സൗത്ത് ഇന്ത്യന്‍ സിനിമകളാണ് എന്നെ മോശം ഹിന്ദി സിനിമകളുടെ ഭാഗമാവുന്നതില്‍ നിന്ന് രക്ഷിക്കുന്നത്- സോനു സൂദ്

മുംബൈ: സൗത്ത് ഇന്ത്യന്‍ സിനിമകളാണ് തന്നെ മോശം ഹിന്ദി സിനിമകളുടെ ഭാഗമാവുന്നതില്‍ നിന്ന് രക്ഷിക്കുന്നതെന്ന് നടന്‍ സോനു സൂദ്. 'ഹിന്ദിയിലും തമിഴിലും തെലുങ്കിലുമെല്ലാം തിരക്കഥ നോക്കിയാണ് സിനിമകള്‍ സെലക്ട് ചെയ്യാറുളളത്. നിരന്തരം ഹിന്ദി ചിത്രങ്ങള്‍ ചെയ്യുമ്പോള്‍, വലിയ ഒരു ഇന്‍ഡസ്ട്രിയിലെ ചിത്രത്തിന്റെ ഭാഗമാവാന്‍ വേണ്ടി മാത്രം ഞാന്‍ ഒരു സിനിമയില്‍ അഭിനയിച്ചു എന്ന് ജനങ്ങള്‍ക്ക് തോന്നുന്ന ഘട്ടം വരും. അതില്‍നിന്ന് എന്നെ രക്ഷിക്കുന്നത് സൗത്ത് ഇന്ത്യന്‍ സിനിമകളാണ് '- സോനു സൂദ് പറഞ്ഞു. ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.  

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

'ഞാന്‍ ഹിന്ദിയിലും തമിഴിലും തെലുങ്കിലുമെല്ലാം സിനിമകള്‍ ചെയ്യാറുണ്ട്. ഒരുപാട് ഹിന്ദി സിനിമകള്‍ ഉപേക്ഷിച്ച് തെന്നിന്ത്യന്‍ സിനിമകള്‍ ചെയ്തിരുന്ന ഒരു കാലമുണ്ടായിരുന്നു. എന്തിനായിരുന്നു ആ തീരുമാനമെന്ന് പലരും ചോദിച്ചിട്ടുണ്ട്. എന്നാല്‍ അനുഭവമാണ് പ്രധാനം. ഒരു ജോലി ചെയ്യുമ്പോള്‍ അതില്‍ എത്ര സന്തോഷവാനാണ്, ആ ജോലിയില്‍ പുതുതായി എന്താണ് പഠിക്കുന്നത് തുടങ്ങിയ കാര്യങ്ങള്‍ക്കാണ് പ്രാധാന്യം. മറ്റൊന്നും എന്നെ ബാധിക്കില്ല. ഇപ്പോള്‍ ജനങ്ങള്‍ക്ക് കൂടുതല്‍ ഓപ്ഷനുണ്ട്. ഒരു സിനിമ മോശമാണെങ്കില്‍ അവരത് കാണില്ല. മറ്റൊന്നിലേക്ക് പോകും. അതുകൊണ്ടുതന്നെ ഭാഷയേതായാലും ജനങ്ങള്‍ക്കിഷ്ടമാവുന്ന ചിത്രങ്ങള്‍ ചെയ്യുകയാണ് ലക്ഷ്യം'- സോനു സൂദ് പറഞ്ഞു.

Contact the author

Entertainment Desk

Recent Posts

Movies

"42 വര്‍ഷമായി പ്രേക്ഷകര്‍ കൂടെയുള്ള ധൈര്യത്തിലാണ് ഇവിടെ നില്‍ക്കുന്നത്"- മമ്മൂട്ടി

More
More
Web Desk 1 day ago
Movies

ഇത് മലയാള സിനിമയുടെ സുവര്‍ണ കാലം; നാഗവല്ലിയും ചന്തുവുമെല്ലാം വീണ്ടും തിയറ്ററുകളിലേക്ക്‌

More
More
National Desk 2 days ago
Movies

'പേരോ വിളിപ്പേരോ ശബ്ദമോ അനുവാദമില്ലാതെ ഉപയോഗിക്കുന്നത് വിലക്കണം'- ജാക്കി ഷ്രോഫ് കോടതിയില്‍

More
More
Movies

തബു ഹോളിവുഡിലേക്ക് ; 'ഡ്യൂണ്‍: പ്രൊഫെസി' എന്ന സീരീസില്‍ അഭിനയിക്കും

More
More
Web Desk 4 days ago
Movies

'സംവിധായകനുവേണ്ടി എല്ലാം ചെയ്തിട്ട് അവസാനം വില്ലനായി മാറുന്നതില്‍ സങ്കടമുണ്ട്'- ടൊവിനോ തോമസ്

More
More
Movies

'കട്ടിട്ടോ മോഷ്ടിച്ചിട്ടോ അല്ല സിനിമ ചെയ്തത്'; മലയാളി ഫ്രം ഇന്ത്യ വിവാദത്തില്‍ ഡിജോ ജോസ് ആന്റണി

More
More