പാത്രം കൊട്ടിയിട്ടും വിളക്കുകത്തിച്ചിട്ടും കാര്യമില്ലെന്ന് പ്രധാനമന്ത്രിയോട് ശിവസേന മുഖപത്രം

മുംബൈ: കൊറോണ വ്യാപനത്തിനെതിരെ കയ്യടിച്ചതുകൊണ്ടോ വിളക്കു കത്തിച്ചതുകൊണ്ടോ കാര്യമില്ലെന്ന് പ്രധാനമന്ത്രിക്ക് ശിവസേന മുഖപത്രമായ സാമ്നയുടെ ഉപദേശം. മുഖപ്രസംഗത്തിലൂടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമര്‍ശിച്ചത്.

ഇത്തരം ആഹ്വാനങ്ങളിലൂടെ എന്താണ് പ്രധാനമന്ത്രി അര്‍ഥമാക്കുന്നത് എന്ന് വ്യക്തമാക്കണം. കയ്യടിയും വിളക്കു കത്തിക്കലും തുടര്‍ന്നാല്‍ കൊറോണക്കെതിരായ ഈ യുദ്ധത്തില്‍ തോറ്റു പോയേക്കുമെന്നും പ്രധാനമന്ത്രിയുടെ ആഹ്വാനങ്ങളെ ജനങ്ങള്‍ തെറ്റായി വ്യാഖ്യാനിക്കാന്‍ ഇടവരുമെന്നും സാമ്നയുടെ മുഖപ്രസംഗം പറയുന്നു. ഇത്തരം ആഹ്വാനങ്ങള്‍ ജനങ്ങള്‍ ആഘോഷമാക്കുമെന്നും മുഖപ്രസംഗം ചൂണ്ടിക്കാട്ടി.

തബലീഗുകാരെ വിമര്‍ശിക്കുന്നവര്‍ നിയമം പാലിക്കുന്നവരാണോ ? 

നിയമലംഘനം ആരു നടത്തിയാലും ശക്തമായ നടപടി സ്വീകരിക്കണം. രാജ്യത്ത് തബലീഗ് ജമാത്തുകാര്‍ മാത്രമല്ല നിയമം ലലംഘിച്ച് സമ്മേളനം നടത്തിയത്. അവരെ വിമര്‍ശിക്കുന്നവര്‍ നിയമങ്ങള്‍ നേരാംവണ്ണം അനുസരിക്കുന്നവരാണോ എന്ന് ആലോചിക്കണമെന്നും സാമ്ന മുഖപ്രസംഗത്തില്‍ പറഞ്ഞു.

 

Contact the author

Web desk

Recent Posts

National Desk 1 day ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 day ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 day ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 day ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 2 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 2 days ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More