മാധ്യമങ്ങള്‍ സാങ്കല്‍പിക കഥകള്‍ മെനയുന്നത് അവസാനിപ്പിക്കണം - ഡി വൈ എഫ് ഐ

ഡി വൈ എഫ് ഐ സംസ്ഥാന സമ്മേളനവുമായി ബന്ധപ്പെട്ട് ചില മാധ്യമങ്ങള്‍ കുപ്രചാരണങ്ങള്‍ നടത്തുന്നുവെന്ന് ഡി വൈ എഫ് ഐ. മാധ്യമ മനക്കോട്ടകൾ ഡിവൈഎഫ്ഐയുടെ അക്കൗണ്ടിൽ ചാർത്തരുത്. ഡി.വൈ.എഫ്.ഐയുടെ കേരള സംസ്ഥാന സമ്മേളനത്തിന് രാഷ്ട്രീയ പ്രാധാന്യമേറെയുണ്ട്. രാജ്യത്തെ മതനിരപേക്ഷതയും ജനാധിപത്യവും തന്നെ അപകടത്തിലായ വർത്തമാന കാലത്ത്  ഡി.വൈ.എഫ്.ഐ യുടെ സമ്മേളനത്തിൽ നടക്കുന്ന ചർച്ചകളെക്കുറിച്ച് മിനിമം ധാരണ സ്വപ്ന ലോകത്തെ വാർത്തകൾ നിർമ്മിച്ചെടുക്കുന്ന മാധ്യമ പ്രവർത്തകർക്കുണ്ടാകണമെന്ന് ഡി വൈ എഫ് ഐയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പറയുന്നു. 

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം 

മാധ്യമ മനക്കോട്ടകൾ ഡിവൈഎഫ്ഐയുടെ അക്കൗണ്ടിൽ ചാർത്തരുത്.

ഡിവൈഎഫ്ഐയുടെ പതിനഞ്ചാമത് സംസ്ഥാന സമ്മേളനം പത്തനംതിട്ടയിൽ പ്രൗഢഗംഭീരമായി തുടർന്നു കൊണ്ടിരിക്കുകയാണ്. ഇന്ത്യയുടെ കരുത്തുറ്റ യുവജന വിപ്ലവ പ്രസ്ഥാനത്തിന്റെ കേരള സംസ്ഥാന സമ്മേളനം കരുത്തുറ്റ സംഘടനാശേഷി കൊണ്ട് ശ്രദ്ധ നേടിയും പത്തനംതിട്ടയിലെ ജനങ്ങളാകെ ഹൃദയത്തിലേറ്റി കൊണ്ടും സമാനതകളില്ലാത്ത ഒരു സമ്മേളനമായി മാറിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യൻ യുവതയും ഇന്ത്യൻ പൊതു സാമൂഹികസാഹചര്യവും അതീവ സങ്കീർണ്ണമായ സ്ഥിതി വിശേഷത്തിലൂടെ  കടന്നു പോകുമ്പോൾ ഡി.വൈ.എഫ്.ഐയുടെ കേരള സംസ്ഥാന സമ്മേളനത്തിന് രാഷ്ട്രീയ പ്രാധാന്യമേറെയുണ്ട്. സമ്മേളനത്തിൽ അവതരിപ്പിക്കപ്പെടുന്ന പ്രമേയങ്ങളും അനുബന്ധമായി നടക്കുന്ന സെമിനാറുകളും മറ്റു പരിപാടികളും ഇത് വിളിച്ചോതുന്നതാണ്.

എന്നാൽ ചില  മാധ്യമങ്ങൾ ഇത്തരം  സാമൂഹ്യ പ്രസക്തമായ വിഷയങ്ങൾ കണ്ടെന്നു നടിക്കാതെ അവരുടെ മനക്കോട്ടകളും, ആഗ്രഹങ്ങളും ഡിവൈഎഫ്ഐ സംസ്ഥാന  സമ്മേളനത്തിൽ  ചർച്ച  ചെയ്തെന്ന പേരിൽ റിപ്പോർട്ട് ചെയ്യുകയാണ്. ഡി.വൈ.എഫ്.ഐ യെ സംബന്ധിച്ച് സംഘടനയുടെ കഴിഞ്ഞ  കാല പ്രവർത്തനങ്ങളെ കുറിച്ച് ആഴത്തിലുള്ള വിലയിരുത്തലുകളും രാജ്യത്തെ യുവജന സമൂഹവും പൗരന്മാരും നേരിടുന്ന ജീവൽപ്രശ്നങ്ങളെ കുറിച്ചുള്ള സമഗ്രമായ ചർച്ചകളും ഭാവി പരിപാടികളും തീരുമാനിക്കാനുള്ള പ്രധാനപ്പെട്ട ഒരു സമ്മേളനമാണ് നടന്നു കൊണ്ടിരിക്കുന്നത്. രാജ്യത്തെ മതനിരപേക്ഷതയും ജനാധിപത്യവും തന്നെ അപകടത്തിലായ വർത്തമാന  കാലത്ത്  ഡി.വൈ.എഫ്.ഐ യുടെ സമ്മേളനത്തിൽ നടക്കുന്ന ചർച്ചകളെ കുറിച്ച് മിനിമം ധാരണയെങ്കിലും സ്വപ്ന ലോകത്തെ വാർത്തകൾ നിർമ്മിച്ചെടുക്കുന്ന മാധ്യമ പ്രവർത്തകർക്കുണ്ടാകണം. ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളനത്തിൽ ചർച്ച ചെയ്യപ്പെടുന്നെന്ന പേരിൽ മാധ്യമങ്ങൾ പുറത്തു വിടുന്ന സങ്കൽപ്പിക കഥകൾ അവസാനിക്കണമെന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിലൂടെ അറിയിക്കുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 13 hours ago
Social Post

ബോണ്ടുവാങ്ങി ബോണ്ടായ മാര്‍ട്ടിന്‍

More
More
Web Desk 13 hours ago
Social Post

മെയ് ഡേയും മെയ് ഡേ മുന്നറിയിപ്പും

More
More
Web Desk 13 hours ago
Social Post

അയണ്‍മാന്‍ കഴിച്ച് ഫേമസാക്കിയ ഷവര്‍മ

More
More
Web Desk 14 hours ago
Social Post

സ്ത്രീധനം വാങ്ങിയാല്‍ എന്ത്‌ സംഭവിക്കും?

More
More
Web Desk 2 days ago
Social Post

പ്രതിപക്ഷത്തെ വരിഞ്ഞുമുറുക്കുന്ന അന്വേഷണ ഏജന്‍സികള്‍

More
More
Web Desk 2 days ago
Social Post

രാജസ്ഥാനില്‍ ബിജെപിക്ക് കനത്ത വെല്ലുവിളി ഉയര്‍ത്തുന്ന രജ്പുത് പ്രതിഷേധം

More
More