ഇന്ത്യയിലെ മുസ്ലീങ്ങള്‍ ഒരിക്കലും ഇവിടെ താലിബാന്‍ ചിന്താഗതി വളരാന്‍ അനുവദിക്കില്ല; ഉദയ്പൂര്‍ കൊലപാതകത്തിനെതിരെ അജ്മീര്‍ ദര്‍ഗ മേധാവി

ഡല്‍ഹി: ഉദയ്പൂരില്‍ നൂപുര്‍ ശര്‍മ്മയെ പിന്തുണച്ച് പോസ്റ്റിട്ടയാളെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തെ ശക്തമായി അപലപിച്ച് അജ്മീര്‍ ദര്‍ഗ മേധാവി സൈനുല്‍ ആബിദീന്‍ അലി ഖാന്‍. ഉദയ്പൂരിലെ തയ്യല്‍കാരന്റെ കൊലപാതകം മനുഷ്യത്വരഹിതമായ നടപടിയാണെന്നും മുസ്ലീങ്ങള്‍ ഒരിക്കലും ഇത്തരം കുറ്റകൃത്യങ്ങളെ പ്രോത്സാഹിപ്പിക്കുന്നില്ലെന്നും സൈനുല്‍ ആബിദിന്‍ അലി പറഞ്ഞു. അക്രമമല്ല സമാധാനമാണ് ഇസ്ലാം മതം പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. 

'ഒരു മതവും മനുഷ്യരാശിക്കെതിരായ അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നില്ല. പ്രത്യേകിച്ച് ഇസ്ലാം മതത്തില്‍ സമാധാനത്തിന്റെ ഉറവിടങ്ങളായി പ്രവര്‍ത്തിക്കണമെന്നാണ് പറയുന്നത്. ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്ന വീഡിയോയില്‍ പാവപ്പെട്ട ഒരു മനുഷ്യനെ ചിലര്‍ ക്രൂരമായി ആക്രമിച്ച് കൊലപ്പെടുത്തുകയാണ്. കുറ്റക്കാര്‍ ഏതോ തീവ്രവാദ സംഘടനയില്‍പ്പെട്ട ആളുകളാണ് എന്നാണ് മനസിലാക്കുന്നത്. അവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു. ഇന്ത്യയിലെ മുസ്ലീങ്ങള്‍ ഒരിക്കലും നമ്മുടെ മാതൃരാജ്യത്ത് താലിബാന്‍ ചിന്താഗതി വളരാന്‍ അനുവദിക്കില്ല'-സൈനുല്‍ ആബിദീന്‍ അലി പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഉദയ്പൂരിലെ മാല്‍ദാസില്‍ ഇന്നലെയാണ് ക്രൂരമായ കൊലപാതകം നടന്നത്. പ്രവാചക നിന്ദ നടത്തിയ നൂപുര്‍ ശര്‍മ്മയെ പിന്തുണച്ച് പോസ്റ്റിട്ടെന്നാരോപിച്ച് തയ്യല്‍ക്കാരനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കനയ്യലാല്‍ സാഹു എന്നയാളാണ് കൊല്ലപ്പെട്ടത്. പ്രതികള്‍ കൊലപാതകത്തിന്റെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയും പ്രചരിപ്പിക്കുകയും ചെയ്‌തെന്ന് പൊലീസ് പറഞ്ഞു. കനയ്യാ ലാലിന്റെയടുത്ത് വസ്ത്രത്തിന്റെ അളവെടുക്കാനെന്ന വ്യാജേന എത്തിയാണ് പ്രതികള്‍ കൃത്യം നടത്തിയത്.  കൊലപാതകം നടന്ന് മണിക്കൂറുകള്‍ക്കകം പൊലീസ് പ്രതികളെ പിടികൂടി. ഗൗസ് മുഹമ്മദ്, റിയാസ് അക്തര്‍ എന്നിവരാണ് പിടിയിലായത്.

Contact the author

National Desk

Recent Posts

Web Desk 23 hours ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 2 days ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 5 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 5 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 5 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 5 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More