രത്തന്‍ ടാറ്റയുടെ ജീവതം പുസ്തകമാക്കാനൊരുങ്ങി മലയാളി

ഡല്‍ഹി: പ്രമുഖ വ്യവസായി രത്തന്‍ ടാറ്റയുടെ ജീവിതം പുസ്തകമാക്കാന്‍ ഒരുങ്ങി മലയാളിയും മുന്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനുമായ തോമസ് മാത്യു. രത്തന്‍ ടാറ്റയുടെ ജീവിതം വസ്തുനിഷ്ടമായി തയ്യാറാക്കാനാണ് താന്‍ ഉദ്ദേശിക്കുന്നതെന്ന് തോമസ്‌ മാത്യൂ പറഞ്ഞു. പുസ്തകത്തിന്‍റെ പ്രസീദ്ധികരണവകാശം ഹാര്‍പ്പന്‍ കോളിന്‍സിനാണ്. രണ്ടുകോടി രൂപയ്ക്കാണ് ഹാര്‍പ്പര്‍ കോളിന്‍സ് പ്രസാധനാവകാശം കരസ്ഥമാക്കിയിരിക്കുന്നത്. പുസ്തകത്തില്‍ രത്തന്‍ ടാറ്റയുടെ ബാല്യം, കോളേജ് കാലം, ആദ്യകാലത്ത് ജീവിതത്തില്‍ സ്വാധീനം ചെലുത്തിയ ആളുകള്‍, സംഭവങ്ങള്‍, ടാറ്റ സണ്‍സ് മുന്‍ ചെയര്‍മാന്‍ സൈറസ് മിസ്ത്രിയെ നീക്കിയതടക്കമുള്ള വിവാദങ്ങളുടെ പിന്നിലെ കഥകളും പുസ്തകത്തില്‍ ഉണ്ടാകുമെന്നാണ് സൂചന.

മുപ്പത്ത് വര്‍ഷമായി രത്തന്‍ ടാറ്റയുമായി വ്യക്തിപരമായ ബന്ധം സൂക്ഷിക്കുന്ന ആള്‍ കൂടിയാണ് തോമസ്‌ മാത്യൂ. ഇദ്ദേഹം ഇപ്പോഴും ഇന്ത്യയിലെ പ്രമുഖ കോര്‍പറേറ്റ് സ്ഥാപനങ്ങളുടെ ഡയറക്ടര്‍ ബോര്‍ഡ് അംഗമായി പ്രവര്‍ത്തിക്കുന്നുണ്ട്. എഴുത്തുകാരന്‍, ഫോട്ടോഗ്രാഫര്‍, കോര്‍പറേറ്റ് സ്ട്രാറ്റജിസറ്റ്, ഡിഫന്‍സ് അനലിസ്റ്റ് എന്നീ മേലഖകളിലും ശ്രദ്ധേയനാണ് തോമസ്‌ മാത്യൂ. മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ അഡീഷണല്‍ സെക്രട്ടറിയായാണ് തോമസ്‌ മാത്യൂ വിരമിച്ചത്. ദി വിംഗ്ഡ് വണ്ടേഴ്‌സ് ഓഫ് രാഷ്ട്രപതി ഭവന്‍, എബോഡ് അണ്ടര്‍ ദി ഡോം, ഒബാമഭരണകാലത്തെ ഇന്ത്യാ-യു എസ് ബന്ധത്തെക്കുറിച്ചുള്ള പുസ്തകം, കണ്‍സേവിംഗ്  ആന്റ് അപ്‌ഗ്രേഡിംഗ് പ്രസിഡന്റ്‌സ് എസ്‌റ്റേറ്റ് എന്നിങ്ങനെ നാല് പുസ്തകങ്ങളും ഇദ്ദേഹം എഴുതിയിട്ടുണ്ട്. 

Contact the author

National Desk

Recent Posts

Web Desk 13 hours ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 day ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 4 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 4 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 4 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 4 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More