അഴകിനെ അളക്കുന്ന ആ സ്‌കെയില്‍ ഒടിച്ച് ദൂരെക്കള; തടിച്ച ഉടലിനും സൗന്ദര്യമുണ്ട്- ജുവല്‍ മേരി

തടിയുളളവരെ എന്തുകൊണ്ടാണ് ആരും സുന്ദരികളെന്നും സുന്ദരന്മാരെന്നും വിളിക്കാത്തതെന്ന് നടിയും അവതാരകയുമായ ജുവല്‍ മേരി ചോദിക്കുന്നു. തടി കുറച്ചു മെലിഞ്ഞു സുന്ദരിയായി എന്നത് ഇന്നൊരു വാര്‍ത്തയാണെന്നും ആരോ അളന്നുവെച്ച വാര്‍പ്പിനുളളിലേക്ക് കയറി നില്‍ക്കാന്‍ സാധിക്കുന്ന ദിവസമേ ഞാന്‍ സുന്ദരിയാവുന്നുളളു എന്ന് വിചാരിച്ചാല്‍ ആയുസ്സില്‍ അനുഗ്രഹം പോലെ കിട്ടുന്ന ദിവസങ്ങള്‍ നമ്മളെ തന്നെ വെറുത്തു കഴിയേണ്ടിവരുമെന്നും ജുവല്‍ പറയുന്നു. അഴകിനെ അളക്കുന്ന ആ ചെറിയ സ്‌കെയില്‍ ഒടിച്ച് ദൂരെക്കളഞ്ഞ് നമുക്ക് നമ്മളെ തന്നെ സ്‌നേഹിക്കുകയും പരസ്പരം സ്‌നേഹം പങ്കുവെക്കുകയും ചെയ്യാമെന്നും അവര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

ജുവൽ മേരിയുടെ കുറിപ്പ്

തടിയുള്ള പെണ്ണുങ്ങളെ ആണുങ്ങളെ എന്താ ആരും സുന്ദരികളെന്നും സുന്ദരന്മാരെന്നും വിളിക്കത്തത് ! 

തടികുറച്ചു മെലിഞ്ഞു സുന്ദരിയായി ! ഇത് ഇന്നൊരു വാർത്തയാണ് ! മനുഷ്യരെത്ര തരമാണ്, എത്ര നിറത്തിൽ എത്ര വിധത്തിൽ ആകാശത്തിലെ നക്ഷത്രങ്ങൾ പോലെ കോടിക്കണക്കിനു മനുഷ്യർ. എന്നിട്ട് സൗന്ദര്യം അളക്കാൻ ഉണ്ടാക്കി വച്ചിരിക്കുന്ന ഒരു ഉമ്മാക്കി സ്കെയിൽ ? 

തൊലിക്ക് കീഴെ മാംസവും മേദസ്സും ഉള്ള എന്നെ പോലുള്ള തടിച്ചികളെയും തടിയന്മാരെയും കെട്ടിപിടിക്കണം അത്രയും ഊഷ്മളമായി നിറവോടെ ഉള്ള ആലിംഗനങ്ങൾ. 

ആരോ അളന്നു വച്ച ഒരു വാർപ്പിനുളിലേക്ക് കേറി നിൽക്കാൻ സാധിക്കുന്ന ആ ഒരു ദിവസമേ ഞാൻ സുന്ദരിയാവുന്നുളളു വിചാരിച്ചാൽ ആയുസ്സിൽ അനുഗ്രഹം പോലെ കിട്ടുന്ന എത്രയോ ദിവസങ്ങൾ നമ്മൾ നമ്മളെ വെറുത്തു കഴിയേണ്ടി വരും? കണ്ണാടിക്കു മുന്നിൽ നിന്ന് നിങ്ങളുടെ ഉടലിനെ പച്ചയായിട്ട് ഒന്ന് കാണു ! എന്തൊരു അത്ഭുതമാണ്. എത്ര സാധ്യതകളാണ് ഇരിക്കുന്ന, നടക്കുന്ന, സ്വപനം കാണുന്ന, ഓരോ പിടിയും രുചിച്ചു കഴിക്കുന്ന ജീവിതത്തെ പ്രണയിക്കുന്ന അത്ഭുത ഉടലുകൾ ! 

അഴകിനെ അളക്കുന്ന സ്കെയിൽ എത്ര ചെറുതാണല്ലേ ? ഓടിച്ചു ദൂരെക്കള !! നമുക്ക് നമ്മളെ തന്നെ സ്നേഹിക്കാം, ഊഷ്മളമായി പരസ്പരം സ്നേഹം പങ്കു വയ്ക്കാം, എന്റെ കണ്ണിൽ എല്ലാരും സുന്ദരന്മാരും സുന്ദരികളും ആണ്, കൊടിയ ചിരികളും, തടിച്ച ഉടലുകളും, മെല്ലിച്ച മനുഷ്യരും, പേശി ബലമുള്ളവരും, കൊന്ത്രപല്ലുള്ളവരും, അനേകായിരം നിറങ്ങളിൽ ഉള്ള ഓരോ മനുഷ്യ ജീവിയും പരസ്പരം പങ്കുവച്ചും അനുമോദിച്ചും സ്നേഹിച്ചും കഴിയുന്ന ഒരു ഭൂമിയാണ് ഞാൻ കണ്ട കിനാശ്ശേരി ! എന്ന് സുന്ദരിയായ ഒരു തടിച്ചി.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 1 day ago
Social Post

ഒരു വോട്ടര്‍ക്ക് രണ്ടുപേര്‍ക്ക് വോട്ട് ചെയ്യാം !

More
More
Web Desk 1 day ago
Social Post

ഇന്ത്യയിലാദ്യമായി ഇവിഎം പരീക്ഷിക്കാന്‍ പറവൂരിനെ തെരഞ്ഞെടുത്തത് എന്തുകൊണ്ട് ?

More
More
Web Desk 1 day ago
Social Post

വ്യാജ പ്രചാരണങ്ങളുടെ ഇന്ത്യ

More
More
Web Desk 1 day ago
Social Post

ഹിന്ദുത്വയ്ക്ക് വളമിടുന്ന ബോളിവുഡ്

More
More
Web Desk 2 days ago
Social Post

ഇറ്റലി വിളിക്കുന്നു, വരൂ ലക്ഷങ്ങൾ തരാം !

More
More
Web Desk 2 days ago
Social Post

നരേന്ദ്രമോദി അധികാരത്തില്‍ വന്നതിനുശേഷം രാജ്യത്തെ തൊഴിലില്ലായ്മ 85 ശതമാനമായി വര്‍ധിച്ചു

More
More