നീതി നിഷേധം അരാജകത്വത്തിലേക്ക് നയിക്കും- ചീഫ് ജസ്റ്റിസ് എന്‍ വി രമണ

ജമ്മു കശ്മീര്‍: നീതി നിഷേധിക്കപ്പെടുന്നത് അരാജകത്വത്തിലേക്ക് നയിക്കുമെന്ന് ചീഫ് ജസ്റ്റിസ് എന്‍ വി രമണ. ആരോഗ്യകരമായ ജനാധിപത്യത്തിന്റെ പ്രവര്‍ത്തനത്തിന് തങ്ങളുടെ അവകാശങ്ങളും അന്തസ്സും സംരക്ഷിക്കപ്പെടുകയും അംഗീകരിക്കപ്പെടുകയും ചെയ്യുന്നതായി ജനങ്ങള്‍ക്ക് തോന്നേണ്ടത് അത്യന്താപേക്ഷിതമാണെന്ന് ചീഫ് ജസ്റ്റിസ് എന്‍ വി രമണ പറഞ്ഞു. ശ്രീനഗറില്‍ പുതിയ ഹൈക്കോടതി സമുച്ചയത്തിന് തറക്കല്ലിട്ട ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

'പ്രശ്‌നങ്ങള്‍ക്കും പരാതികള്‍ക്കും വേഗത്തില്‍ തീര്‍പ്പുകല്‍പ്പിക്കുന്നത് ആരോഗ്യകരമായ ജനാധിപത്യത്തിന്റെ മുഖമുദ്രയാണ്. നീതി നിഷേധം ആത്യന്തികമായി അരാജകത്വത്തിലേക്ക് നയിക്കും. അത് ജുഡീഷ്യറിയെ അസ്ഥിരപ്പെടുത്തും. ജനങ്ങള്‍ ജുഡീഷ്യറിക്ക് പുറത്തുളള മറ്റ് വഴികള്‍ തേടും. ജനങ്ങളുടെ അന്തസ്സും അവകാശങ്ങളും സംരക്ഷിക്കപ്പെടുക തന്നെ വേണം. എങ്കില്‍മാത്രമേ രാജ്യത്ത് സമാധാനം നിലനില്‍ക്കുകയുളളു'-ചീഫ് ജസ്റ്റിസ് പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

നിയമവാഴ്ച്ചയും മനുഷ്യാവകാശങ്ങളും സംരക്ഷിക്കുന്നതിനുളള ഏറ്റവും വലിയ വെല്ലുവിളി എല്ലാവര്‍ക്കും വേഗത്തില്‍ നീതി ലഭ്യമാക്കുന്നതിലുളള നീതിന്യായ വ്യവസ്ഥയുടെ കഴിവില്ലായ്മയാണ്. ഇന്ത്യയിലെ നീതിനിര്‍വ്വഹണ സംവിധാനം സങ്കീര്‍ണവും ചെലവേറിയതുമാണ്. തങ്ങളുടെ പ്രവര്‍ത്തനത്തിന് നേരിടേണ്ടിവരുന്ന വെല്ലുവിളികളെ ഭരണഘടനാപരമായ നടപടികളിലൂടെ ഇല്ലാതാക്കാന്‍ കഴിയുന്ന തരത്തില്‍ ജുഡീഷ്യറി നവീകരിക്കപ്പെടണം- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Contact the author

National Desk

Recent Posts

National Desk 2 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 2 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 2 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 2 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 3 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 3 days ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More