യുക്രൈനില്‍ കൊല്ലപ്പെട്ട നവീന്റെ മൃതദേഹം നാട്ടിലെത്തിച്ചു

ബംഗളുരു: നീണ്ട 20 ദിവസത്തെ കാത്തിരിപ്പിന് ശേഷം യുക്രൈനില്‍ റഷ്യന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട മെഡിക്കല്‍ വിദ്യാര്‍ത്ഥി നവീന്‍ ശേഖരപ്പയുടെ മൃതദേഹം ജന്മനാടും ഉറ്റവരും ഒരു നോക്ക് കണ്ടു. ജന്മനാടായ ഹവേരിയിലേക്ക് കൊണ്ടുപോയ മൃതദേഹത്തില്‍ ബന്ധുക്കളും നാട്ടുകാരും അന്ത്യാഞ്ജലി അര്‍പ്പിച്ചു. രാവിലെ ബംഗളുരുവില്‍ കര്‍ണാടക മുഖ്യമന്ത്രി  ബസവരാജ് ബൊമ്മെയാണ് മൃതദേഹം ഏറ്റുവാങ്ങിയത്. 

ഈ മാസം ഒന്നിനാണ് റഷ്യ യുക്രൈനില്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ ഖാര്‍കീവില്‍ വെച്ച് നവീന്‍ കൊല്ലപ്പെട്ടത്. യുക്രൈനിലെ പ്രധാന നഗരമായ കാര്‍കീവ് പിടിച്ചെടുക്കാന്‍ റഷ്യ വന്‍തോതിലുള്ള ആക്രമണമായിരുന്നു അന്ന് നടത്തിയിരുന്നത്. ബങ്കറിലായിരുന്ന നവീന്‍ ഭക്ഷണവും വെള്ളവും വാങ്ങാന്‍ സൂപ്പര്‍ മാര്‍ക്കറ്റില്‍ ക്യൂ നില്‍ക്കുന്നതിനിടയിലാണ് റഷ്യന്‍ സേനയുടെ ഷെല്ലാക്രമണത്തില്‍ പെട്ടത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, നവീന്‍റെ കുടുംബത്തിന് കര്‍ണാടക സര്‍ക്കാര്‍ ധനസഹായം നല്‍കിയിരുന്നു. കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയാണ് ഇരുപത്തിയഞ്ച് ലക്ഷം രൂപയുടെ ചെക്ക് നവീന്‍റെ കുടുംബത്തിന് കൈമാറിയത്. കൊല്ലപ്പെട്ട വിദ്യാര്‍ത്ഥിയുടെ കുടുംബത്തിലെ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കുമെന്നും കര്‍ണാടക മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. 

Contact the author

National Desk

Recent Posts

Web Desk 6 days ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More