ബിജെപിക്ക് കൈ കൊടുത്തിരുന്നെങ്കില്‍ അവര്‍ ലാലുവിനെ 'രാജാ ഹരിശ്ചന്ദ്ര'നെന്ന് വിളിക്കുമായിരുന്നു- തേജസ്വി യാദവ്‌

പാറ്റ്‌ന: ബിജെപിയുമായി കൈകോര്‍ക്കാതിരുന്നതുകൊണ്ടാണ് ലാലു പ്രസാദ് യാദവിനെ ബിജെപി വേട്ടയാടുകയാണെന്ന് മകനും ബിഹാര്‍ പ്രതിപക്ഷ നേതാവുമായ തേജസ്വി യാദവ്. 'ലാലു ബിജെപിയുമായി കൈകോര്‍ത്തിരുന്നെങ്കില്‍ അവര്‍ അദ്ദേഹത്തെ രാജാ ഹരിശ്ചന്ദ്ര എന്ന് വിളിക്കുമായിരുന്നു. എന്നാല്‍ അദ്ദേഹം ആര്‍ എസ് എസിനും ബിജെപിക്കുമെതിരെ പോരാടുകയാണ്. അതുകൊണ്ടാണ് അദ്ദേഹത്തിന് ജയിലില്‍ പോകേണ്ടിവന്നത്. ഇതുകൊണ്ടൊന്നും ഞങ്ങള്‍ ഭയപ്പെടില്ല. ഒരിക്കലും ബിജെപിക്കുമുന്നില്‍ തലകുനിക്കില്ലെന്ന് അച്ഛന്‍ പറഞ്ഞിട്ടുണ്ട്'- തേജസ്വി യാദവ് പറഞ്ഞു. കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട അഴിമതിയിലെ അവസാനത്തെ കേസില്‍ സി ബി ഐ കോടതി ലാലുപ്രസാദ് യാദവിന് 5 വര്‍ഷം തടവ് ശിക്ഷ വിധിച്ചതിനുപിന്നാലെയായിരുന്നു തേജസ്വിയുടെ പ്രതികരണം. 

'വിജയ് മല്യ, നീരവ് മോദി, മെഹുല്‍ ചോക്‌സി തുടങ്ങിയ അഴിമതിക്കാരെയെല്ലാം സി ബി ഐ മറന്നെന്ന് തോന്നുന്നു. കാലിത്തീറ്റ കുംഭകോണമല്ലാതെ രാജ്യത്ത് ഇതുവരെ ഒരു അഴിമതിയും നടന്നിട്ടില്ലേ? ബിഹാറില്‍ മാത്രം എണ്‍പതോളം അഴിമതികള്‍ നടന്നിട്ടുണ്ട്. ഇഡിയും എന്‍ ഐ എയും സി ബി ഐയും ഒക്കെ എവിടെ? സി ബി ഐ കോടതിയുടെ വിധിക്കെതിരെ മേല്‍ക്കോടതിയില്‍ അപ്പീല്‍ പോകും. ഇനി ഹൈക്കോടതിയും സുപ്രീംകോടതിയുമെല്ലാമുണ്ടല്ലോ. ലാലുജീക്ക് അനുകൂലമായ വിധിയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഉത്തര്‍പ്രദേശിലെയും ബിഹാറിലെയും ജനങ്ങള്‍ ബിജെപി ലാലു പ്രസാദിനോട് പെരുമാറുന്ന രീതി കാണുന്നുണ്ട്. യുപിയിലെ ജനങ്ങള്‍ അതിന് തെരഞ്ഞെടുപ്പിലൂടെ ബിജെപിക്ക് മറുപടി നല്‍കും'- തേജസ്വി പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കാലിത്തീറ്റ കുംഭകോണ കേസില്‍ ലാലു പ്രസാദ് യാദവിന് 5 വര്‍ഷം തടവും 60 ലക്ഷം രൂപ പിഴയുമാണ് സി ബി ഐ കോടതി വിധിച്ചത്. റാഞ്ചിയിലെ സി ബി ഐ പ്രത്യേക കോടതിയുടേതായിരുന്നു വിധി. ഡൊറാന്‍ഡ ട്രഷറിയില്‍ നിന്ന് 139 കോടി രൂപയുടെ ക്രമക്കേട് നടത്തിയെന്നാണ് കുംഭകോണവുമായി ബന്ധപ്പെട്ട അഴിമതിയിലെ അവസാനത്തെ കേസ്. ആദ്യത്തെ നാല് കേസുകളില്‍ ലാലു നേരത്തെ തടവ് ശിക്ഷ അനുഭവിച്ചിരുന്നു. 2017 ഡിസംബര്‍ മുതല്‍ മൂന്നുവര്‍ഷത്തിലേറേ ജയിലില്‍ കഴിഞ്ഞതിനുശേഷമാണ് അദ്ദേഹത്തിന് ജാമ്യം ലഭിച്ചത്.

Contact the author

National Desk

Recent Posts

National Desk 11 hours ago
National

മുംബൈയില്‍ കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നുണ്ടായ അപകടം; മരണം 14 ആയി

More
More
National Desk 14 hours ago
National

ബൂത്തില്‍ സ്ത്രീകളുടെ ബുര്‍ഖ അഴിപ്പിച്ച് പരിശോധന നടത്തിയ ബിജെപി സ്ഥാനാര്‍ത്ഥിക്കെതിരെ കേസ്

More
More
National Desk 1 day ago
National

'അവര്‍ എന്റെ താടി കണ്ട് മുസ്ലീമാണെന്ന് കരുതി'; അമിത് ഷായുടെ റാലിയില്‍ മാധ്യമപ്രവര്‍ത്തകന് ക്രൂര മര്‍ദ്ദനം

More
More
National Desk 1 day ago
National

400 സീറ്റും മോദിയുടെ ഗ്യാരന്റിയുമെല്ലാം ഇപ്പോള്‍ എവിടെപ്പോയി ?- ഡെറിക് ഒബ്രിയാന്‍

More
More
National Desk 3 days ago
National

തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനം വിജയ്‌യുടെ ജന്മദിനത്തില്‍

More
More
National Desk 3 days ago
National

ഏകാധിപത്യത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനുളള പോരാട്ടം തുടരും- അരവിന്ദ് കെജ്രിവാള്‍

More
More