കന്യാകുമാരി: സിനിമാ ചിത്രീകരണത്തിനായി നിര്‍മ്മിച്ച വീടുകള്‍ മത്സ്യത്തൊഴിലാളികള്‍ക്ക് നല്കി തമിഴ് നടന് സൂര്യ. ബാല സംവിധാനം ചെയ്യുന്ന നിലവില്‍ പേരിട്ടിട്ടില്ലാത്ത സിനിമയുടെ ചിത്രീകരണത്തിനായാണ് കന്യാകുമാരിയില്‍ വീടുകള്‍ നിര്‍മ്മിച്ചത്. തീരദേശ മേഖല പശ്ചാത്തലമാക്കി ഒരുങ്ങുന്ന സിനിമയ്ക്കായി വന്‍ തുക ചെലവഴിച്ച് ഒരു ഗ്രാമം തന്നെ നിര്‍മ്മിച്ചിരുന്നു. സാധാരണ സിനിമാ ചിത്രീകരണത്തിനുശേഷം സെറ്റുകള്‍ പൊളിച്ചുകളയുകയാണ് പതിവ്. എന്നാല്‍ അര്‍ഹരായ മത്സ്യത്തൊഴിലാളികളെ കണ്ടെത്തി വീടുകള്‍ സൗജന്യമായി നല്കാന് സൂര്യ തീരുമാനിക്കുകയായിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
വാര്‍ത്ത പുറത്തുവന്നതോടെ സൂര്യയെ അഭിനന്ദിച്ച് നിരവധിപേരാണ് രംഗത്തെത്തിയിരിക്കുന്നത്. സൂര്യ യഥാര്‍ത്ഥ ജീവിതത്തിലും ഹീറോയാണ് എന്നും നല്ല മനസിനുടമയാണെന്നുമുള്പ്പെടെയുളള കമന്റുകളാണ് സമൂഹമാധ്യമങ്ങളില്‍. ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ സജീവമായി നടത്തുന്ന നടനാണ് സൂര്യ. നിര്‍ധനരായ കുട്ടികളെ പഠിപ്പിക്കുന്നതിനായി പിതാവും നടനുമായ ശിവകുമാര്‍ സ്ഥാപിച്ച അഗരം ഫൗണ്ടേഷനിലൂടെ നിരവധിപേരെ സൂര്യ സഹായിക്കുന്നുണ്ട്. സൂര്യയുടെ സഹോദരന് കാര്‍ത്തിയും ഭാര്യ ജ്യോതികയും അഗരം ഫൗണ്ടേഷന്റെ സജീവ പ്രവര്‍ത്തകരാണ്.