ഇന്ത്യയിലെ കാമുകനെ തേടി ഒരു മണിക്കൂര്‍ നദി നീന്തിക്കടന്ന് ബംഗ്ലാദേശ് യുവതി, ഒടുവില്‍ വിവാഹം

കൊല്‍ക്കത്ത: ഇന്ത്യയിലുളള കാമുകനെ തേടി അതിര്‍ത്തിയിലെ നദി നീന്തിക്കടന്ന് ബംഗ്ലാദേശ് യുവതി. കൃഷ്ണ മണ്ഡല്‍ എന്ന ഇരുപത്തിരണ്ടുകാരിയാണ് തന്റെ പ്രണയസാഫല്യത്തിനായി ഈ സാഹസകൃത്യം ചെയ്തത്. സുന്ദര്‍ബന്‍ വനത്തിലൂടെ ഒഴുകുന്ന ബാലേശ്വര്‍ നദിയാണ് ഒരു മണിക്കൂറെടുത്ത് യുവതി നീന്തിക്കയറിയത്. 

കൊല്‍ക്കത്ത സ്വദേശിയായ അഭിക് മണ്ഡലിനെ കൃഷ്ണ ഫേസ്ബുക്ക് വഴിയാണ് പരിചയപ്പെടുന്നത്. അഭികുമായുളള സൗഹൃദം പ്രണയമായതോടെ വിവാഹം ചെയ്യാനാണ് കൃഷ്ണ ഇത്തരമൊരു സാഹസത്തിന് മുതിര്‍ന്നത്. കയ്യില്‍ പാസ്‌പോര്‍ട്ട് ഇല്ലാത്തതിനാല്‍ ഇന്ത്യയിലെത്തുക പ്രയാസമാണെന്ന് മനസിലാക്കിയ യുവതി അതിര്‍ത്തിയിലുളള നദി നീന്തിക്കടന്നാല്‍ ഇന്ത്യയിലെത്താമെന്ന് കണ്ടെത്തുകയായിരുന്നു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ബംഗാള്‍ കടുവകള്‍ക്ക് പേരുകേട്ട സുന്ദര്‍ബന്‍ വനത്തിലാണ് കൃഷ്ണ ആദ്യമെത്തിയത്. കൊടുംവനത്തിലെത്തിയ യുവതി നദിയിലേക്ക് എടുത്തുചാടുകയായിരുന്നു. ഒരു മണിക്കൂറോളം നീന്തിയാണ് കൃഷ്ണ ബംഗാള്‍ അതിര്‍ത്തിയിലെത്തിയതെന്ന് പൊലീസ് പറഞ്ഞു. മൂന്നുദിവസം മുന്‍പ് കൊല്‍ക്കത്തയിലെ കാളിഘട്ട് ക്ഷേത്രത്തിലെത്തി അഭിക്കും കൃഷ്ണയും വിവാഹിതരാവുകയും ചെയ്തു.

എന്നാല്‍ അനധികൃതമായി രാജ്യത്ത് പ്രവേശിച്ചതിന് കൃഷ്ണയെ കൃഷ്ണയെ പൊലീസ് അറസ്റ്റ് ചെയ്തു. അവരെ ബംഗ്ലാദേശ് ഹൈക്കമ്മീഷന് കൈമാറിയെന്നാണ് ലഭിക്കുന്ന വിവരം. ഈ വര്‍ഷം ആദ്യം ഇന്ത്യയില്‍ നിന്ന് ചോക്ലേറ്റ് വാങ്ങാനായി ബംഗ്ലാദേശില്‍നിന്നുളള ഒരു കൗമാരക്കാരന്‍ അതിര്‍ത്തി കടന്നെത്തിയിരുന്നു. കുട്ടിയെ തുടര്‍ന്ന് ലോക്കല്‍ പൊലീസിന് കൈമാറുകയും 15 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടുകയും ചെയ്യുകയായിരുന്നു.

Contact the author

National Desk

Recent Posts

Web Desk 1 hour ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 day ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 4 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 4 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 4 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 5 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More