സതീശന്‍ ചെന്നിത്തലയോട് ചോദിച്ചു പഠിക്കണം; ബാലന്‍ വെറും ബാലന്‍ - ഗവര്‍ണര്‍

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി ഡി സതീശനും മുന്‍ മന്ത്രി എ കെ ബാലനുമെതിരെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്‌ ഖാന്‍. എങ്ങനെയാണ് വിവിധ വിഷയങ്ങളില്‍ പ്രതികരിക്കേണ്ടത് എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനറിയില്ല. ഒരു പ്രതിപക്ഷ നേതാവ് എങ്ങനെയാണ് പ്രവര്‍ത്തിക്കേണ്ടത് എന്ന് സതീശന്‍ രമേശ്‌ ചെന്നിത്തലയോടും ഉമ്മന്‍ ചാണ്ടിയോടും ചോദിച്ച് മനസ്സിലാക്കണമെന്നും ഗവര്‍ണര്‍ പറഞ്ഞു. സര്‍ക്കാര്‍ സെക്രട്ടറിക്കോ കേരളത്തിലെ ഏതെങ്കിലും ഉദ്യോഗസ്ഥര്‍ക്കോ രാജ്ഭവന്‍റെ കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ അധികാരമില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.  

''സിപിഎം കേന്ദ്ര കമ്മിറ്റി അംഗമായ എ കെ ബാലന്‍ വെറും ബാലനാണ്. അദ്ദേഹം വളരാന്‍ ശ്രമിക്കുന്നില്ല''- ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്‌ ഖാന്‍ പറഞ്ഞു. മന്ത്രിസ്ഥാനം നഷ്ടപ്പെട്ട ബാലന്‍ വളരെ ബാലിശമായാണ് പെരുമാറുന്നത്. ഇത് മുഖ്യമന്ത്രിയുടെ ശ്രദ്ധ ആകര്‍ഷിക്കാനാണ് എന്നും ഗവര്‍ണര്‍ ആരോപിച്ചു. കേരളത്തില്‍ മന്ത്രിമാരുടെ സ്റ്റാഫ് നിയമനത്തിലൂടെ പാര്‍ട്ടി കേഡര്‍ വളര്‍ത്തുകയാണ്. കേന്ദ്രമന്ത്രിമാരില്‍ പലര്‍ക്കും വെറും 12 സ്റ്റാഫുകളാണ് ഉള്ളത്. എന്നാല്‍ കേരളത്തിലെ മന്ത്രിമാര്‍ക്ക് അതില്‍ കൂടുതല്‍ ഉണ്ട്. ഇതെല്ലാം ഭരണഘടനക്ക് എതിരാണ്. സര്‍ക്കാര്‍ ജനങ്ങളുടെ പണം ധൂര്‍ത്തടിക്കുന്നത് അനുവദിക്കാന്‍ കഴിയില്ല എന്നും ഗവര്‍ണര്‍ പറഞ്ഞു. ഇക്കാര്യം സര്‍ക്കാരിന്റെ നയ പ്രഖ്യാപനത്തില്‍ ഉള്‍പ്പെടുത്തണമെന്ന് താന്‍ ആവശ്യപ്പെട്ടിരുന്നുവെന്നും ഗവര്‍ണര്‍ പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം ഗവര്‍ണര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാണം രാജേന്ദ്രന്‍ രംഗത്തുവന്നു. 157 സ്റ്റാഫുള്ള രാജ്ഭവനില്‍ എന്താണ് നടക്കുന്നത് എന്ന് കാനം ചോദിച്ചു. മന്ത്രിമാരുടെ പേര്‍സണല്‍ സ്റ്റാഫില്‍ ഇടപെടാന്‍ ഗവര്‍ണര്‍ക്ക്‌ യാതൊരധികാരവുമില്ല. ഗവര്‍ണര്‍ക്ക്‌ എന്തും പറയാം എന്ന് കരുതുന്നത് കൊണ്ടാണ് അദ്ദീഹം ഇങ്ങനെയൊക്കെ പ്രതികരിക്കുന്നത് എന്നും കാനം പറഞ്ഞു. 

Contact the author

Web Desk

Recent Posts

Web Desk 17 hours ago
Keralam

ടൂറിലുളള മുഖ്യമന്ത്രിയെ കാത്തുനില്‍ക്കാതെ ക്രിമിനലുകള്‍ക്കെതിരെ പൊലീസ് നടപടിയെടുക്കണം- പ്രതിപക്ഷ നേതാവ്‌

More
More
Web Desk 23 hours ago
Keralam

ആശ്രിത നിയമനത്തിന് പ്രായപരിധി; സര്‍ക്കാര്‍ നിര്‍ദേശത്തെ കൂട്ടത്തോടെ എതിര്‍ത്ത് സര്‍വ്വീസ് സംഘടനകള്‍

More
More
Web Desk 2 days ago
Keralam

മലപ്പുറത്ത് സീറ്റില്ലെന്ന് പറഞ്ഞാലും കോട്ടയത്ത് സീറ്റ് ബാക്കിയെന്ന് പറഞ്ഞാലും വര്‍ഗീയത ; മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ എംഎസ്എഫ്

More
More
Web Desk 2 days ago
Keralam

വെസ്റ്റ് നൈൽ പനി : കേസുകളുടെ എണ്ണം കൂടുന്നു

More
More
Web Desk 3 days ago
Keralam

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം- കെ യു ഡബ്ല്യു ജെ

More
More
Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More