ബോണ്ടുവാങ്ങി ബോണ്ടായ മാര്‍ട്ടിന്‍

ഇലക്ടറൽ ബോണ്ടുകൾ വാങ്ങിയവരുടെ വിശദമായ വിവരങ്ങൾ പുറത്തുവിട്ടേ പറ്റൂ എന്ന് സുപ്രീംകോടതി ഉത്തരവിട്ടതോടെ വെട്ടിലായത് കള്ളപ്പണക്കാരും അവര്‍ക്ക് കഞ്ഞിവച്ചു കൊടുക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളുമാണ്. പുറത്തുവന്ന വിവരങ്ങള്‍ പ്രകാരം, ഫ്യൂച്ചർ ഗെയിമിംഗ് ആൻഡ് ഹോട്ടൽ സർവീസസ് പ്രൈവറ്റ് ലിമിറ്റഡെന്ന പേരിലുള്ള കമ്പനിയാണ് ഏറ്റവും കൂടുതൽ തുകയുടെ ഇലക്ടറൽ ബോണ്ടുകൾ വാങ്ങിയത്. അദാനി അംബാനി ടീംസൊന്നും ലിസ്റ്റില്‍ ഇല്ല. അതുസംബന്ധിച്ച് പിന്നീട് പറയാം.

ഇപ്പോള്‍ നമ്മള്‍ പറയുന്നത് ഫ്യൂച്ചർ ഗെയിമിംഗ് ആൻഡ് ഹോട്ടൽ സർവീസസ് പ്രൈവറ്റ് ലിമിറ്റഡിനെ കുറിച്ചാണ്. കമ്പനിയുടെ ഉടമ സാന്റിയാഗോ മാര്‍ട്ടിന്‍ മലയാളികള്‍ക്ക് സുപരിചിതനാണ്. ഒരുകാലത്ത് കേരളത്തിലെ ലോട്ടറി മേഖലയെ അടക്കിവാണിരുന്ന ബോണ്ടാണ് മാര്‍ട്ടിന്‍. തമിഴ്‌നാട്ടില്‍നിന്ന് കേരളത്തിലേക്കും പിന്നീട് കര്‍ണാടകത്തിലേക്കും വ്യാപിച്ച് ഇന്ന് ഇന്ത്യയിലെ ലോട്ടറി മേഖലയെ അടക്കിവാഴുന്ന അക്ഷരാര്‍ത്ഥത്തില്‍ രാജാവ് തന്നെയാണ് സാന്റിയാഗോ മാര്‍ട്ടിന്‍. 2021-22 വര്‍ഷത്തെ മാര്‍ട്ടിന്റെ കമ്പനിയുടെ മൊത്തവരുമാനം 20,000 കോടിയാണെന്നാണ് റിപ്പോര്‍ട്ട്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

2023ല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മാര്‍ട്ടിന്റെ 910.29 കോടി സ്വത്ത് ജപ്തി ചെയ്തിരുന്നു. ലോട്ടറി ഇടപാടുമായി ബന്ധപ്പെട്ട കേസിലായിരുന്നു ആ നടപടി. 2022 ഏപ്രിലിലും ഇ ഡി പരിശോധനകള്‍ മാര്‍ട്ടിന്റെ സ്ഥാപനങ്ങളില്‍ നടന്നു. 400 കോടി രൂപയുടെ അനധികൃത സ്വത്ത് മാര്‍ട്ടിനുണ്ടെന്ന് കണ്ടെത്തിയതായി പിന്നീട് ഇ ഡി വ്യക്തമാക്കിയിരുന്നു. ഈ കേസുകളെല്ലാം ഉന്നത കോടതിയുടെ പരിഗണനയിലാണ്. ഇതിനിടയിലാണ് സാന്റിയാഗോ മാര്‍ട്ടിന്റെ കോടികളുടെ സംഭാവന തിരഞ്ഞെടുപ്പ് ബോണ്ട് വഴി നല്‍കിയെന്ന കണക്ക് പുറത്തുവരുന്നത്. അതും ചെറിയ കോടികളല്ല, 1368 കോടി രൂപ. 

എങ്ങനെയുണ്ട്? എന്തെങ്കിലും ഊഹിക്കാന്‍ കഴിയുന്നുണ്ടോ...?

Contact the author

Web Desk

Recent Posts

Web Desk 1 week ago
Social Post

ഒരു വോട്ടര്‍ക്ക് രണ്ടുപേര്‍ക്ക് വോട്ട് ചെയ്യാം !

More
More
Web Desk 1 week ago
Social Post

ഇന്ത്യയിലാദ്യമായി ഇവിഎം പരീക്ഷിക്കാന്‍ പറവൂരിനെ തെരഞ്ഞെടുത്തത് എന്തുകൊണ്ട് ?

More
More
Web Desk 1 week ago
Social Post

വ്യാജ പ്രചാരണങ്ങളുടെ ഇന്ത്യ

More
More
Web Desk 1 week ago
Social Post

ഹിന്ദുത്വയ്ക്ക് വളമിടുന്ന ബോളിവുഡ്

More
More
Web Desk 1 week ago
Social Post

ഇറ്റലി വിളിക്കുന്നു, വരൂ ലക്ഷങ്ങൾ തരാം !

More
More
Web Desk 1 week ago
Social Post

നരേന്ദ്രമോദി അധികാരത്തില്‍ വന്നതിനുശേഷം രാജ്യത്തെ തൊഴിലില്ലായ്മ 85 ശതമാനമായി വര്‍ധിച്ചു

More
More