വാരാണസിയില്‍ വോട്ടിംഗ് മെഷീന്‍ കടത്തുന്നു- അഖിലേഷ് യാദവ്‌

ലക്‌നൗ: വാരാണസിയിലെ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ നിന്ന് വോട്ടിംഗ് മെഷീനുകള്‍ കടത്തുന്നുണ്ടെന്ന് സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. ഉത്തര്‍പ്രദേശിലെ വോട്ടിംഗ് യന്ത്രങ്ങളില്‍ വ്യാപക ക്രമക്കേട് നടക്കുന്നുണ്ടെന്നും ബിജെപി പരാജയപ്പെടാന്‍ സാധ്യതയുളള മണ്ഡലങ്ങളില്‍ വോട്ടെണ്ണല്‍ മന്ദഗതിയിലാക്കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ ജില്ലാ മജിസ്‌ട്രേറ്റുമാര്‍ക്ക് നിര്‍ദേശം കൊടുത്തിട്ടുണ്ടെന്നും അഖിലേഷ് യാദവ് ആരോപിച്ചു. 

വോട്ടിംഗ് മെഷീനുകള്‍ കടത്തുന്നതെന്ന് കരുതുന്ന ദൃശ്യങ്ങള്‍ സമാജ് വാദി പാര്‍ട്ടി അനുയായികള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി ഷെയര്‍ ചെയ്യുന്നുണ്ട്. എന്നാല്‍ വീഡിയോയില്‍ കാണുന്നത് പരിശീലന ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന വോട്ടിംഗ് മെഷിനുകളാണെന്നും അവ തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കാറില്ലെന്നും വാരാണസി ജില്ലാ മജിസ്‌ട്രേറ്റ് കൗശല്‍ രാജ് പറഞ്ഞു. ചില രാഷ്ട്രീയ പാര്‍ട്ടികള്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണ്. തെരഞ്ഞെടുപ്പിന് ഉപയോഗിച്ച ഇ വി എമ്മുകള്‍ സി ആര്‍ പി എഫിന്റെ കൈവശമുളള സ്‌ട്രോങ് റൂമുകളില്‍ അടച്ചിട്ടിരിക്കുകയാണ്. സി സി ടി വി നിരീക്ഷണത്തിലാണ് മെഷീനുകള്‍ സൂക്ഷിച്ചിരിക്കുന്നത്. രണ്ടോ മൂന്നോ വാഹനങ്ങളിലായാണ് മെഷീനുകള്‍ കടത്തിയതെന്നാണ് ചിലര്‍ പറയുന്നത്. ഇവിടെ സി സി ടിവികളുണ്ട്. ആര്‍ക്കുവേണമെങ്കിലും അത് പരിശോധിക്കാം-ജില്ലാ മജിസ്‌ട്രേറ്റ് പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏഴ് ഘട്ടമായി നടന്ന ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് ചൊവ്വാഴ്ച്ചയാണ് അവസാനിച്ചത്. പിന്നീട് വന്ന എക്‌സിറ്റ് പോള്‍ ഫലങ്ങളെല്ലാം  യുപിയില്‍ ബിജെപിക്ക് തുടര്‍ഭരണം പ്രഖ്യാപിച്ചിരുന്നു. നാളെയാണ് അഞ്ച് സംസ്ഥാനങ്ങളിലെയും വോട്ടെണ്ണല്‍ നടക്കുന്നത്. 403 അംഗ നിയമസഭയില്‍ 202 സീറ്റാണ് കേവലഭൂരിപക്ഷത്തിന് വേണ്ടത്.

Contact the author

National Desk

Recent Posts

Web Desk 1 week ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 2 weeks ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 2 weeks ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 2 weeks ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 2 weeks ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More