ബംഗളുരു: നടന് കുഞ്ചാക്കോ ബോബന്റെ ചിത്രം കര്‍ണാടകയിലെ സ്കൂള്‍ പാഠപുസ്തകത്തില്‍ കണ്ടെത്തിയ സംഭവത്തില്‍ വിശദീകരണവുമായി കര്‍ണാടക ടെക്സ്റ്റ് ബുക്ക് സൊസൈറ്റി(കെ ടി ബി എസ്). തങ്ങള്‍ പുറത്തിറക്കിയ ഒരു പാഠപുസ്തകത്തിലും കുഞ്ചാക്കോ ബോബന്റെ ചിത്രമില്ലെന്നാണ് കെ ടി ബി എസിന്റെ വിശദീകരണം. മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ഒന്നുമുതല്‍ പത്തുവരെ ക്ലാസുകളിലെ എല്ലാ പാഠപുസ്തകങ്ങളും പരിശോധിച്ചു എന്നാല്‍ ഒരു പാഠപുസ്തകത്തിലും കുഞ്ചാക്കോ ബോബന്റെയോ മറ്റ് മലയാളസിനിമാ താരങ്ങളുടെയോ ചിത്രമില്ല എന്ന് കെ ടി ബി എസ് പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് കര്‍ണാടകയിലെ സ്കൂള്‍ പാഠപുസ്തകത്തില്‍ വിവിധ ജോലികള്‍ പരിചയപ്പെടുത്തുന്ന ഭാഗത്ത് പോസ്റ്റ്മാന് എന്ന ജോലിക്കുനേരെ കുഞ്ചാക്കോ ബോബന്റെ ചിത്രം കൊടുത്തു എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചത്. കുഞ്ചാക്കോ ബോബന് അഭിനയിച്ച ഒരിടത്തൊരു പോസ്റ്റ്മാന് എന്ന സിനിമയിലെ അദ്ദേഹത്തിന്റെ കഥാപാത്രത്തിന്റെ ചിത്രമായിരുന്നു പ്രചരിച്ചിരുന്നത്. കുഞ്ചാക്കോ ബോബന് തന്ന ഈ പോസ്റ്റ് പങ്കുവെച്ചിരുന്നു. അങ്ങനെ കര്‍ണാടകയില്‍ ഗവണ്മെന്റ് ജോലിയും സെറ്റായി. പണ്ട് കത്തുകള്‍ കൊണ്ടുതന്ന പോസ്റ്റ്മാന്റെ പ്രാര്‍ത്ഥന എന്ന അടിക്കുറിപ്പോടെയായിരുന്നു കുഞ്ചാക്കോ ബോബന് ചിത്രം പോസ്റ്റ് ചെയ്തത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യു
സംഭവം കര്‍ണാടകയില്‍ വലിയ രാഷ്ട്രീയവിവാദമാവുകയായിരുന്നു. കര്‍ണാടക സര്‍ക്കാര്‍ കുട്ടികളുടെ പാഠപുസ്തകത്തിന്റെ ഗുണനിലവാരം ഇല്ലാതാക്കിയെന്നാണ് കോണ്‍ഗ്രസ് നേതാവ് ഡി കെ സുരേഷ് പറഞ്ഞത്. ഇതോടെയാണ് കര്‍ണാടക ടെക്സ്റ്റ് ബുക്ക് സൊസൈറ്റി വിശദീകരണവുമായി രംഗത്തെത്തിയത്.