58-ാം വയസില്‍ പത്താംക്ലാസ് പാസായി എം എല്‍ എ

ബുവനേശ്വര്‍: അമ്പത്തിയെട്ടാം വയസില്‍ പത്താംക്ലാസ് പരീക്ഷ പാസായി എം എല്‍ എ. ഒഡീഷയിലെ ഫുല്‍ബാനി നിയമസഭാ മണ്ഡലത്തില്‍നിന്നുളള എം എല്‍ എ അംഗദ് കന്‍ഹാറാണ് പത്താംക്ലാസ് പരീക്ഷ 72 ശതമാനം മാര്‍ക്കോടെ വിജയിച്ചത്. 500-ല്‍ 364 മാര്‍ക്കാണ് അംഗദ് കന്‍ഹാര്‍ എം എല്‍ എ നേടിയത്. കാണ്ഡമാല്‍ ജില്ലയിലെ പിതാബരി ഗ്രാമത്തിലുളള സര്‍ക്കാര്‍ ഹൈസ്‌കൂളിലെത്തിയാണ് അദ്ദേഹം പരീക്ഷയെഴുതിയത്. 2019-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെഡി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചാണ് അംഗദ് കന്‍ഹാര്‍ ഫുല്‍ബാനിയുടെ എം എല്‍ എയായത്.

ബാല്യകാലത്ത് കുടുംബപ്രശ്‌നങ്ങളും ദാരിദ്രവും മൂലം അദ്ദേഹത്തിന് തന്റെ പഠനം പൂര്‍ത്തിയാക്കാന്‍ സാധിച്ചിരുന്നില്ല. 1978-ല്‍ അംഗദ് കന്‍ഹാര്‍ പഠനമുപേക്ഷിച്ചു. 2019-ല്‍ നിയമസഭാംഗമായതിനുപിന്നാലെയാണ് പഠിക്കാനുളള ആഗ്രഹം അദ്ദേഹം പൊടിതട്ടിയെടുത്തത്. ആ വര്‍ഷം തന്നെ അദ്ദേഹം എട്ടാം ക്ലാസ് പരീക്ഷ പാസായിരുന്നു. പിന്നീട് പഞ്ചായത്ത് അംഗങ്ങളുടെയും തന്റെ ഡ്രൈവറുടെയും നിര്‍ബന്ധപ്രകാരമാണ് പത്താംക്ലാസ് പരീക്ഷയെഴുതാന്‍ തീരുമാനിച്ചത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

'1978-ല്‍ ചില കുടുംബപ്രശ്‌നങ്ങള്‍ മൂലം എനിക്ക് മെട്രിക്കുലേഷന്‍ പരീക്ഷയെഴുതാന്‍ സാധിച്ചില്ല. 1984-ല്‍ രാഷ്ട്രീയത്തില്‍ പ്രവേശിച്ച ഞാന്‍  ഇപ്പോള്‍ എം എല്‍ എയാണ്. പഠിക്കാന്‍ പ്രത്യേകിച്ച് പ്രായമൊന്നുമില്ല. ജോലി ലഭിക്കാന്‍ മാത്രമല്ല, അറിവുനേടാനും കൂടിയാണ് വിദ്യാഭ്യാസമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഒരാളും ഒരിക്കലും പഠിച്ച് തീരുന്നില്ല. വിദ്യാഭ്യാസത്തിന് വിരമിക്കല്‍ പ്രായമില്ല. ഇനിയും പഠനം തുടരാനാണ്  തീരുമാനം'- അംഗദ് കന്‍ഹാര്‍ എം എല്‍ എ പറഞ്ഞു.

Contact the author

National Desk

Recent Posts

Web Desk 4 days ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 6 days ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More