തബ്ലീഗ് ജമാഅത്ത് സമ്മേളനത്തില്‍ പങ്കെടുത്ത 387- പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 9000 - പേരെ കണ്ടെത്തി

ഡല്‍ഹി:  നിസാമുദ്ദീന്‍ തബലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവരില്‍ 387-പേര്‍ക്ക് ഇതിനകം കൊവിഡ്-19 സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. ഉത്തരേന്ത്യയിലടക്കം വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ദല്‍ഹി - 53, ആസാം - 13, മഹാരാഷ്ട്ര - 12, ജമ്മുകാശ്മീര്‍ - 6, ഗുജറാത്ത് - 2, ആന്ദമാന്‍ - 10. ദക്ഷിണേന്ത്യയിലെ കണക്ക് ഇപ്രകാരമാണ്.   തമിഴ്നാട്- 190, തെലങ്കാന -28, ആന്ധ്രാപ്രദേശ് - 71, പുതുച്ചേരി-2. എന്നിങ്ങനെയാണ് കണക്കുകള്‍. സമ്മേളനത്തില്‍ പങ്കെടുത്ത 9000൦-പേരെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടുണ്ടെന്നും കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

പങ്കെടുത്ത വിദേശ പ്രതിനിധികളുള്‍പ്പെടെ എല്ലാവരെയും നിരീക്ഷണത്തില്‍ കൊണ്ടുവരാനും സ്രവ പരിശോധന നടത്താനും കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശിച്ചിട്ടുണ്ട്. മാര്‍ച്ച് 13-നാണ് ഡല്‍ഹിക്കടുത്തുള്ള നിസാമുദ്ദീനില്‍ തബലീഗ് ജമാഅത്തിന്‍റെ സമ്മേളനം നടന്നത്.വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളടക്കം 10000-ത്തോളം പേര്‍ സമ്മേളനത്തില്‍ പങ്കെടുത്തിട്ടുണ്ട് എന്നാണ് അധികൃതരുടെ നിഗമനം. 


Contact the author

Web Desk

Recent Posts

Web Desk 2 days ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 4 days ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More