ഉപദേശകരേയും ഭരണപരിഷ്കാരകമ്മീഷനെയും പിരിച്ചുവിട്ട് ചെലവ് ചുരുക്കണം -രമേശ്‌ ചെന്നിത്തല

തിരുവനന്തപുരം: സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രയാസങ്ങള്‍ മറികടക്കാന്‍ മുന്നോട്ടു വെച്ച 15 നിര്‍ദ്ദേശ ങ്ങളില്‍ ആദ്യത്തെ മൂന്നെണ്ണം മുഖ്യമന്ത്രിയുടെ ഉപദേശകരെയും ഭരണപരിഷ്കാര കമ്മീഷന്‍ അടക്കം കാബിനറ്റ്‌ റാങ്കിലുള്ളവരെയും ഒഴിവാക്കണമെന്നതാണ്.

പ്രതിപക്ഷനേതാവിന്‍റെ പതിനഞ്ച് ആവശ്യങ്ങള്‍ ഇങ്ങനെ:

1, കാബിനറ്റ്‌ പദവിക്ക് തുല്യമായി പുതുതായി അനുവദിച്ച എല്ലാ തസ്തികയും ഒഴിവാക്കുക.

2 വന്‍ സാമ്പത്തിക ബാധ്യതയുണ്ടാക്കുന്ന മുഖ്യമന്ത്രിയുടെ ഉപദേശകരെ എല്ലാം ഒഴിവാക്കുക. അല്ലെങ്കില്‍ പ്രതിഫലം സ്വീകരിക്കാതെ തുടരാന്‍ അനുവദിക്കുക.

3.ഭരണപരിഷ്കാര കമ്മീഷന്‍ പിരിച്ചുവിടുക.

4 .പവാന്‍ ഹൌസില്‍ നിന്ന് മാസവാടകയ്ക്ക് ഹെലിക്കോപ്റ്റര്‍ വാടകക്ക് എടുത്ത നടപടി റദ്ദാക്കുക. ആവശ്യത്തിന് ദിവസ വാടകക്ക് എടുക്കാം.

5. നവോത്ഥാന സമുച്ചയ നിര്‍മ്മാണത്തിനനുവദിച്ച 700 കോടിരൂപ കോവിഡ് ഫണ്ടിലേക്ക് മാറ്റുക.

6. കെല്‍ട്രോണ്‍,സിഡ്കോ തുടങ്ങിയ ഏജന്‍സികള്‍ വഴി പുറം കരാര്‍ നല്‍കുന്നത് ഒഴിവാക്കുക.

7. കേസുകളുടെ നടത്തിപ്പിന് കേരളത്തിലെ പ്രഗത്ഭരായ അഭിഭാഷകരെ ഉപയോഗിക്കുക.സുപ്രീംകോടതിയിലെ അഭിഭാഷകരെ വിളിക്കുന്നത് ഒഴിവാക്കുക.

8. പണച്ചിലവ് വരുന്ന സര്‍ക്കാര്‍ ആഘോഷങ്ങള്‍,കോണ്‍ഫറന്‍സുകള്‍ എന്നിവ ഒഴിവാക്കുക.

9. മന്ത്രിമാരുടെ വിദേശയാത്രകളും ഉദ്യോഗസ്ഥന്മാരുടെ വിദേശ-അഭ്യന്തര യാത്രകള്‍ പരിമിതപ്പെടുത്തുക.

10. പുതിയ വാഹനങ്ങള്‍ വാങ്ങുന്നത് ഒഴിവാക്കുക. ആവശ്യത്തിന് വാടകക്ക് വിളിക്കുക.

11. കിഫ്ബിയില്‍ ഉദ്യോഗസ്ഥര്‍ക്ക് നിശ്ചയിച്ച വന്‍ ശമ്പളം വെട്ടിക്കുറക്കുക. 12 കോടി രൂപാ ചിലവില്‍ നടക്കുന്ന ബോധവല്‍ക്കരണ പരിപാടി അവസാനിപ്പിക്കുക.

12. സര്‍ക്കാര്‍-പൊതുമേഖലാ സ്ഥാപനങ്ങളിലെ അനാവശ്യ ചിലവുകളും മോടിപിടിപ്പിക്കലും ഒഴിവാക്കുക.

13. മുഖ്യമന്ത്രിയുടെ വെബ്സൈറ്റ് നടത്തിപ്പ് 4.32 കോടി രൂപക്ക് കരാര്‍ നല്‍കിയ നടപടി പിന്‍വലിക്കുക. അത് പബ്ലിക് റിലേഷന്‍സ് വകുപ്പിനെ ഏല്‍പ്പിക്കുക.

14. കാലാവധി കഴിഞ്ഞു പ്രവര്‍ത്തിക്കുന്ന കമ്മീഷനുകളെ പിരിച്ചുവിടുക.

15. അത്യാവശ്യമല്ലാത്ത പര്‍ച്ചേസ് (സാധനങ്ങള്‍ വാങ്ങല്‍ ) ഒഴിവാക്കുക. 


Contact the author

Web Desk

Recent Posts

Web Desk 5 hours ago
Keralam

ജോസ് കെ മാണി സിപിഎമ്മിന്റെ അരക്കില്ലത്തില്‍ വെന്തുരുകാതെ യുഡിഎഫിലേക്ക് മടങ്ങണം- കോണ്‍ഗ്രസ് മുഖപത്രം

More
More
Web Desk 8 hours ago
Keralam

നവവധുവിന് ക്രൂരമര്‍ദ്ദനം; കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

More
More
Web Desk 1 day ago
Keralam

രാജ്യസഭാ സീറ്റില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം

More
More
Web Desk 2 days ago
Keralam

ശൈലജയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശം; കെ എസ് ഹരിഹരനെതിരെ കേസെടുത്തു

More
More
Web Desk 2 days ago
Keralam

പ്രതിദിനം 40,000 ആര്‍സിയും ലൈസന്‍സും അച്ചടിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

More
More
Political Desk 3 days ago
Keralam

സ്ത്രീവിരുദ്ധ പരാമർശം: ഹരിഹരനെ തള്ളി ഷാഫി പറമ്പില്‍

More
More