ഉത്തരവുകള്‍ അനുസരിക്കുന്നില്ല; ഡിജിപി മുകുള്‍ ഗോയലിനെ സ്ഥാനത്തുനിന്നും നീക്കി യുപി സര്‍ക്കാര്‍

ലക്‌നൗ: ഉത്തരവുകള്‍ അനുസരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന പൊലീസ് മേധാവിയെ സ്ഥാനത്തുനിന്നു നീക്കി യുപി സര്‍ക്കാര്‍. ഡിജിപി മുകുള്‍ ഗോയലിനെതിരെയാണ് ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ അസാധാരണ നീക്കം. ഉത്തരവാദിത്വങ്ങള്‍ കൃത്യമായി നിര്‍വഹിക്കുന്നില്ലെന്നും സര്‍ക്കാര്‍ ഉത്തരവുകള്‍ അനുസരിക്കുന്നില്ലെന്നും ജോലിയില്‍ വേണ്ടത്ര താല്‍പ്പര്യം കാണിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടിയാണ് യോഗി സര്‍ക്കാരിന്റെ നടപടി. 1987 ബാച്ച് ഐ പി എസ് ഉദ്യോഗസ്ഥനായ മുകുള്‍ ഗോയല്‍ 2021 ജൂലൈയിലാണ് ഉത്തര്‍പ്രദേശ് ഡിജിപിയായി നിയമിതനായത്.

ഡിജിപിയായിരുന്ന മുകുള്‍ ഗോയലിനെ സിവില്‍ ഡിഫന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ ജനറല്‍ പദവിയിലേക്കാണ് മാറ്റിയിരിക്കുന്നത്. കഴിഞ്ഞ മാസം സംസ്ഥാനത്തെ ക്രമസമാധാന നില സംബന്ധിച്ച് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മുകുള്‍ ഗോയല്‍ പങ്കെടുത്തിരുന്നില്ല. ഇത് മുഖ്യമന്ത്രിയുടെ അതൃപ്തിക്ക് കാരണമായി എന്ന വാര്‍ത്ത വന്നതിനുപിന്നാലെയാണ് അദ്ദേഹത്തെ സ്ഥലംമാറ്റിയത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഹിതേഷ് ചന്ദ്ര അവസ്തി ഡിജിപി സ്ഥാനത്തുനിന്ന് വിരമിച്ച ഒഴിവിലേക്കാണ് മുകുള്‍ ഗോയല്‍ നിയമിതനായത്. സംസ്ഥാനത്തെ കുറ്റകൃത്യങ്ങള്‍ നിയന്ത്രിക്കുന്നതിലും പൊലീസുകാരെ സംവേദനക്ഷമതയുളളവരായി മാറ്റുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് ഉറപ്പുനല്‍കിയാണ് മുകുള്‍ ഗോയല്‍ ഡിജിപിയായി അധികാരമേറ്റത്. അല്‍മോറ, ഹത്രസ്, ഗൊരക്പൂര്‍, വരാണസി, മീറത്ത് അടക്കമുളള ജില്ലകളില്‍ എസ്പിയായും എസ് എസ് പിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 

Contact the author

National Desk

Recent Posts

Web Desk 3 days ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 4 days ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More