ഷഹീന്‍ബാഗിലും ഇടിച്ചുനിരത്തല്‍

ഡല്‍ഹി: വിവാദ പൗരത്വ നിയമഭേദഗതിക്കെതിരായ രാജ്യവ്യാപക പ്രതിഷേധത്തിന്റെ പ്രധാന കേന്ദ്രമായിരുന്ന ഷഹീന്‍ബാഗിലും ഇടിച്ചുനിരത്തലുമായി സൗത്ത് ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍. കഴിഞ്ഞ വെളളിയാഴ്ച്ച ഇടിച്ചുനിരത്തലിനായി പദ്ധതിയിട്ടിരുന്നെങ്കിലും മതിയായ സുരക്ഷയില്ലാത്തതിനാല്‍ റദ്ദാക്കുകയായിരുന്നു. കനത്ത പൊലീസ് സന്നാഹത്തോടെ ബുള്‍ഡോസറുകള്‍ കെട്ടിടങ്ങള്‍ക്കുസമീപം നീങ്ങുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. ബുള്‍ഡോസറുകള്‍ സ്ഥലത്തെത്തിയതോടെ പ്രതിഷേധവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകരും പ്രദേശവാസികളും രംഗത്തെത്തി. പ്രതിഷേധിച്ചവരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.

അനധികൃത കയ്യേറ്റം നടന്ന സ്ഥലത്തെ കെട്ടിടങ്ങളാണ് പൊളിക്കുന്നത് എന്നാണ് കോര്‍പ്പറേഷന്റെ വിശദീകരണം. മുനിസിപ്പാലിറ്റി അതിന്റെ ജോലി ചെയ്യും. കെട്ടിടങ്ങള്‍ പൊളിച്ചുനീക്കാനായി പൊലീസും ഉദ്യോഗസ്ഥരും തൊഴിലാളികളുമെല്ലാം തയാറാണ്. ബുള്‍ഡോസറുകളും സജ്ജമാണ്. നടപടികള്‍ ആരംഭിച്ചുകഴിഞ്ഞു. തുഗ്ലക്കാബാദ്, സംഗം വിഹാര്‍, ന്യൂ ഫ്രണ്ട്‌സ് കോളനി, ഷഹീന്‍ബാഗ് എന്നിവിടങ്ങളില്‍ എവിടെ കയ്യേറ്റശ്രമം നടന്നാലും അത് തടയും എന്ന് സൗത്ത് ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ രാജ്പാല്‍ പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഹനുമാന്‍ ജയന്തി റാലിക്കിടെ വര്‍ഗീയ സംഘര്‍ഷം നടന്ന ജഹാംഗിര്‍പുരിയിലെ പളളിക്കുസമീപമുളള കെട്ടിടങ്ങള്‍ നേരത്തെ ഡല്‍ഹി കോര്‍പ്പറേഷന്‍ പൊളിച്ചുനീക്കിയിരുന്നു. അനധികൃത കെട്ടിടങ്ങളാണ് എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോര്‍പ്പറേഷന്റെ നടപടി. കെട്ടിടങ്ങള്‍ പൊളിക്കുന്നതിന് സുപ്രീംകോടതി സ്‌റ്റേ പ്രഖ്യാപിച്ചിട്ടും ഉദ്യോഗസ്ഥര്‍ പൊളിക്കല്‍ നടപടികള്‍ തുടര്‍ന്നു. പിന്നീട് സിപിഎം നേതാവ് ബൃന്ദാ കാരാട്ടെത്തി സുപ്രീംകോടതി വിധി കാണിച്ചാണ് പൊളിക്കല്‍ നടപടികള്‍ നിര്‍ത്തിവെപ്പിച്ചത്. ഗുജറാത്തിലെ ഹിമ്മത്ത് നഗറിലും ജില്ലാ ഭരണകൂടം കെട്ടിടങ്ങള്‍ പൊളിച്ചുനീക്കിയിരുന്നു. റോഡുകള്‍ വീതികൂട്ടുന്നതിന്റെ ഭാഗമായാണ് പ്രദേശത്തെ കടകളും വീടുകളും പൊളിച്ചുനീക്കിയതെന്നായിരുന്നു അധികൃതരുടെ വിശദീകരണം.

Contact the author

National Desk

Recent Posts

Web Desk 4 days ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 6 days ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More