വംശഹത്യാ ആഹ്വാനം: ഹിന്ദുമതം സ്വീകരിച്ച വസീം റിസ് വിക്കെതിരെ കേസെടുത്തു

ഹരിദ്വാര്‍: ഹരിദ്വാര്‍ ഹിന്ദു സമ്മേളനത്തില്‍ മുസ്‌ലിം വംശഹത്യാഹ്വാനം നടത്തിയ കേസിൽ സുപ്രീംകോടതി വിമർശനത്തിനു പിന്നാലെ ജിതേന്ദ്ര നാരായൺ സിംഗ് ത്യാഗിയെ  അറസ്റ്റു ചെയ്തു. പ്രതികളെ അറസ്റ്റ് ചെയ്യാത്ത  ഉത്തരാഖണ്ഡ് സര്‍ക്കാര്‍ നടപടിയെ സുപ്രീംകോടതി വിമര്‍ശിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഉത്തരാഖണ്ഡ് സര്‍ക്കാര്‍ വംശഹത്യാഹ്വാനം നടത്തിയ വസീം റിസ് വിയെന്ന ജിതേന്ദ്ര നാരായൺ സിംഗ് ത്യാഗിയെ  അറസ്റ്റു ചെയ്തത്. ഇത്തരമൊരു കേസില്‍ ഇതാദ്യമായാണ് പൊലിസ് ഒരാളെ അറസ്റ്റ് ചെയ്യുന്നത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കഴിഞ്ഞ ഡിസംബർ 17 മുതൽ 19 വരെ മൂന്നു ദിവസം നീണ്ടുനിന്ന ഹരിദ്വാര്‍ സന്സദ് ഹിന്ദു സമ്മേളനത്തിലാണ് മുന്‍ ഷിയാ വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ കൂടിയായ വസീം റിസ്വി മുസ്ലീം വിഭാഗത്തിനെതിരെ പ്രകോപനപരമായി സംസാരിച്ചത്. വിദ്വേഷ കേസിൽ ഉത്തരാഖണ്ഡ് പൊലിസ് ആദ്യം കേസ് രജിസ്റ്റർ ചെയ്തതും ഈയിടെ ഹിന്ദുമതം സ്വീകരിച്ച വസീം റിസ്‌വി എന്ന ജിതേന്ദ്ര നാരായൺ സിംഗ് ത്യാഗിക്കെതിരേയായിരുന്നു. ത്യാഗിയുടെ അറസ്റ്റ് ഹരിദ്വാർ എസ്.പി സ്വതന്ത്ര കുമാർ സ്ഥിരീകരിച്ചു.

Contact the author

Web Desk

Recent Posts

National Desk 2 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 2 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 2 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 2 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 3 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 3 days ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More