മോദി അഹംഭാവം വെടിഞ്ഞാല്‍ പല പ്രശ്നങ്ങളും അവസാനിക്കും - സഞ്ജയ്‌ റാവത്ത്

പൂനെ: പ്രധാനമന്ത്രി നരേന്ദ്ര മോദി അഹംഭാവം വെടിഞ്ഞാല്‍ പല പ്രശ്നങ്ങളും അവസാനിക്കുമെന്ന് ശിവസേന നേതാവും എം പിയുമായ സഞ്ജയ്‌ റാവത്ത്. അഹംഭാവം ഉപേക്ഷിക്കുകയെന്ന ബുദ്ധന്‍റെ സന്ദേശം മനസ്സില്‍ സൂക്ഷിക്കണം. ജീവിതത്തില്‍ അഹംഭാവം ഉപേക്ഷിക്കുന്നവര്‍ വിജയിക്കും. എന്നാല്‍ ചിലര്‍ ഈ വികാരത്തെ പരിപോഷിപ്പിക്കുകയാണ് ചെയ്യുന്നത്. മോദിയുടെ അഹംഭാവം മാറ്റിവെച്ചാല്‍ രാജ്യത്തെ പല പ്രശ്നങ്ങള്‍ക്കും സമാധാനപരമായി പരിഹാരം കാണാന്‍ സാധിക്കും. ഇത് മോദിയുമായി ചേര്‍ന്ന് നില്‍ക്കുന്നവര്‍ അദ്ദേഹത്തെ പറഞ്ഞു മനസിലാക്കണം-  സഞ്ജയ് റാവത്ത് പറഞ്ഞു. പൂനെയിൽ ഡോ. ബാബ സാഹെബ് അംബേദ്കർ സംസ്കൃത് ഭവൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുമ്പോഴാണ് സഞ്ജയ് റാവത്ത് പ്രധാനമന്ത്രിയെ പരിഹസിച്ചത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഹനുമാൻ ചാലിസയുമായി ബന്ധപ്പെട്ട് രാജ്യത്ത് അരങ്ങേറിയ ആക്രമണങ്ങളെക്കുറിച്ചും സഞ്ജയ്‌ റാവത്ത് പരാമര്‍ശിച്ചു. മതപരമായി ഇത്തരം ആക്രമണങ്ങള്‍ ആഴിച്ചുവിടാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മതപരമായ ചടങ്ങുകള്‍ എല്ലാവര്‍ക്കും പ്രധാനപ്പെട്ടതാണ്. ഹനുമാന്‍ ചാലിസയെ ആരും എതിര്‍ക്കുന്നില്ല. എന്നാല്‍ പ്രാര്‍ഥനക്ക് ശേഷം അരങ്ങേറിയ അതിക്രമത്തിനെതിരെയാണ്‌ താന്‍ സംസാരിക്കുന്നത്. സംസ്ഥാനത്തെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ശിവസേന നേതാക്കള്‍ കഷ്ടപ്പെടുകയാണ്. ഇതൊന്നും  പാര്‍ട്ടി പ്രവര്‍ത്തകര്‍ ഉച്ചഭാഷണിയിലൂടെ അറിയിച്ചിട്ടില്ല. എന്നാല്‍ ഇനി മുതല്‍ ശിവനെക്കുറിച്ച് പറയാൻ ഞങ്ങൾ ഉച്ചഭാഷിണികള്‍ സ്ഥാപിക്കും- സഞ്ജയ്‌ റാവത്ത് പറഞ്ഞു. മഹാരാഷ്ട്രയിലെ വിവിധ മുനിസിപ്പൽ കോർപ്പറേഷനുകളിലേക്ക് തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിലാണ് സഞ്ജയ്‌ റാവത്തിന്‍റെ പ്രതികരണം.

Contact the author

National Desk

Recent Posts

National Desk 10 hours ago
National

ബിജെപി കൊടുങ്കാറ്റിലും ഉലയാതെ ജിഗ്നേഷ് മേവാനി

More
More
National Desk 11 hours ago
National

ഹിമാചല്‍ പ്രദേശിലെ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ എത്രയുംവേഗം നിറവേറ്റുമെന്ന് രാഹുല്‍; കഠിനാധ്വാനം ഫലംകണ്ടെന്ന് പ്രിയങ്ക

More
More
National Desk 1 day ago
National

ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ്; യുപിയിലും ചത്തീസ്ഗഡിലും ബിജെപിക്ക് തിരിച്ചടി

More
More
Web Desk 1 day ago
National

ഹിമാചലില്‍ കോണ്‍ഗ്രസ് മുന്നേറ്റം, ഗുജറാത്തില്‍ എക്‌സിറ്റ് പോള്‍ യാഥാര്‍ത്ഥ്യമാകുന്നു

More
More
National Desk 2 days ago
National

കേന്ദ്രത്തിന്റെ സഹകരണവും പ്രധാനമന്ത്രിയുടെ അനുഗ്രഹവും വേണം- അരവിന്ദ് കെജ്‌റിവാള്‍

More
More
National Desk 2 days ago
National

പതിനഞ്ചുവര്‍ഷം ഭരിച്ച ബിജെപിയെ തൂത്തെറിഞ്ഞു; ഡല്‍ഹി നഗരസഭ ഇനി ആംആദ്മി പാർട്ടി ഭരിക്കും

More
More