കശ്മീര്‍ ഫയല്‍സിന് സിംഗപ്പൂരില്‍ നിരോധനം; ചിത്രം വിദ്വേഷം ജനിപ്പിക്കുന്നതെന്ന് സിംഗപ്പൂർ വാർത്താ വിതരണ മന്ത്രാലയം

ഡല്‍ഹി: വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത വിവാദ ബോളിവുഡ് ചിത്രം കശ്മീര്‍ ഫയല്‍സിന് സിംഗപ്പൂരില്‍ നിരോധനം. മുസ്ലീങ്ങള്‍ക്കെതിരെ ഏകപക്ഷീയമായാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നതെന്നും മതസൗഹാര്‍ദ്ദം തകര്‍ക്കുന്നു എന്നും ചൂണ്ടിക്കാട്ടിയാണ് ചിത്രം നിരോധിച്ചത്. സിംഗപ്പൂര്‍ വാര്‍ത്താ വിതരണ മന്ത്രാലയത്തിനുകീഴിലുളള ഇന്‍ഫോകോം മീഡിയാ ഡെവലപ്‌മെന്റ് അതോറിറ്റിയാണ് ചിത്രത്തിന് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. രാജ്യത്തെ ഫിലിം ക്ലാസിഫിക്കേഷന്‍സ് മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമാണ് ചിത്രമെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.

സിനിമയില്‍ കശ്മീരില്‍ നടക്കുന്ന സംഘര്‍ഷങ്ങളില്‍ ഹിന്ദുക്കള്‍ പീഡിപ്പിക്കപ്പെടുകയാണെന്ന് ചിത്രീകരിച്ച് മുസ്ലീങ്ങളെ ഏകപക്ഷീയമായ രീതിയില്‍ അവതരിപ്പിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഇത് ഫിലിം ക്ലാസിഫിക്കേഷന്‍സ് ചട്ടങ്ങളുടെ ലംഘനമാണ്. സിംഗപ്പൂരിലെ ഏതെങ്കിലും മത-സാമൂഹിക വിഭാഗങ്ങളെ അവഹേളിക്കുന്ന തരത്തിലുളള ചിത്രങ്ങള്‍ക്ക് പ്രദര്‍ശനാനുമതി നല്‍കില്ലെന്ന് ഫിലിം ക്ലാസിഫിക്കേഷന്‍ ചട്ടങ്ങളില്‍ പറയുന്നുണ്ട്. സമുദായങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തുന്ന ചിത്രമാണ് കശ്മീര്‍ ഫയല്‍സ്. അതിനാല്‍ ചിത്രത്തിന് സംഗപ്പൂരില്‍ പ്രദര്‍ശനത്തിന് അനുമതി നല്‍കില്ല എന്നാണ് ഇന്‍ഫോകോം മീഡിയാ ഡെവലപ്‌മെന്റ് അതോറിറ്റി പറഞ്ഞത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

1990-കളില്‍ കശ്മീരില്‍ നിന്ന് പലായനം ചെയ്ത പണ്ഡിറ്റുകളുടെ ജീവിതത്തെ ആസ്പദമാക്കി നിര്‍മ്മിച്ച സിനിമയാണ് കശ്മീര്‍ ഫയല്‍സ്. മാര്‍ച്ച് പതിനൊന്നിനാണ് കശ്മീര്‍ ഫയല്‍സ് റിലീസായത്. പാക് പിന്തുണയുളള ഭീകരരുടെ ആക്രമണത്തില്‍ പലായനം ചെയ്യേണ്ടിവരുന്ന ഹിന്ദു പണ്ഡിറ്റുകളുടെ കഥ എന്ന പേരിലാണ് ചിത്രം ബിജെപി-സംഘപരിവാര്‍ അനുകൂലികള്‍ക്കിടയില്‍ ആഘോഷിക്കപ്പെട്ടത്. പ്രധാനമന്ത്രി നരേന്ദ്രമോദിയും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥുമുള്‍പ്പെടെ ബിജെപിയുടെ പ്രധാന നേതാക്കള്‍മുതല്‍ പ്രാദേശിക നേതാക്കള്‍ വരെ  ചിത്രം കാണാനായി ജനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. 

എന്നാല്‍ ചിത്രത്തിനെതിരെ ദേശീയ തലത്തിലും അന്തര്‍ദേശീയ തലത്തിലും കടുത്ത വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. സിനിമ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ചില സംഘടനകളും രംഗത്തെത്തിയിരുന്നു. സംഘപരിവാര്‍- ആര്‍ എസ് എസ് ആശയങ്ങള്‍ പ്രചരിപ്പിക്കാനായി നിര്‍മ്മിച്ച ചിത്രമാണ് കശ്മീര്‍ ഫയല്‍സെന്നും രാജ്യത്ത് വര്‍ഗീയ ധ്രുവീകരണമുണ്ടാക്കുകയാണ് ചിത്രത്തിന്റെ ലക്ഷ്യമെന്നുമുള്‍പ്പെടെയുളള വിമര്‍ശനങ്ങളാണ് ഉയര്‍ന്നുവന്നത്. മിഥുന്‍ ചക്രവര്‍ത്തി, അനുപം ഖേര്‍, ദര്‍ശന്‍ കുമാര്‍, പല്ലവി ജോഷി തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Contact the author

National Desk

Recent Posts

Web Desk 4 days ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 6 days ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More