മൂന്ന് കണ്ണുള്ള പശുക്കിടാവ് ജനിച്ചു; ശിവാവതാരമെന്നുറപ്പിച്ച് ആരാധനയും തുടങ്ങി

ചത്തീസ്ഗഡ്: മൂന്ന് കണ്ണുമായി ജനിച്ച പശുക്കുട്ടിയെ ശിവ ഭഗവാന്റെ അവതാരമായി കണ്ട് ആരാധിച്ച് നാട്ടുകാര്‍. ചത്തീസ്ഗഡിലെ രാജ്‌നന്ദ്ഗൗവിലാണ് സംഭവം. ഗ്രാമത്തിലെ ഹേമന്ദ് ചന്ദേല്‍ എന്ന കര്‍ഷകന്റെ വീട്ടിലാണ് മൂന്ന് കണ്ണും നാല് നാസദ്വാരങ്ങളുമുളള പശുക്കുട്ടി ജനിച്ചത്. വാര്‍ത്ത പരന്നതോടെ ഹേമന്ദിന്റെ വീട്ടിലേക്ക് കിടാവിനെ കാണാനും പ്രാര്‍ത്ഥിക്കാനുമെത്തുന്നവരുടെ തിക്കും തിരക്കുമാണ്. ജനിച്ചത് സാധാരണ പശുക്കിടാവല്ലെന്നും ശിവഭഗവാന്റെ അവതാരമാണെന്നുമാണ് ഗ്രാമവാസികള്‍ പറയുന്നത്.

പശുക്കിടാവിന് നെറ്റിയിലാണ് മൂന്നാമത്തെ കണ്ണുളളത്. നാല് നാസദ്വാരങ്ങളും പശുവിനുണ്ടാകാവുന്നതിനേക്കാള്‍ നീളമേറിയ നാക്കുമാണ് കിടാവിന്റേത്. അസ്വാഭാവികതകളോടെയാണ് ജനിച്ചതെങ്കിലും കിടാവിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് വെറ്റിനറി ഡോക്ടര്‍മാര്‍ അറിയിച്ചു. എന്നാല്‍  നാവിന് നീളമുളളതിനാല്‍ അതിന് പാല്‍ കുടിക്കാന്‍ ബുദ്ധിമുട്ടുണ്ട്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

എച്ച് എഫ് ജേഴ്‌സി ഇനത്തില്‍പ്പെട്ട പശുവാണ് തൃക്കണ്ണുളള കിടാവിന് ജന്മം നല്‍കിയതെന്ന് ഹേമന്ദ് ചന്ദേല്‍ പറഞ്ഞു. 'ആ പശു നേരത്തെയും മുന്ന് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയിട്ടുണ്ട്. അവ സാധാരണ പശുക്കിടാങ്ങളായിരുന്നു. ഇപ്പോള്‍ ഉണ്ടായ ഈ കിടാവ് സര്‍വ്വശക്തനായ ദൈവം ഞങ്ങളുടെ വീട്ടില്‍ വന്ന് ജന്മമെടുത്തതാണ് എന്നാണ് വിശ്വസിക്കുന്നത്'- ഹേമന്ദ് ചന്ദേല്‍ കൂട്ടിച്ചേര്‍ത്തു ചന്ദേലിന്റെ വീടിനുപുറത്ത് കാളക്കുട്ടിക്ക് സമര്‍പ്പിക്കാനായി പൂക്കളും തേങ്ങയുമടക്കമുളള പൂജാദ്രവ്യങ്ങളുമായാണ് സന്ദര്‍ശകര്‍ എത്തുന്നത്.

എന്നാല്‍ ഇത് അത്ഭുദമോ ദൈവികമോ ആയ കാര്യമല്ലെന്നും ഭ്രൂണത്തിന്റെ അസാധാരണമായ വളര്‍ച്ച മൂലമാണ് ഇത്തരം സംഭവങ്ങളുണ്ടാവുന്നതെന്നും വെറ്റിനറി ഡോക്ടര്‍ കമലേഷ് ചൗധരി പറഞ്ഞു. പൊതുവേ ഇത്തരത്തില്‍ ജനിക്കുന്ന പശുക്കിടാങ്ങളുടെ ആരോഗ്യം മോശമായിരിക്കുമെന്നും അവ അധികനാള്‍ ജീവിച്ചിരിക്കാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Contact the author

National Desk

Recent Posts

Web Desk 1 week ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 2 weeks ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 2 weeks ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 2 weeks ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 2 weeks ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More