ഇത്തരം തെമ്മാടികള്‍ എന്റെ മതത്തെ പ്രതിനിതീകരിക്കുന്നവരല്ല- ശശി തരൂര്‍

ഡല്‍ഹി: മുസ്ലീം സ്ത്രീകളെ പരസ്യമായി ബലാത്സംഗം ചെയ്യുമെന്ന് പളളിക്കുമുന്നില്‍വെച്ച് ഹിന്ദു പുരോഹിതന്‍ ഭീഷണിപ്രസംഗം നടത്തിയ സംഭവത്തില്‍ പ്രതികരണവുമായി ശശി തരൂര്‍ എംപി. 'ഒരു ഹിന്ദു എന്ന നിലയില്‍ ദൃഢവിശ്വാസത്തോടെ എനിക്ക് എന്റെ മുസ്ലീം സുഹൃത്തുക്കളോട് പറയാന്‍ കഴിയും നിങ്ങളുടെ മതത്തെ ഒരു ഐസിസ് തീവ്രവാദി പ്രതിനിതീകരിക്കുന്നില്ല എന്നതുപോലെ തന്നെ എന്റെ മതത്തെ ഇത്തരം തെമ്മാടികള്‍ പ്രതിനിതീകരിക്കുന്നില്ല. ഹിന്ദുക്കളില്‍ ബഹുഭൂരിപക്ഷവും ഇത്തരം ആളുകളെ തളളിക്കളയുക മാത്രമല്ല അവരൊന്നും തങ്ങളില്‍പ്പെട്ടവരല്ല എന്ന നിലപാടുളളവരാണ്. ഇത്തരക്കാര്‍ ഹിന്ദുക്കള്‍ക്കുവേണ്ടിയല്ല എവിടെയും സംസാരിക്കുന്നത്. അവരുടെ സ്വന്തം താല്‍പ്പര്യങ്ങള്‍ക്കുവേണ്ടിയാണ്'-ശശി തരൂര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

സീതാപൂരിലെ ഖൈറാബാദില്‍ ശേഷെ വാലി മസ്ജിദിനുമുന്നില്‍ ഏപ്രില്‍ രണ്ടിനാണ് ഹിന്ദു പുരോഹിതന്‍ വിവാദ പ്രസംഗം നടത്തിയത്. രണ്ടുമിനിറ്റ് ദൈര്‍ഘ്യമുളള വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. 'നിങ്ങളില്‍ ആരെങ്കിലും ഒരു ഹിന്ദു പെണ്‍കുട്ടിയെ അനാവശ്യമായി സമീപിച്ചാല്‍ ഞാന്‍ പരസ്യമായി മുസ്ലീം സ്ത്രീകളെ തട്ടിയെടുത്ത് ബലാത്സംഗം ചെയ്യും'-എന്ന് ഹിന്ദു പുരോഹിതന്‍ ജീപ്പിലിരുന്ന് പറയുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഇയാളുടെ അക്രമാഹ്വാനം ജയ് ശ്രീറാം വിളികളോടെയാണ് ആള്‍ക്കൂട്ടം സ്വീകരിക്കുന്നത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

വിദ്വേഷ പ്രസംഗം നടത്തി ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഇയാള്‍ക്കെതിരെ പൊലീസ് ഒരു നടപടിയുമെടുത്തിട്ടില്ല. മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നുണ്ടെന്നും വസ്തുതകളുടെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കുമെന്നുമാണ് സീതാപൂര്‍ പൊലീസ് നല്‍കുന്ന വിശദീകരണം. വിദ്വേഷ പ്രസംഗം നടത്തിയ ഹിന്ദു പുരോഹിതനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ട്വിറ്ററടക്കമുളള സമൂഹമാധ്യമങ്ങളില്‍ വലിയ തോതില്‍ പ്രതിഷേധമുയരുന്നുണ്ട്. അറസ്റ്റ് ബജ്‌റംഗ് മുനി എന്ന ഹാഷ്ടാഗ് ട്വിറ്ററില്‍ ട്രെന്റിംഗാണ്. 

Contact the author

National Desk

Recent Posts

Web Desk 4 days ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 6 days ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More