മലയാളികളില്‍ ഏറ്റവും സമ്പന്നന്‍ യൂസഫലി; ആദ്യ എട്ടില്‍ ഗോപാലകൃഷ്ണനും ബൈജുവും രവി പിള്ളയും ജോയ് ആലുക്കാസും

ദുബായ്: ലോകത്തെ ഏറ്റവും സമ്പന്നനായ മലയാളി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലിയാണ് എന്ന് ഫോബ്സ് മാഗസിന്‍. ഈ വര്‍ഷത്തെ അതിസമ്പന്നരുടെ പട്ടികയാണ് ഫോബ്സ് പുറത്തുവിട്ടത്. ഇതനുസരിച്ച് എം എ യൂസഫലിയാണ് 540 കോടി ഡോളറുമായി മലയാളികളില്‍ ഒന്നാമതെത്തി നില്‍ക്കുന്നത്. രണ്ടാം സ്ഥാനത്ത് ഇന്‍ഫോസിസ് ഗോപാലകൃഷ്ണനാണ്. അദ്ദേഹത്തിന്‍റെ ആസ്തി 410 കോടി ഡോളറാണ്. തൊട്ടുപിന്നിലായി ബൈജൂസ് ആപ്പ് ഉടമ ബൈജു രവീന്ദ്രനാണ്. 360 കോടി ഡോളറാണ് ബൈജുവിന്‍റെ ആസ്തി. 

ഫോബ്സ് പട്ടികയില്‍ നാലാമതെത്തിയ മലയാളി, പ്രമുഖ പ്രവാസി വ്യവസായി രവി പിള്ളയാണ്. അദ്ദേഹത്തിന്‍റെ കമ്പനിയുടെ ആസ്തി 260 കോടി ഡോളറാണ്. 220 കോടി ഡോളറുമായി ഇന്‍ഫോസിസ് മാനേജിംഗ് ഡയറക്ടറും സഹസ്ഥാപകനുമായ എസ് ഡി ഷിബുലാല്‍ പട്ടികയില്‍ അഞ്ചാം സ്ഥാനത്തുണ്ട്. വിദ്യാഭ്യാസ രംഗത്തെ പ്രമുഖ ഇന്‍വസ്റ്ററായ സണ്ണി വര്‍ക്കി 210 കോടി ഡോളറുമായി ആറാം സ്ഥാനത്തുണ്ട്. കേരളത്തിലെ പരമ്പരാഗത സ്വര്‍ണ്ണ വ്യാപാരികളായ ആലുക്കാസ് ഗ്രൂപ്പിലെ ജോയ് ആലുക്ക 190 കോടി ഡോളറുമായി ഫോബ്സ് പട്ടികയില്‍ ഏഴാം സ്ഥാനത്ത് ഇടംപിടിച്ചു. 140 കോടി ഡോളര്‍ ആസ്തിയുള്ള മുത്തൂറ്റ് കുടുംബമാണ് എട്ടാം സ്ഥാനത്ത്. 

രാജ്യത്തെ ഏറ്റവും വലിയ കുത്തകകളില്‍ പ്രധാനികളായ മുകേഷ് അംബാനിയും ഗൌതം അദാനിയും ലോകത്തെ ഏറ്റവും സമ്പന്നരായ വ്യക്തികളില്‍ 10 ഉം 11 ഉം സ്ഥാനങ്ങളിലാണ്. ഫോബ്സ് മാഗസിന്‍ തയാറാക്കിയ പട്ടികയനുസരിച്ച് 2668 ശതകൊടീശ്വരന്മാരാണ് ഉള്ളത്. ഇതില്‍ ഒന്നാമാതെത്തിയിരിക്കുന്നത് റെസ്ലാ കമ്പനി മേധാവി എലോണ്‍ മസ്കാണ്. അദേഹത്തിന്റെ ആസ്തി 21,900 ആണ്. ആമസോണ്‍ ഉടമ ജെബ് ബെസോസ് 17,100 കോടി ഡോളറുമായി രണ്ടാം സ്ഥാനത്തെത്തി. ഒരിക്കല്‍ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ബില്‍ ഗേറ്റ്സ് പുതിയ പട്ടികയനുസരിച്ച് നാലാം സ്ഥാനത്താണ്. 12,900 കോടി ഡോളറാണ് ബില്‍ ഗേറ്റ്സിന്‍റെ ആസ്തി.  

Contact the author

Web Desk

Recent Posts

Web Desk 17 hours ago
Keralam

ജോസ് കെ മാണി സിപിഎമ്മിന്റെ അരക്കില്ലത്തില്‍ വെന്തുരുകാതെ യുഡിഎഫിലേക്ക് മടങ്ങണം- കോണ്‍ഗ്രസ് മുഖപത്രം

More
More
Web Desk 21 hours ago
Keralam

നവവധുവിന് ക്രൂരമര്‍ദ്ദനം; കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

More
More
Web Desk 1 day ago
Keralam

രാജ്യസഭാ സീറ്റില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം

More
More
Web Desk 2 days ago
Keralam

ശൈലജയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശം; കെ എസ് ഹരിഹരനെതിരെ കേസെടുത്തു

More
More
Web Desk 3 days ago
Keralam

പ്രതിദിനം 40,000 ആര്‍സിയും ലൈസന്‍സും അച്ചടിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

More
More
Political Desk 3 days ago
Keralam

സ്ത്രീവിരുദ്ധ പരാമർശം: ഹരിഹരനെ തള്ളി ഷാഫി പറമ്പില്‍

More
More