ഉദയ്പൂര്‍ കൊല; പ്രതികള്‍ മൂന്നുവര്‍ഷമായി ബിജെപി പ്രവര്‍ത്തകര്‍- തെളിവുകള്‍ പുറത്ത്

ഉദയ്പൂര്‍: ഉദയ്പൂരില്‍ പ്രവാചകനിന്ദ നടത്തിയ നൂപുര്‍ ശര്‍മ്മയെ പിന്തുണച്ചയാളെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ അറസ്റ്റിലായ മുഖ്യപ്രതികള്‍ ബിജെപി പ്രവര്‍ത്തകരെന്ന് റിപ്പോര്‍ട്ട്. റിയാസ് അക്താരി, മുഹമ്മദ് ഖൗസ് എന്നിവര്‍ കഴിഞ്ഞ മൂന്നുവര്‍ഷമായി ബിജെപിയില്‍ പ്രവര്‍ത്തിക്കുന്നവരാണ് എന്ന് വ്യക്തമാക്കുന്ന തെളിവുകളാണ് പുറത്തുവന്നിരിക്കുന്നത്. റിയാസ് അക്താരി ബിജെപിയുടെ വിശ്വസ്തരായ നേതാക്കള്‍ക്കൊപ്പം വിവിധ പരിപാടികളില്‍ പങ്കെടുത്തിട്ടുണ്ട്. 2019-ല്‍ സൗദി അറേബ്യയില്‍ തീര്‍ത്ഥാടനം കഴിഞ്ഞ് മടങ്ങിയെത്തിയ റിയാസിനെ ബിജെപിയുടെ ന്യൂനപക്ഷ മോര്‍ച്ച നേതാവ് ഇര്‍ഷാദ് ചെയിന്‍വാല സ്വീകരിക്കുന്ന ചിത്രങ്ങളും ബിജെപി നേതാക്കള്‍ക്കൊപ്പം റിയാസ് നില്‍ക്കുന്ന ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. ദേശീയ മാധ്യമമായ ഇന്ത്യാ ടുഡേയാണ് ഇതുസംബന്ധിച്ച തെളിവുകള്‍ പുറത്തുവിട്ടിരിക്കുന്നത്. 

ഉദയ്പൂരിലെ ബിജെപിയുടെ പരിപാടികളില്‍ നിരന്തരം പങ്കെടുക്കാറുളളയാളാണ് റിയാസെന്ന് ഇര്‍ഷാദ് സമ്മതിച്ചിട്ടുണ്ടെന്നാണ് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നത്. റിയാസ് എപ്പോഴും ബിജെപിയുടെ പരിപാടികളില്‍ പങ്കെടുക്കാറുണ്ട്. വിളിച്ചില്ലെങ്കിലും അവന്‍ വരാറുണ്ട്. പാര്‍ട്ടിക്കൊപ്പം പ്രവര്‍ത്തിക്കാനിഷ്ടമാണ് എന്ന് പറയും' എന്നാണ് ഇര്‍ഷാദ് പറയുന്നത്. രാജസ്ഥാന്‍ പ്രതിപക്ഷ നേതാവും ബിജെപിയുടെ മുതിര്‍ന്ന നേതാവുമായ ഗുലാബ് ചന്ദ് കഠാരിയക്കൊപ്പമുളള റിയാസിന്റെ ചിത്രങ്ങളും സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, പ്രതികളുടെ പാക് ബന്ധത്തിന് തെളിവ് ലഭിച്ചതായാണ് എന്‍ ഐ എ അവകാശപ്പെടുന്നത്. ഉദയ്പൂര്‍ കൊലയ്ക്കുപിന്നില്‍ പാക്കിസ്ഥാനിലുളള സല്‍മാന്‍ എന്നയാളാണെന്നും നബി വിരുദ്ധ പരാമര്‍ശത്തിന് ശക്തമായ തിരിച്ചടി നല്‍കണമെന്ന് സല്‍മാന്‍ പ്രതികള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു എന്നും എന്‍ ഐ എ പറയുന്നു. ജൂണ്‍ 28 ചൊവ്വാഴ്ചയാണ് ഉദയ്പൂരിലെ മാല്‍ദാസില്‍ ക്രൂരമായ കൊലപാതകം നടന്നത്. പ്രവാചക നിന്ദ നടത്തിയ നൂപുര്‍ ശര്‍മ്മയെ പിന്തുണച്ച് പോസ്റ്റിട്ടെന്നാരോപിച്ച് തയ്യല്‍ക്കാരനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കനയ്യലാല്‍ സാഹു എന്നയാളാണ് കൊല്ലപ്പെട്ടത്. പ്രതികള്‍ കൊലപാതകത്തിന്റെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയും പ്രചരിപ്പിക്കുകയും ചെയ്‌തിരുന്നു. കനയ്യാ ലാലിന്റെയടുത്ത് വസ്ത്രത്തിന്റെ അളവെടുക്കാനെന്ന വ്യാജേന എത്തിയാണ് പ്രതികള്‍ കൃത്യം നടത്തിയത്.

Contact the author

National Desk

Recent Posts

Web Desk 1 week ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More