്. ചെമ്പരത്തിക്ക് അതിന്റെ കടുത്ത ചുവന്ന ചുവപ്പു നിറവും സ്വഭാവങ്ങളും ഇവ മൂലമാണ് ലഭിക്കുന്നത്. ഒരു പ്രദേശത്തെ പരിസരങ്ങളില്‍ നിന്ന് ധാരാളം ലഭിക്കുന്ന ഇത്തരം ഔഷധഗുണമുള്ള ഇലകളും കായകളും പൂക്കളും ആ പ്രദേശത്തെ മനുഷ്യര്‍ക്ക് ഉണ്ടാകാവുന്ന അസുഖങ്ങളെ സുഖപ്പെടുത്താന്‍ തീര്‍ച്ചയായും സഹായിക്കുമെന്നുള്ളത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Food Post

കിഴങ്ങിനു തീവില: മക്‌ഡൊണാൾഡ്സ് ഇനി വാരിക്കോരി ഫ്രഞ്ച് ഫ്രൈസ് കൊടുക്കില്ല

More
More
Web Desk 3 months ago
Food Post

ബംഗാളിന് കൂടുതല്‍ ഹില്‍സ മത്സ്യം സമ്മാനിച്ച് ബംഗ്ലാദേശ്

More
More
Web Desk 3 months ago
Food Post

'പിങ്ക് ഉപ്പിനോളമൊക്കുമോ കല്ലുപ്പ്?'; വരൂ, ഉപ്പുകളിലെ ഈ രാജാവിനെ അറിയൂ

More
More
Web Desk 7 months ago
Food Post

മാമ്പഴത്തിനൊപ്പം കഴിക്കാന്‍ പാടില്ലാത്ത 5 സാധനങ്ങള്‍

More
More
Web Desk 9 months ago
Food Post

പേര് 'ഗുയി യു' എന്നാണോ? എങ്കില്‍ സുഷി ഫ്രീ!

More
More
Entertainment Desk 10 months ago
Food Post

'സോന'; ന്യൂയോര്‍ക്കില്‍ ഇന്ത്യന്‍ റെസ്റ്റോറന്റ് തുടങ്ങി പ്രിയങ്ക ചോപ്ര

More
More