പ്രവാചക നിന്ദ; നൂപുര്‍ ശര്‍മ്മയെ അറസ്റ്റ് ചെയ്യണമെന്ന് ഒവൈസി

ഡല്‍ഹി: പ്രവാചകന്‍ മുഹമ്മദ് നബിക്കെതിരെ മോശം പരാമര്‍ശം നടത്തിയ ബിജെപി ദേശീയ വക്താവ് നൂപുര്‍ ശര്‍മ്മയെ അറസ്റ്റ് ചെയ്യണമെന്ന് എ ഐ എം ഐ എം  നേതാവ് അസദുദ്ദീന്‍ ഒവൈസി. നൂപുര്‍ ശര്‍മ്മയുടെ പരാമര്‍ശം അറബ് രാജ്യങ്ങളുടെ മുന്നില്‍ ഇന്ത്യയുടെ പ്രതിച്ഛായ ഇല്ലാതാക്കിയെന്നും രാജ്യത്തെ ലോകരാജ്യങ്ങള്‍ക്കുമുന്‍പില്‍ നാണംകെടുത്തിയെന്നും ഒവൈസി പറഞ്ഞു. 

'ഇന്ത്യയുടെ പ്രതിച്ഛായ നഷ്ടപ്പെട്ടു. രാജ്യത്തിന്റെ വിദേശനയങ്ങളെ തകര്‍ത്തു. നൂപുര്‍ ശര്‍മ്മയെ സസ്‌പെന്‍ഡ് ചെയ്യുകയല്ല അറസ്റ്റ് ചെയ്യുകയാണ് വേണ്ടത്. പ്രകോപനപരമായ പ്രസ്താവനകള്‍ നടത്താനും വിദ്വേഷം പ്രചരിപ്പിക്കാനുമായി ബിജെപി മനപ്പൂര്‍വ്വം അവരുടെ വക്താക്കളെ പ്രേരിപ്പിക്കുന്നുണ്ട്. പ്രവാചകനെതിരെ വിവാദ പരാമര്‍ശം നടത്തിയവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ഞാന്‍ പ്രധാനമന്ത്രിയോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു. പക്ഷേ അദ്ദേഹമത് ചെവികൊണ്ടില്ല. അറബ് രാജ്യങ്ങള്‍ ഇന്ത്യക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയതോടെയാണ് അവര്‍ അവരുടെ നേതാക്കള്‍ക്കെതിരെ നടപടിയെടുത്തത്. തങ്ങളുടെ വക്താക്കള്‍ മുസ്ലീം ജനതയുടെ വികാരങ്ങളെ വ്രണപ്പെടുത്തിയെന്ന് മനസിലാക്കാന്‍ ബിജെപിക്ക് പത്തുദിവസമെടുത്തു'-ഒവൈസി പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ചാനല്‍ ചര്‍ച്ചക്കിടെ പ്രവാചകനെതിരെ സംസാരിച്ചതിനുപിന്നാലെ തനിക്ക് വധഭീഷണിയുണ്ടെന്ന് നൂപുര്‍ ശര്‍മ്മ പറഞ്ഞു. ആരും തന്റെ മേല്‍വിലാസം പരസ്യപ്പെടുത്തരുതെന്നും തന്റെ കുടുംബത്തിനെതിരെയും വധഭീഷണിയുണ്ടെന്നും അവര്‍ കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു.

അതേസമയം,  പ്രവാചകനെതിരായ ബിജെപി നേതാക്കളുടെ മോശം പരാമര്‍ശം അന്താരാഷ്ട്ര തലത്തില്‍ വലിയ ചര്‍ച്ചയാവുകയാണ്. കുവൈറ്റും ഖത്തറുമുള്‍പ്പെടെയുളള രാജ്യങ്ങള്‍ ഇന്ത്യയെ പ്രതിഷേധമറിയിച്ചു. ഖത്തറിലെ ഇന്ത്യന്‍ അംബാസഡറെ വിളിച്ചുവരുത്തിയാണ് ഖത്തര്‍ വിദേശകാര്യ  മന്ത്രാലയം പ്രതിഷേധമറിയിച്ചത്.

ഇസ്ലാം മത വിശ്വാസികളെ വേദനിപ്പിക്കുന്ന പ്രസ്താവന അപലപനീയമാണെന്നും ഇന്ത്യ ഇക്കാര്യത്തില്‍ ക്ഷമാപണം നടത്തണമെന്നുമാണ് ഖത്തര്‍ വിദേശകാര്യ സഹമന്ത്രി ആവശ്യപ്പെട്ടത്. ഒമാന്‍ ഗ്രാന്‍ഡ് മുഫ്തി ശൈഖ് അല്‍ ഖലീലിയും പ്രതിഷേധം വ്യക്തമാക്കിയുളള കുറിപ്പ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു. പ്രവാചകനും ഭാര്യക്കുമെതിരായ പരാമര്‍ശം ലോകത്തുളള ഓരോ മുസ്ലീമിനുമെതിരായ യുദ്ധപ്രഖ്യാപനമാണ് എന്നാണ് ഖലീലി ട്വീറ്റ് ചെയ്തത്.

Contact the author

National Desk

Recent Posts

National Desk 1 day ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 day ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 day ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 day ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 2 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 2 days ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More