ടി പി പോയിടത്തു നില്‍ക്കുകയാണ് ഞാന്‍...ഒരിഞ്ചിളകാതെ- ഡോ. ആസാദ്‌

ടി പി പോയിടത്തു നില്‍ക്കുകയാണ് ഞാന്‍. പത്തുവര്‍ഷമായിട്ടും ഒരിഞ്ചിളകാതെ. ടി പി പിടിച്ചു നിര്‍ത്താന്‍ ശ്രമിച്ച ദൂഷ്യങ്ങള്‍ ഒരു ജനതയെയാകെ കീഴ്പ്പെടുത്തുമ്പോള്‍ ഒച്ചയിടാനും വിളിച്ചുകൂവാനുമേ എനിക്കാവൂ. എങ്കിലും ഞാനതു തുടര്‍ന്നേ പറ്റൂ. ജനങ്ങളെക്കുറിച്ചും ഭാവി നാളുകളെക്കുറിച്ചും ഉത്ക്കണ്ഠപ്പെടുന്ന ഒരു സാന്നിദ്ധ്യം മഴയിലും വെയിലിലും സുനാമിയിലും ഭൂകമ്പത്തിലും ഇവിടെയുണ്ടാകുമെങ്കില്‍, അതു രക്തസാക്ഷിത്വത്തിന്റെ വീറെങ്കില്‍ എനിക്കിവിടെ നില്‍ക്കാതെ വയ്യ.

ആരുണ്ട് / ആരില്ല ഒപ്പമെന്നത് എന്നെ ഉത്ക്കണ്ഠപ്പെടുത്തുന്നില്ല. അതൊട്ടുമെന്നെ ഭയപ്പെടുത്തുന്നുമില്ല. ഭയം എന്ന വാക്ക് ടി പി കൊണ്ടുപോയി. ഭയം എന്ന ഞെട്ടലും അന്നു നിലച്ചതാണ്. വാതിലില്‍ അസമയത്തു മുട്ടുന്നതും വഴിയില്‍ വിടാതെ പിന്തുടരുന്നതും എന്നെ അലോസരപ്പെടുത്തുന്നതേയില്ല.

എം എന്‍ വിജയനും ടി പി ചന്ദ്രശേഖരനും ചിന്തയുടെയും പ്രയോഗത്തിന്റെയും അനിവാര്യമായ രണ്ടു സ്ഫോടനങ്ങള്‍. അധികാരങ്ങളുടെ ആഘോഷകാലത്ത് അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കൊപ്പം നിന്നു. എന്തും പടുത്തുയര്‍ത്തേണ്ടത് അടിത്തറ പാകിയാണെന്നും പുനര്‍ നിര്‍മ്മിക്കേണ്ടത് മേല്‍ക്കൂര പൊളിച്ചാണെന്നും പഠിപ്പിച്ചു. ആശയസമരങ്ങള്‍ക്കും രാഷ്ട്രീയ പ്രയോഗങ്ങള്‍ക്കും ജനനീതിയുടെ പക്ഷമുണ്ടെന്ന് ശീലിപ്പിച്ചു. അവര്‍ മടുപ്പും നിരാശയും അഴിച്ചുമാറ്റി. ചോദ്യം ചെയ്യാനുള്ള ഉള്‍ക്കരുത്തും നിവര്‍ന്നു നില്‍ക്കാനുള്ള നട്ടെല്ലും നല്‍കി.

ടി പി പോയിടത്ത് നില്‍ക്കുമ്പോള്‍ ഞാന്‍ ടി പിയിലാരംഭിച്ച ഒരു കാലപരിസരത്താണ്. മാറ്റിപ്പണിയലുകളുടെ പുതുലോകത്തില്‍. ടി പി നവലോക നിര്‍മ്മാണത്തിലാണ്. മരിച്ചവര്‍ക്കുമാകും മാറ്റിത്തീര്‍ക്കാനെന്ന് തലമുറകള്‍ക്കുള്ള മറ്റൊരു അനുഭവപാഠം.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

Contact the author

Web Desk

Recent Posts

Web Desk 6 days ago
Social Post

ഒരു വോട്ടര്‍ക്ക് രണ്ടുപേര്‍ക്ക് വോട്ട് ചെയ്യാം !

More
More
Web Desk 6 days ago
Social Post

ഇന്ത്യയിലാദ്യമായി ഇവിഎം പരീക്ഷിക്കാന്‍ പറവൂരിനെ തെരഞ്ഞെടുത്തത് എന്തുകൊണ്ട് ?

More
More
Web Desk 1 week ago
Social Post

വ്യാജ പ്രചാരണങ്ങളുടെ ഇന്ത്യ

More
More
Web Desk 1 week ago
Social Post

ഹിന്ദുത്വയ്ക്ക് വളമിടുന്ന ബോളിവുഡ്

More
More
Web Desk 1 week ago
Social Post

ഇറ്റലി വിളിക്കുന്നു, വരൂ ലക്ഷങ്ങൾ തരാം !

More
More
Web Desk 1 week ago
Social Post

നരേന്ദ്രമോദി അധികാരത്തില്‍ വന്നതിനുശേഷം രാജ്യത്തെ തൊഴിലില്ലായ്മ 85 ശതമാനമായി വര്‍ധിച്ചു

More
More