ചെറിയാന്‍ ഫിലിപ്പിന് വിവരദോഷം, നന്ദിയില്ലായ്മ, മറവി രോഗം- പി എം മനോജ്‌

തിരുവനന്തപുരം: രക്തം ഊറ്റിക്കുടിച്ച ശേഷം വലിച്ചെറിയുന്ന രക്തരക്ഷസാണ് സിപിഎമ്മെന്ന കോണ്‍ഗ്രസ് നേതാവ് ചെറിയാന്‍ ഫിലിപ്പിന്‍റെ പ്രസ്താവനക്കെതിരെ മുഖ്യമന്ത്രിയുടെ പ്രസ്‌ സെക്രട്ടറി പി എം മനോജ്‌. '140- ൽ ഒന്നിൽ പോലും അടുപ്പിക്കാതെ പുറമ്പോക്കിൽ തള്ളിയപ്പോൾ കൈ പിടിച്ചു, ചേർത്തു നിർത്തി. 20 വർഷം സൗകര്യപ്രദമായ ഇരിപ്പിടവും ഭക്ഷണവും നൽകി. അതൊക്കെ ചെയ്തത് രക്ത രക്ഷസായിരുന്നു' എന്ന് ഇപ്പോൾ തോന്നുന്ന അവസ്ഥയെ മൂന്നു തരത്തിൽ വിശേഷിപ്പിക്കാം. 1. വിവരദോഷം. 2. നന്ദിയില്ലായ്മ. 3. മറവി രോഗം. മൂന്നിനും ഫലപ്രദമായ ചികിത്സ ഇല്ല എന്നതാണ് വലിയ ദുരന്തം! എത്ര വലിയ വിപത്താണ് ഒഴിഞ്ഞു പോയത് എന്നതിലാണ് ആശ്വാസം കൊള്ളേണ്ടത്- പി എം മനോജ്‌ ഫേസ്ബുക്കില്‍ കുറിച്ചു. 

സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിനോട് അനുബന്ധിച്ച് നടക്കുന്ന സെമിനാറിലേക്ക് കോണ്‍ഗ്രസ് നേതാവ് കെ വി തോമസിന് ക്ഷണം ലഭിച്ചിരുന്നു. എന്നാല്‍ സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കേണ്ടന്ന് കോണ്‍ഗ്രസ് തീരുമാനിച്ചതോടെ കെ വി തോമസും നേതൃത്വവും തമ്മില്‍ അസ്വാരസ്യങ്ങള്‍ ഉടലെടുത്തിരുന്നു. ഇതിനുപിന്നാലെയാണ് സി പി എമ്മിനെ രക്തരക്ഷസ് എന്ന് വിശേഷിപ്പിച്ച് കെ വി തോമസിന് ഉപദേശവുമായി ചെറിയാന്‍ ഫിലിപ്പ് രംഗത്തെത്തിയത്.  

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പ്രണയം അഭിനയിച്ച് അടുത്തു കൂടി രക്തം ഊറ്റിക്കുടിച്ച ശേഷം വലിച്ചെറിയുന്ന രക്തരക്ഷസാണ് സി പി എം. യൗവ്വനം മുതൽ ഇഎംഎസ് ഉൾപ്പെടെയുള്ളവർ തന്നെ സി പി എം വേദികളിലേക്ക് ആനയിച്ചിരുന്നു. അന്നത്തെ സ്റ്റേഹം വ്യാജമാണെന്ന് സഹയാത്രികനായ ശേഷമാണ് ബോദ്ധ്യപ്പെട്ടത്. ആ മരണക്കെണിയിൽ ഇരുപതു വർഷത്തെ രാഷ്ട്രീയ ജീവിതം ഹോമിക്കേണ്ടി വന്നു. അറവുശാലയിലേക്ക് കൊണ്ടുപോകുന്ന ആടുമാടുകളെ ഉടമസ്ഥർ ഒരിക്കലും പട്ടിണിക്കിടാറില്ല. കോൺഗ്രസിന്റെ ജനാധിപത്യ സംസ്ക്കാരത്തിൽ ജനിച്ചു വളർന്ന കെ.വി. തോമസിന് സി പി എം ന്റെ വിധ്വംസക രാഷ്ട്രീയവുമായി ഒരിക്കലും പൊരുത്തപ്പെടാനാവില്ലായെന്നായിരുന്നു ചെറിയാന്‍ ഫിലിപ്പ് ഫേസ്ബുക്കില്‍ കുറിച്ചത്.

Contact the author

Web Desk

Recent Posts

Web Desk 1 day ago
Social Post

ഒരു വോട്ടര്‍ക്ക് രണ്ടുപേര്‍ക്ക് വോട്ട് ചെയ്യാം !

More
More
Web Desk 1 day ago
Social Post

ഇന്ത്യയിലാദ്യമായി ഇവിഎം പരീക്ഷിക്കാന്‍ പറവൂരിനെ തെരഞ്ഞെടുത്തത് എന്തുകൊണ്ട് ?

More
More
Web Desk 1 day ago
Social Post

വ്യാജ പ്രചാരണങ്ങളുടെ ഇന്ത്യ

More
More
Web Desk 1 day ago
Social Post

ഹിന്ദുത്വയ്ക്ക് വളമിടുന്ന ബോളിവുഡ്

More
More
Web Desk 2 days ago
Social Post

ഇറ്റലി വിളിക്കുന്നു, വരൂ ലക്ഷങ്ങൾ തരാം !

More
More
Web Desk 2 days ago
Social Post

നരേന്ദ്രമോദി അധികാരത്തില്‍ വന്നതിനുശേഷം രാജ്യത്തെ തൊഴിലില്ലായ്മ 85 ശതമാനമായി വര്‍ധിച്ചു

More
More