കൂട്ടബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയെ അപമാനിച്ച് മമത ബാനര്‍ജി; വിവാദം

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ കൂട്ടബലാത്സംഗത്തിനിരയായി 14 വയസുകാരി കൊല്ലപ്പെട്ട സംഭവത്തില്‍  മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ പ്രസ്ഥാവന വലിയ വിവാദമാകുന്നു. പെണ്‍കുട്ടി ഗര്‍ഭിണിയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്‌. കൂട്ടബലാത്സംഗത്തിലൂടെ ഗര്‍ഭിണിയായെന്ന കഥ വിശ്വസിക്കാന്‍ ബുദ്ധിമുട്ടാണ്. പെണ്‍കുട്ടിക്ക് പ്രണയമുണ്ടായിരുന്നോ എന്ന് ആരെങ്കിലും അന്വേഷിച്ചിരുന്നോയെന്നാണ് മമത ബാനര്‍ജി ചോദിച്ചത്. സംഭവത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഇരുവരും തമ്മില്‍ പ്രണയത്തിലായിരുന്നു എന്നാണ് തനിക്ക് കിട്ടിയ വിവരം. ഇവര്‍ തമ്മില്‍ ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ തീരുമാനിച്ചാല്‍ എങ്ങനെയാണ് നമുക്ക് തടയാനുക. ലവ് ജിഹാദ് ആരോപിച്ച് നടപടി സ്വീകരിക്കാന്‍ ഇത് യുപി അല്ലെന്നും മമത ബാനര്‍ജി ആരോപിച്ചു. ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് സാമൂഹിക മാധ്യമങ്ങളിലടക്കം ഉയര്‍ന്നുവരുന്നത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പശ്ചിമ ബംഗാളിലെ നാഡിയ ജില്ലയിലാണ് സുഹൃത്തിന്‍റെ ജന്മദിന പാർട്ടിക്കിടെ പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായത്. ഗജ്‌ന ഗ്രാമ പഞ്ചായത്തിലെ തൃണമൂല്‍ അംഗവും പാര്‍ട്ടിയുടെ പ്രാദേശിക നേതാവും പഞ്ചായത്തംഗവുമായ സമര്‍ ഗൗളയുടെ മകന്‍ ബ്രജ്‌ഗോപാലാണ് മകളുടെ മരണത്തിന് പ്രധാന ഉത്തരവാദിയെന്നാണ് പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ ആരോപണം. മകളെ തൃണമൂല്‍ നേതാവിന്റെ മകൻ പിറന്നാള്‍ ആഘോഷത്തിനു ക്ഷണിച്ചിരുന്നു. കൂട്ടുകാരികള്‍ക്കൊപ്പമാണ് മകള്‍ പോയത്. തിരികെ വളരെ അവശയായിട്ടാണ് വന്നത്. വൈകാതെ തന്നെ മകള്‍ മരണപ്പെട്ടുവെന്നാണ് കുടുംബം പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നത്.

Contact the author

National Desk

Recent Posts

National Desk 4 hours ago
National

പതിനഞ്ചുവര്‍ഷം ഭരിച്ച ബിജെപിയെ തൂത്തെറിഞ്ഞു; ഡല്‍ഹി നഗരസഭ ഇനി ആംആദ്മി പാർട്ടി ഭരിക്കും

More
More
National Desk 10 hours ago
National

'ഞാനും മനുഷ്യനാണ്, സങ്കടവും വേദനയും തോന്നി'; ഗെഹ്ലോട്ടിന്റെ രാജ്യദ്രോഹി പരാമര്‍ശത്തെക്കുറിച്ച് സച്ചിന്‍ പൈലറ്റ്

More
More
National Desk 10 hours ago
National

ബംഗാളില്‍ കോണ്‍ഗ്രസും സിപിഎമ്മും വീണ്ടും കൈകോര്‍ക്കുമെന്ന് റിപ്പോര്‍ട്ട്

More
More
National Desk 1 day ago
National

മോദിക്ക് ജയ് വിളിച്ച് ആള്‍ക്കൂട്ടം, മറുപടിയായി ഫ്‌ളൈയിംഗ് കിസ് നല്‍കി രാഹുല്‍ ഗാന്ധി; വീഡിയോ വൈറല്‍

More
More
National Desk 1 day ago
National

ബിജെപിയുടെ നയങ്ങള്‍ ഇന്ത്യയെ വിഭജിക്കുമ്പോള്‍ ഭാരത് ജോഡോ യാത്ര രാജ്യത്തെ ഒന്നിപ്പിക്കും- ജയ്‌റാം രമേശ്

More
More
National Desk 1 day ago
National

തെരഞ്ഞെടുപ്പ് ദിവസം പ്രധാനമന്ത്രി റോഡ്‌ ഷോ നടത്തി; പരാതിയുമായി കോണ്‍ഗ്രസ്

More
More