മഹാരാഷ്ട്രയുടെ വൈന്‍ പോളിസി; നിരാഹാരസമരത്തിന് ഇല്ലെന്ന് അണ്ണാ ഹസാരെ

മുംബൈ: മഹാരാഷ്ട്ര സര്‍ക്കാരിന്‍റെ വൈന്‍ പോളിസിക്കെതിരെ നടത്താനിരുന്ന നിരാഹാര സമരത്തില്‍ നിന്നും താത്കാലികമായി പിന്മാറുകയാണെന്ന് അഴിമതി വിരുദ്ധ സാമൂഹിക പ്രവര്‍ത്തകന്‍ അണ്ണാ ഹസാരെ. വൈന്‍ പോളിസി സംസ്ഥാനത്ത് നടപ്പാക്കുന്നതിന് മുന്‍പ് ജനങ്ങളുടെ താത്പര്യവും കണക്കിലെടുക്കുമെന്നും അഭിപ്രായങ്ങള്‍ സ്വരൂപിക്കുമെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതിനാലാണ് നിരാഹാരസമരത്തില്‍ നിന്നും താത്കാലികമായി പിന്മാരുന്നതെന്നും അണ്ണാ ഹസാരെ കൂട്ടിച്ചേര്‍ത്തു. 

സൂപ്പർമാർക്കറ്റുകളിലും വാക്ക്-ഇൻ സ്റ്റോറുകളിലും വൈൻ വിൽക്കാനുള്ള മഹാരാഷ്ട്ര സർക്കാരിന്‍റെ തീരുമാനത്തിനെതിരെ ഫെബ്രുവരി 14 മുതൽ അനിശ്ചിതകാല നിരാഹാര സമരം നടത്തുമെന്നാണ് അണ്ണാ ഹസാരെ അറിയിച്ചത്. സമരം നടത്തുമെന്ന് കാണിച്ച് അണ്ണാ ഹസാരെ മുഖ്യമന്ത്രി ഉദ്ദവ് താക്കറെക്കും കത്ത് നല്‍കിയിരുന്നു. 'സംസ്ഥാനത്തെ ജനങ്ങളുടെ വികാരം മാനിച്ച് വൈൻ വിൽപന നടത്താനുള്ള തീരുമാനം സർക്കാർ പിൻവലിച്ചില്ലെങ്കിൽ പ്രക്ഷോഭം നടത്തേണ്ടി വരും. യാദവ ബാബ ക്ഷേത്രത്തിലാണ്  അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കുക. സംസ്ഥാനത്തിന്റെ വർദ്ധിച്ചുവരുന്ന സാമ്പത്തിക മാന്ദ്യവും വൈൻ വിൽപ്പനക്കാരുടെ താൽപ്പര്യങ്ങൾ കണക്കിലെടുത്തായിരിക്കും സര്‍ക്കാര്‍ ഈ തീരുമാനം എടുത്തതെന്നാണ് കരുതുന്നത്. എന്നാൽ ഈ തീരുമാനം കൊച്ചുകുട്ടികളെയും യുവാക്കളെയും സ്ത്രീകളെയും മദ്യത്തിനടിമകളാക്കും. ഇത് സമൂഹത്തിന് വളരെ ദോഷം ചെയ്യുമെന്നും അണ്ണാ ഹസാരെ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

സംസ്ഥാനത്തുടനീളമുള്ള സൂപ്പർമാർക്കറ്റുകളിലും വാക്ക്-ഇൻ സ്റ്റോറുകളിലും 5,000 രൂപ വാർഷിക ലൈസൻസിംഗ് ഫീസിൽ വൈൻ വിൽക്കാനുള്ള നിർദ്ദേശത്തിന് മഹാരാഷ്ട്ര സർക്കാർ അനുമതി നൽകിയിരുന്നു. ഇതിനെതിരെയാണ്‌ അണ്ണാ ഹസാരെ നിരാഹാരസമരം ആരംഭിക്കാന്‍ തീരുമാനിച്ചത്. 

Contact the author

National Desk

Recent Posts

National Desk 18 hours ago
National

'അവര്‍ എന്റെ താടി കണ്ട് മുസ്ലീമാണെന്ന് കരുതി'; അമിത് ഷായുടെ റാലിയില്‍ മാധ്യമപ്രവര്‍ത്തകന് ക്രൂര മര്‍ദ്ദനം

More
More
National Desk 1 day ago
National

400 സീറ്റും മോദിയുടെ ഗ്യാരന്റിയുമെല്ലാം ഇപ്പോള്‍ എവിടെപ്പോയി ?- ഡെറിക് ഒബ്രിയാന്‍

More
More
National Desk 3 days ago
National

തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനം വിജയ്‌യുടെ ജന്മദിനത്തില്‍

More
More
National Desk 3 days ago
National

ഏകാധിപത്യത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനുളള പോരാട്ടം തുടരും- അരവിന്ദ് കെജ്രിവാള്‍

More
More
National Desk 3 days ago
National

നരേന്ദ്രമോദി ഇനി പ്രധാനമന്ത്രിയാകില്ല, കുറിച്ചുവച്ചോളൂ - രാഹുല്‍ ഗാന്ധി

More
More
National Desk 3 days ago
National

അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി

More
More