കൊറോണ : സംസ്ഥാനത്തെ ഏഴു ജില്ലകള്‍ ഹോട്ട്സ്പോട്ടുകള്‍

ഡല്‍ഹി: സംസ്ഥാനത്തെ അഞ്ചു ജില്ലകള്‍ കൂടി കേന്ദ്ര സര്‍ക്കാര്‍ ഹോട്ട്സ്പോട്ട് ആയി പ്രഖ്യാപിച്ചു. കണ്ണൂര്‍, മലപ്പുറം, തൃശ്ശുര്‍, എറണാകുളം, തിരുവനന്തപുരം എന്നീ ജില്ലകളെയാണ് പുതുതായി പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.  രാജ്യത്തെ പത്തു സ്ഥലങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ഹോട്ട്സ്പോട്ടുകളായി  പ്രഖ്യാപിച്ചിരുന്നു. കൊറോണ ഏറ്റവുമധികം ബാധിച്ച ജില്ലകളെയും പട്ടണങ്ങളെയുമാണ് ഹോട്ട്സ്പോട്ട് ആയി പ്രഖ്യാപിച്ചത്. നിസാമുദീൻ, ദിൽഷാദ് ഗാർഡൻ, നോയ്ഡ, മീററ്റ്, ഭീൽവാര, അഹമ്മദാബാദ്, മുംബൈ , പൂനെ, കാസർഗോഡ്, പത്തനംതിട്ട എന്നീ സ്ഥലങ്ങളാണ് ഇതില്‍ പെടുക. ഇതോടെ സംസ്ഥാനത്തെ ഹോട്ട്സ്പോട്ട് ജില്ലകളുടെ എണ്ണം ഏഴായി.

ലോക്ക് ഡൌണ്‍  സാഹചര്യത്തില്‍ ഈ സ്ഥലങ്ങളില്‍ കൂടുതല്‍ ജാഗ്രത പാലിക്കാന്‍ നിർദ്ദേശമുണ്ടാകും. ഇവിടങ്ങളിലെ ജനങ്ങളുടെ യാത്രകള്‍, അവരുമായി ബന്ധപ്പെട്ടയാളുകള്‍, ശാരീരിക പ്രയാസങ്ങള്‍ എന്നിവ സസൂക്ഷ്മം നിരീക്ഷിക്കും.  ഈ  സ്ഥലങ്ങളില്‍ ഇതുവരെ നടന്ന പൊതുപരിപാടികള്‍, അവിടെ പങ്കെടുത്ത ആളുകളുടെ വിശദാംശങ്ങള്‍  എന്നിവയെല്ലാം പരിശോധിക്കും. 

 corona hotspot nisamuddheen covid 19 muzirizpost lock down


Contact the author

Web Desk

Recent Posts

Web Desk 3 days ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 4 days ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More