'ഹിന്ദു മുസല്‍മാന്‍ ഭായി ഹൈ'' ജഹാംഗീര്‍പുരി നിവാസികള്‍ മതമൈത്രി ഘോഷയാത നടത്തി

ഡല്‍ഹി: വര്‍ഗീയസംഘര്‍ഷമുണ്ടായി ഒരാഴ്ച്ചപിന്നിടുമ്പോള്‍ സമുദായങ്ങള്‍ തമ്മിലുളള ഐക്യത്തിന്റെയും സമാധാനത്തിന്റെയും സന്ദേശം പ്രചരിപ്പിക്കുന്നതിനായി ത്രിവര്‍ണ്ണ യാത്ര നടത്തി ജഹാംഗീര്‍പുരി നിവാസികള്‍. പ്രദേശവാസികളും സാമൂഹ്യപ്രവര്‍ത്തകരും നേരത്തെ ആസൂത്രണം ചെയ്താണ് ത്രിവര്‍ണ്ണ യാത്ര സംഘടിപ്പിച്ചത്. ജഹാംഗീര്‍പുരിയിലെ ഇരുന്നൂറോളം കുടുംബങ്ങളിലെ അംഗങ്ങള്‍ പരിപാടിയില്‍ പങ്കെടുത്തു. കയ്യില്‍ ത്രിവര്‍ണ്ണ പതാകയുമായി 'ഹിന്ദു മുസല്‍മാന്‍ ഭായ് ഹൈ, ഹിന്ദുസ്ഥാന്‍ സിന്ദാബാദ്, വന്ദേ മാതരം തുടങ്ങിയ മുദ്രാവാക്യങ്ങളുയര്‍ത്തിയായിരുന്നു ത്രിവര്‍ണ്ണ യാത്ര. പ്രദേശത്തെ കടകളിലും വീടുകളിലുമെല്ലാം ത്രിവര്‍ണ പതാക ഉയര്‍ത്തി. 

'അന്ന് സംഘര്‍ഷം നടക്കുമ്പോള്‍ ഇവിടെയെത്തിയ ഹിന്ദുത്വവാദികള്‍ ഞങ്ങളെ ബംഗ്ലാദേശികളെന്നും തീവ്രവാദികളെന്നുമെല്ലാം വിളിച്ചു. അത് ഞങ്ങളെ ഒരുപാട് വേദനിപ്പിച്ചു. പക്ഷേ ഇന്ന് സ്ഥിതി വ്യത്യസ്തമാണ്. ഞാന്‍ പുറത്തിറങ്ങിയപ്പോള്‍ എല്ലാവരും അടുത്തുവന്നു. ഞങ്ങള്‍ സംസാരിച്ചു. നമ്മളെല്ലാവരും സഹോദരീ സഹോദരന്മാരാണ് എന്ന് ഹിന്ദു സുഹൃത്തുക്കള്‍ ഞങ്ങളോട് പറഞ്ഞു. സ്ഥലത്ത് ഇപ്പോഴുളള സംഘര്‍ഷാവസ്ഥ മാറുമെന്നും ഒരുമിച്ച് ഞങ്ങള്‍ക്ക് ഈദ് ആഘോഷിക്കാനാവുമെന്നും പ്രതീക്ഷിക്കുന്നു'-ജഹാംഗീര്‍പുരിയില്‍ മൊബൈല്‍ കട നടത്തുന്ന ഇഷ്രാര്‍ ഖാര്‍ പറഞ്ഞു.

'ഞങ്ങളുടെ ജീവിതം സാധാരണ നിലയിലെത്തണമെന്നാണ് ആഗ്രഹിക്കുന്നത്. ഇത്തരത്തിലൊരു സംഘര്‍ഷം ഇവിടെയുണ്ടാകുമെന്ന് ഞങ്ങള്‍ കരുതിയിരുന്നില്ല. ഞാന്‍ എന്റെ മുസ്ലീം സഹോദരങ്ങളോട് സംസാരിച്ചു. അവരെ പിന്തുണയ്ക്കുകയും സഹായിക്കുകയും ചെയ്യും. ഭാവിയില്‍ ഇത്തരമൊരു സാഹചര്യമുണ്ടാവില്ലെന്ന് പ്രതീക്ഷിക്കുന്നു. ഞങ്ങള്‍ ഇവിടെ സമാധാനത്തിനും സന്തോഷത്തിനുംവേണ്ടി ആഹ്വാനം ചെയ്യുകയാണ്'- പ്രദേശത്തെ വ്യവസായി ഇന്ദ്രാമണി തിവാരി പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കഴിഞ്ഞ ബുധനാഴ്ച്ചയാണ് ബിജെപി ഭരിക്കുന്ന വടക്കന്‍ ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ജഹാംഗീര്‍പുരിയിലെ മുസ്ലീങ്ങളുള്‍പ്പെടെയുളള ന്യൂനപക്ഷവിഭാഗത്തിലെ ജനങ്ങള്‍ താമസിക്കുന്ന കെട്ടിടങ്ങള്‍ പൊളിച്ചുനീക്കിയത്. ഹനുമാന്‍ ജയന്തി റാലിക്കിടെ വര്‍ഗീയ സംഘര്‍ഷം നടന്ന പളളിക്കുസമീപമുളള കെട്ടിടങ്ങളാണ് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ പൊളിച്ചുനീക്കിയത്. അനധികൃത കെട്ടിടങ്ങളാണ് എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഡല്‍ഹി കോര്‍പ്പറേഷന്റെ നടപടി.

നോമ്പുതുറ സമയത്ത് വിശ്വഹിന്ദു പരിഷത്തും ബജ്‌റംഗ് ദളും ആയുധമേന്തിയാണ് ജഹാംഗീര്‍പുരി സി ബ്ലോക്കില്‍ ഘോഷയാത്ര നടത്തിയത്. അത് കല്ലേറിലും അക്രമത്തിലും കലാശിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് ഘോഷയാത്രക്കാരെ അറസ്റ്റ് ചെയ്യുന്നതിനുപകരം ഒരുവിഭാഗം ജനങ്ങളെ മാത്രം അറസ്റ്റ് ചെയ്തത് വലിയ വിവാദമായിരുന്നു. അതിനിടെയാണ് സ്ഥലത്ത് താമസിക്കുന്നത് റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളും ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരുമാണെന്ന് ബിജെപി പ്രചാരണം ആരംഭിച്ചത്. തുടര്‍ന്നാണ് കോര്‍പ്പറേഷന്‍ കെട്ടിടങ്ങള്‍ തകര്‍ക്കല്‍ ആരംഭിച്ചത്. കെട്ടിടങ്ങള്‍ പൊളിക്കുന്നതിന് സുപ്രീംകോടതി സ്‌റ്റേ പ്രഖ്യാപിച്ചിട്ടും ഉദ്യോഗസ്ഥര്‍ പൊളിക്കല്‍ തുടര്‍ന്നുകൊണ്ടിരുന്നു. തുടര്‍ന്ന് സി പി എം നേതാവ് ബൃന്ദാ കാരാട്ട് നേരിട്ടെത്തി സുപ്രീംകോടതി വിധി കാണിച്ച് നടപടികള്‍ നിര്‍ത്തിവെപ്പിക്കുകയായിരുന്നു. 

Contact the author

National Desk

Recent Posts

Web Desk 3 days ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 5 days ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More