മലപ്പുറം: കാട്ടാനയുടെ ചവിട്ടേറ്റ് കാട്ടുമൂപ്പന് കൊല്ലപ്പെട്ടു. നിലമ്പൂര്‍ കരുളായി മാഞ്ചീരിയിലാണ് സംഭവം. ചോലനായ്ക്ക വിഭാഗത്തിന്റെ തലവനായിരുന്ന കരിമ്പുഴ മാതന് എന്നയാളാണ് മരിച്ചത്. 70 വയസായിരുന്നു. ഇന്നലെ മാഞ്ചീരിയിലെ റേഷന്‍കടയിലേക്ക് സാധനങ്ങള്‍ വാങ്ങാന്‍ പോകുന്നതിനിടെയാണ് മാതനെയും സംഘത്തെയും കാട്ടാനകള്‍ ആക്രമിച്ചത്. കൂട്ടത്തിലുണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെട്ടെങ്കിലും പ്രായാധിക്യം മൂലം അവശനായിരുന്നതിനാല്‍ മാതന് ഓടാന്‍ സാധിച്ചില്ല.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യു
മാതനെ ആന ആക്രമിക്കുന്ന വിവരം കൂട്ടത്തില്‍ നിന്ന് രക്ഷപ്പെട്ട ചാത്തന് എന്നയാളാണ് വനംവകുപ്പ് അധികൃതരെയും നാട്ടുകാരെയും അറിയിച്ചത്. തുടര്‍ന്ന് ഊരിലെ ആദിവാസികളും അധികൃതരും സ്ഥലത്തെത്തിയെങ്കിലും മൃതദേഹത്തിനുചുറ്റും ആനക്കൂട്ടം തമ്പടിച്ചിരുന്നതിനാല്‍ പുറത്തെടുക്കാന്‍ സാധിച്ചില്ല. 20 വര്‍ഷം മുന്‍പ് ഡല്‍ഹിയില്‍ നടന്ന റിപ്പബ്ലിക് ദിനാഘോഷത്തില്‍ പങ്കെടുത്തയാളാണ് കൊല്ലപ്പെട്ട മാതന്. 2002-ല്‍ രാഷ്ട്രപതിയുടെ ക്ഷണപ്രകാരം ഭാര്യ കരിക്കയോടൊപ്പമാണ് മാതന് ഡല്‍ഹിയിലെത്തി റിപ്പബ്ലിക് ദിന പരേഡ് കണ്ടത്.