ആശുപത്രിയുടെ പരസ്യത്തില്‍ അഭിനയിക്കാന്‍ നടന്‍ സോനു സൂദ് ആവശ്യപ്പെട്ടത് 50 കരള്‍മാറ്റ ശസ്ത്രക്രിയകള്‍

മുംബൈ: പ്രമുഖ ആശുപത്രിയുടെ പരസ്യത്തില്‍ അഭിനയിക്കാന്‍ പ്രതിഫലമായി നടന്‍ സോനു സൂദ് ആവശ്യപ്പെട്ടത് 50 കരള്‍മാറ്റ ശസ്ത്രക്രിയകള്‍. ചികിത്സ നടത്താന്‍ സാമ്പത്തിക സ്ഥിതിയില്ലാത്ത 50 പേര്‍ക്ക് ശസ്ത്രക്രിയ ചെയ്തുനല്‍കിയാല്‍ പരസ്യത്തില്‍ അഭിനയിക്കാമെന്നാണ് സോനു സൂദ് പറഞ്ഞത്. ദ് മാന്‍ മാഗസിനു നല്‍കിയ അഭിമുഖത്തില്‍ നടന്‍ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 50 പേര്‍ക്ക് കരള്‍മാറ്റ ശസ്ത്രക്രിയ നടത്തണമെങ്കില്‍ ചുരുങ്ങിയത് 12 കോടി രൂപയെങ്കിലും വേണ്ടിവരും എന്നും സോനു സൂദ് പറഞ്ഞു.

'ദുബായിലേക്കുളള ഒരു യാത്രക്കിടെയാണ് ആശുപത്രിയില്‍നിന്ന് ഒരാള്‍ എന്നെ ബന്ധപ്പെട്ടത്. ഞാനുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ താല്‍പ്പര്യമുണ്ടെന്ന് അവര്‍ പറഞ്ഞു. അവരെ പ്രമോട്ട് ചെയ്യാന്‍ പ്രതിഫലമായി ഞാന്‍ ആവശ്യപ്പെട്ടത് 50 കരള്‍മാറ്റ ശസ്ത്രക്രിയകളാണ്. അതിനുസമ്മതിച്ചാല്‍ പരസ്യത്തില്‍ അഭിനയിക്കാമെന്ന് അവരോട് പറഞ്ഞു. ഇപ്പോള്‍ ആശുപത്രിയില്‍ ശസ്ത്രക്രിയകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. മതിയായ ചികിത്സ നടത്താന്‍ സാമ്പത്തിക സ്ഥിതിയില്ലാത്തവര്‍ക്കുവേണ്ടിയാണ് ഞാന്‍ ഈ പാക്കേജ് അവരോട് ആവശ്യപ്പെട്ടത്'- സോനു സൂദ് പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സോനു സൂദിന്റെ പ്രവൃത്തിയെ പ്രശംസിച്ച് നിരവധിപേരാണ് രംഗത്തെത്തിയത്. സിനിമയില്‍ വില്ലന്‍ കഥാപാത്രങ്ങളാണ് ചെയ്യുന്നതെങ്കിലും ജീവിതത്തില്‍ സോനു സൂദ് നായകനാണ് എന്നാണ് സമൂഹമാധ്യമങ്ങളില്‍ വരുന്ന കമന്റുകള്‍. കൊവിഡ് മഹാമാരിക്കാലത്ത് ജോലി നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങുന്ന ആയിരക്കണക്കിന് തൊഴിലാളികള്‍ക്ക് വീടുകളിലെത്താന്‍ ബസ് സംവിധാനമൊരുക്കിയതും, ആശുപത്രികളില്‍ ആവശ്യക്കാര്‍ക്ക് കിടക്കയും ഓക്‌സിജന്‍ സിലിണ്ടറുമടക്കം വിതരണം ചെയ്തതും, കൊവിഡ് ചികിത്സയ്ക്ക് പണമില്ലാത്തവര്‍ക്ക് സഹായം നല്‍കിയതുമുള്‍പ്പെടെ സോനു സൂദ് നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു.

Contact the author

National Desk

Recent Posts

Web Desk 2 days ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 4 days ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More